തെന്നിന്ത്യയിലെ ഉൾനാടുകളിൽ നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നമ്മളെല്ലാം ധാരാളം കേട്ടിട്ടുണ്ടല്ലോ.. ജനിയ്ക്കുന്ന കുഞ്ഞ് ആണാകണേയെന്ന പ്രാർത്ഥനയുതിർക്കുന്ന അമ്മച്ചുണ്ടുകൾ വിറകൊണ്ടേയിരിയ്ക്കും, അവസാനനിമിഷം വരെയും. പെൺകുഞ്ഞാണെങ്കിലോ, തകർന്ന ഹൃദയവുമായി കുഞ്ഞിനൊപ്പം തന്നെ മരിയ്ക്കാൻ പോലും മോഹിക്കുന്ന അമ്മമാരുടെ കണ്ണീരിറ്റുന്ന മുഖമേ നമുക്കു സങ്കൽപ്പിയ്ക്കാനാകൂ. ഇതാ പെൺകുഞ്ഞിനെ പ്രസവിക്കുന്ന അമ്മമാരുടെ മറ്റൊരു മുഖം കാണാനാകുന്നു, കർണ്ണാടകയിലെ കലബുർഗ്ഗി (ഗുൽബർഗ്ഗ) എന്ന ജില്ലയിൽ. ജനിച്ച ഉടൻ തന്നെ പെൺകുഞ്ഞാണെങ്കിൽ അതിനെ കൊല്ലാൻ മിഡ് വൈഫിനോടുത്തരവിടുന്ന കല്ലു ഹൃദയമുള്ള അമ്മമാർ. വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു. […]