Monthly Archives: February 2015

അഴിയാക്കുരുക്കുകൾ-15 സ്ത്രീ കരുത്തു നേടും വഴികൾ

Posted by & filed under Uncategorized.

ഏതാണ്ട് 75 വർഷം മുൻപായി നടന്നു വന്നിരുന്ന ‘ചിത്തിര പടഹാരം’ എന്ന സംസ്കൃത വാക്യാർത്ഥ സദസ്സിനെ പുനരുജ്ജീവിപ്പിയ്ക്കാനുള്ള ഒരു ശ്രമം ഈയിടെ തൃശ്ശൂർ ജില്ലയിലെ എടക്കളത്തൂർ ഗ്രാമത്തിൽ നടന്നു. ഇത്തരം ഒരു സദസ്സ് അക്കാലത്തു നടന്നിരുന്നു എന്നതൊഴികെ ഈ സദസ്സിന്റെ ശരിയായ രൂപമോ ഭാവമോ ലക്ഷ്യമോ ഒന്നും തന്നെ ആർക്കും കൃത്യമായി അറിയില്ലെന്നതാണു സത്യം. കോഴിക്കോട് തളിയില്‍ പതിവുണ്ടായിരുന്ന രേവതി പട്ടത്താനം പോലെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു  ഇതെന്നാണ് കരുതപ്പെടുന്നത്. പല ഗ്രന്ഥങ്ങളിലും ഇതേക്കുറിച്ചുള്ള സൂചനകൾ മാത്രം ഉണ്ടെന്നിരിയ്ക്കേ സംസ്കൃത വാക്യാർത്ഥസദസ്സെന്ന […]

അഴിയാക്കുരുക്കുകൾ-14 വേലിതിന്നുന്ന വിളവുകൾ

Posted by & filed under Uncategorized.

റേഷൻ കാർഡിൽ സ്ത്രീയുടെ നാമത്തിനു പ്രാധാന്യം കൊടുക്കുന്നത് സ്ത്രീയോടുള്ള സാമൂഹിക കാഴ്ച്ചപ്പാടിനെ മാറ്റുമോ? സ്ത്രീയുടെ വില സമൂഹത്തിൽ ഉയർത്തിക്കാട്ടുന്നതിനുള്ള പരിശ്രമമായി ഇതു മാറുന്നതെങ്ങനെ? അടുക്കളഭരണം പെണ്ണിനെന്നു മുദ്രകുത്തുമ്പോൾ റേഷൻ കാർഡും ഇരിക്കട്ടെ, അല്ലേ?  പുരുഷന്റെ സഹായം തേടാതെ ജീവിയ്ക്കാനവൾക്കു കഴിയണമെന്നാണുദ്ദേശമെങ്കിൽ ഒരു റേഷൻ കാർഡിലെ തലപ്പത്തെ സ്ഥാനത്തിനതിനാകുമോ? ഒരു തുടക്കമെന്ന് നിലയിലുള്ള  സംരംഭം മാത്രമാണിതെങ്കിൽ നന്നായിരുന്നേനെ! സ്ത്രീ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്സഹായയായി  വിധിയ്ക്കു കീഴടങ്ങി ജീവിക്കുന്നതു കാണാനാകുന്നു. ഈ സ്ഥിതി  മാറ്റണമെങ്കിൽ, തന്റെ മോഹങ്ങൾ […]