Monthly Archives: January 2015

അഴിയാക്കുരുക്കുകൾ-13 കലബുർഗ്ഗി( കല്ലിന്റെ നാട്) യിലെ കൽഹൃദയമുള്ള അമ്മമാർ

Posted by & filed under Uncategorized.

തെന്നിന്ത്യയിലെ ഉൾനാടുകളിൽ നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നമ്മളെല്ലാം ധാരാളം കേട്ടിട്ടുണ്ടല്ലോ.. ജനിയ്ക്കുന്ന കുഞ്ഞ് ആണാകണേയെന്ന പ്രാർത്ഥനയുതിർക്കുന്ന അമ്മച്ചുണ്ടുകൾ വിറകൊണ്ടേയിരിയ്ക്കും, അവസാനനിമിഷം വരെയും. പെൺകുഞ്ഞാണെങ്കിലോ,  തകർന്ന ഹൃദയവുമായി കുഞ്ഞിനൊപ്പം തന്നെ   മരിയ്ക്കാൻ പോലും മോഹിക്കുന്ന അമ്മമാരുടെ കണ്ണീരിറ്റുന്ന മുഖമേ നമുക്കു സങ്കൽ‌പ്പിയ്ക്കാനാകൂ. ഇതാ പെൺകുഞ്ഞിനെ പ്രസവിക്കുന്ന അമ്മമാരുടെ മറ്റൊരു മുഖം കാണാനാകുന്നു, കർണ്ണാടകയിലെ കലബുർഗ്ഗി (ഗുൽബർഗ്ഗ)  എന്ന ജില്ലയിൽ.  ജനിച്ച ഉടൻ തന്നെ പെൺകുഞ്ഞാണെങ്കിൽ അതിനെ കൊല്ലാൻ മിഡ് വൈഫിനോടുത്തരവിടുന്ന കല്ലു ഹൃദയമുള്ള അമ്മമാർ. വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു. […]

ഒറ്റപ്പെടുന്ന സ്ത്രീ- വൈധവ്യവും വേർപിരിയലുകളും ഒരൽ‌പ്പം സ്വാശ്രയത്വചിന്തകളും (അഴിയാക്കുരുക്കുകൾ-12)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

തമിൾനാട്, കേരളം , കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ വിവാഹിതരെങ്കിലും ഇണയെ പിരിഞ്ഞ് ഒറ്റയ്ക്കാകപ്പെട്ടവർ ഭാരതത്തിന്റെ ഇതരഭാഗങ്ങളെയപേക്ഷിച്ച് കൂടുതലാണെന്ന സർവ്വേ റിപ്പോർട്ട് വായിച്ചപ്പോൾ അൽ‌പ്പം കൌതുകം തോന്നാതിരുന്നില്ല.ഇങ്ങനെ ഒറ്റയ്ക്കാകപ്പെട്ടവരുടെ ഇന്ത്യയിലെ ആവരേജ്  അഞ്ചു ശതമാനം മാത്രം  ആയിരിയ്ക്കേ തെക്കൻ സംസ്ഥാനങ്ങളിൽ അത് ഏഴ് ആയി കൂടുവാൻ കാരണമെന്തായിരിയ്ക്കുമെന്ന ചിന്ത സ്വാഭാവികമായും ഉണ്ടായി. ശ്രദ്ധേയമായി തോന്നിയ മറ്റൊരു വസ്തുത ഇക്കാര്യത്തിലെ  സ്ത്രീ-പുരുഷ അനുപാതത്തിലെ വിടവാണ്. ഉദാഹരണമായി നമ്മുടെ അയൽ സംസ്ഥാനമാ‍ായ തമിഴ്നാട്ടിൽ  ഒറ്റയ്ക്കാകപ്പെട്ട പുരുഷന്മാർ വെറും മൂന്നു […]