Monthly Archives: March 2015

ഹൈദരലിയെക്കുറിച്ച്….അസൂയ കൊടുത്ത അംഗീകാരം.(

Posted by & filed under Uncategorized.

ഈ മാസത്തെ ഭാഷാപോഷിണിയിൽ ഹൈദരലിയുടെ സഹനജീവിതമെന്ന പേരിൽ കലാമണ്ഡലം ഹൈദരലിയെക്കുറിച്ച് ഇ.പി. ശ്രീകുമാർ എഴുതിയ ലേഖനം വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. തൊണ്ടയിൽ എന്തോ വന്നു തടഞ്ഞപോലെ. കർണ്ണനുമായി ഹൈദരലി താദാത്മ്യം പ്രാപിച്ചിരുന്നുവെന്നും കർണ്ണശപഥമായിരുന്നു ഹൈദരലിയുടെ പ്രിയപ്പെട്ട കഥയെന്നും ലേഖകൻ പറയുന്നുണ്ട് . കഥകളി ഇഷ്ടപ്പെടുന്ന ആരെയും കരയിപ്പിയ്ക്കുന്ന കർണ്ണന്റെ വികാരവിചാരങ്ങൾ ഹൈദരാലിയ്ക്കു ജീവിതത്തിൽ അനുഭവിയ്ക്കേണ്ടി വന്നെന്ന ലേഖകന്റെ വിലയിരുത്തലുകൾ തീർത്തും സത്യമാണെന്നറിയുമ്പോൾ ആരും വേദനിക്കും. ഞാനാര് എന്ന ചോദ്യം കർണ്ണശപഥത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം ഹൈദരലി സ്വയം ചോദിച്ചിട്ടുണ്ടാകുമെന്നു […]

സാമൂഹികനീതിയെ തഴയുന്ന സ്വകാര്യ സന്തോഷങ്ങൾ:അഴിയാക്കുരുക്കുകൾ-19

Posted by & filed under Uncategorized.

ഒരു രാജ്യത്തിന്റെ സാമൂഹികപുരോഗതി  അവിടത്തെ സ്ത്രീകളുടെ സമുദായത്തിലെ സ്ഥാനത്തിനനുസരിച്ചേ അളക്കാനാകൂയെന്നു കാൾ മാർക്സ് പറഞ്ഞു. ഒരു മേഖലയിലും സ്ത്രീ പുരുഷനു താഴെയല്ലെന്നു ഗാന്ധിജിയും. പക്ഷേ സ്ത്രീയെന്ന നിലയിലുള്ള തന്റെ കഴിവുകളെ മനസ്സിലാക്കാനോ  അതിനെ ഉൾക്കൊണ്ട് പ്രയോജനത്തിൽ വരുത്താനോ സ്ത്രീയ്ക്കാവുന്നില്ലെന്നതാണ് പ്രശ്നം.“ഞാനെന്റെ ശബ്ദത്തെ ഉയർത്തുന്നത് ആക്രോശത്തിനായല്ല, ശബ്ദമില്ലാത്തവർ കേൾക്കാൻ വേണ്ടിയാണ്…….നമ്മളിൽ പകുതിയിലേറെപ്പേർ പുറകിൽ തടഞ്ഞു നിർത്തപ്പെട്ടാൽ നാമെങ്ങനെ വിജയിയ്ക്കും?’“ എന്നു ചോദിയ്ക്കുന്ന മലാലമാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നുവെങ്കിലും ഇനിയും ശബ്ദങ്ങൾ ഉയരേണ്ടിയിരിയ്ക്കുന്നു. പക്ഷേ ഉയർത്തിയാൽ മാത്രം പോരെന്നും അതു വേണ്ടവിധത്തിൽ […]

അഴിയാക്കുക്കുകൾ-18 ഇന്ത്യയുടെ പെണ്മക്കൾ കഥ മാറ്റിയെഴുതുമോ?..

Posted by & filed under Uncategorized.

കാണുമ്പോൾ ഉള്ളിലുണരുന്നത് ഭയമോ ആവേശമോ ആധിയോ സന്തോഷമോ? മനസ്സിലാക്കാനാകുന്നില്ല. ഒരു സമ്മിശ്രവികാരമെന്നു പറയുന്നതായിരിയ്ക്കാം സ്ഥിതി. NDTV യുടെ Social Injusticeനു നേരെ വിരൽ ചൂണ്ടുന്ന പരിപാടികൾ ഏറെ ആശകളുണർത്തുന്നു. കഴിഞ്ഞ ദിവസം നോബൽ ജേതാവും ബാലവേലയ്ക്കെതിരായി പോരടുന്ന പോരാളിയും കുട്ടികളൂടെ അവകാശങ്ങളുടെ വക്താവും ആയ കൈലാഷ് സത്യാർത്ഥിയുടെ പ്രോഗ്രാം കണ്ടപ്പോഴും ബി.ബി.സി.പ്രക്ഷേപണം ചെയ്ത ‘ India’s Daughter’ന്ന വിവാദാത്മകമായ ഡോക്യുമെന്റ്രിയ്ക്കെതിരായും അനുകൂലവുമായുള്ള മുറവിളികൾ കേട്ടപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല.ഈ ഡൊക്യുമെന്ററിയുടെ പ്രക്ഷേപണം തടഞ്ഞതിൽ പ്രതിഷേധിച്ച് NDTV  പരിപാടി നിർത്തി […]

