Daily Archives: Wednesday, September 24, 2014

Selfies4School?അഴിയാക്കുരുക്കുകൾ-6)

Posted by & filed under Uncategorized.

അഭ്യസ്തവിദ്യകളും, സാമ്പത്തികമായി  സുരക്ഷിതരും ആയ സ്ത്രീകൾ പോലും പലപ്പോഴും ഗാർഹികപീഡനങ്ങളുടെ ഇരകളായി മൌനമവലംബിയ്ക്കുന്നതിന്റെ കാരണം എന്തായിരിയ്ക്കാം എന്നു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്. സ്വന്തം കുട്ടികൾക്കു വേണ്ടി  ഭർത്താവിന്റെ പീഡനങ്ങൾ സഹിയ്ക്കുന്നവരെ മനസ്സിലാക്കാം. പക്ഷേ കുട്ടികളെക്കൂടി ഉപദ്രവിയ്ക്കുന്നവരായ ഭർത്താക്കന്മാരെക്കൂടി ചില സ്ത്രീകൾ സഹിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കാം. ദിവസവും രാത്രി മദ്യപിച്ച് വന്ന് ഭാര്യയെ തല്ലി, വീടിനു പുറത്തിട്ടു പൂട്ടുന്ന ഒരാളെ അറിയാം. എത്ര ഉപദേശിച്ചിട്ടും വിവാഹ മോചനത്തിന് ഭാര്യ തയ്യാറായില്ലെന്നതിൽ എല്ലാവർക്കും ഏറെ അത്ഭുതം തോന്നിയിരുന്നു. വർഷങ്ങൾക്കു ശേഷം  അയാൾ ഉത്തരവാദിത്വബോധത്തിലേയ്ക്ക് […]