അഴിയാക്കുരുക്കുകൾ-17 വ്യവസായരംഗങ്ങളിലെ പെൺ പിന്തുടർച്ചകൾ.

Posted by & filed under Uncategorized.

അനന്യശ്രീ ബിർളയും മാനസി കിർലോസ്ക്കറും ഇഷ അംബാനിയും ലക്ഷ്മി വേണുവും ശ്രുതി ശിബുലാലുമൊക്കെ ഒന്നിച്ചൊരു വരിയിൽ പ്രത്യക്ഷ്പ്പെട്ടപ്പോൾ എവിടെയോ ഒരിത്തിരി അഭിമാനബോധവും ആഹ്ലാദവുമൊക്കെ തലപൊക്കുന്നു. വ്യവസായരംഗത്തും തനതായ  വ്യക്തിമുദ്ര പതിപ്പിയ്ക്കാൻ ഇന്ത്യൻ വനിതകൾ തയ്യാറായിത്തുടങ്ങിയിരിയ്ക്കുന്നു.മാറിക്കൊണ്ടിരിയ്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ  പ്രതിഫലനമായി ഇതിനെ കണക്കാക്കാൻ സാധിയ്ക്കുന്നു. പിന്തുടർച്ചാവകാശത്തിന്റെ വഴിയിൽ പുത്രനായാലും പുത്രിയായാലും കഴിവുകൾ തന്നെ മാനദണ്ഡം എന്നു അടിവരയിട്ടുറപ്പിയ്ക്കാൻ ഇന്ത്യൻ വനിതകൾ മുന്നോട്ടിറങ്ങുമ്പോൾ അത് ശരിയ്ക്കും സ്വാഗതാർഹം തന്നെയെന്നു തോന്നുന്നു.  ബിസിനസ് രംഗത്ത് പണ്ടെല്ലാം സ്ത്രീ  കടിഞ്ഞാൺ പിടിയ്ക്കാൻ തയ്യാറായിരുന്നത് ആണ്മക്കളുടെ […]

അഴിയാക്കുരുക്കുകൾ-16 സ്ത്രീത്വത്തിലെ ഉണ്മകൾ

Posted by & filed under Uncategorized.

‘പുരുഷനെപ്പോലെ ഗൌരവത്തോടെ ചിന്തിയ്ക്കാനും കുടുംബിനിയുടെ കുലീനത്വത്തോടേ പ്രവർത്തിയ്ക്കാനും യൌവനയുക്തയായ പെൺകൊടിയെപ്പോലെ കാണപ്പെടാനും കുതിരയെപ്പോലെ പണിയെടുക്കാനും കഴിവുണ്ടാകേണ്ടതിനാൽ സ്ത്രീജന്മം ശര്യ്ക്കും കഠിനം തന്നെ’ എന്നെവിടെയോ വായിച്ചിരുന്നതോർമ്മ വന്നു. സത്യം എന്നും തോന്നി.  സമൂഹത്തിലെ സ്ത്രീയുടെ വില സത്യത്തിൽ പുരുഷനേക്കാൾ എത്രയോ മടങ്ങ് ഏറിയതായിരിയ്ക്കേ സമത്വ വാദത്തിനു മുറവിളി കൂ‍ൂട്ടേണ്ടതുണ്ടോ എന്നും തോന്നിയിരുന്നു. എന്തുകൊണ്ടായിരിയ്ക്കാം സ്വന്തം വിലകുറയുന്നതെന്നും ശ്രദ്ധിയ്ക്കപ്പെടാനായി മുറവിളി കൂട്ടേണ്ടതാവശ്യമാണെന്നും സ്ത്രീ ചിന്തിയ്ക്കാൻ തുടങ്ങിയത്?  സ്വന്തം കഴിവിലെ വിശ്വാസക്കുറവോ? തൊട്ടാവാടികളായ സ്ത്രീകൾ  സന്ദർഭത്തിനൊത്തുയരുന്ന കാഴ്ച്ച ചരിത്രത്തിന്റെ താളുകളിൽ‌പ്പോലും കാണാവുന്ന […]