ഒരു രാജ്യത്തിന്റെ സാമൂഹികപുരോഗതി അവിടത്തെ സ്ത്രീകളുടെ സമുദായത്തിലെ സ്ഥാനത്തിനനുസരിച്ചേ അളക്കാനാകൂയെന്നു കാൾ മാർക്സ് പറഞ്ഞു. ഒരു മേഖലയിലും സ്ത്രീ പുരുഷനു താഴെയല്ലെന്നു ഗാന്ധിജിയും. പക്ഷേ സ്ത്രീയെന്ന നിലയിലുള്ള തന്റെ കഴിവുകളെ മനസ്സിലാക്കാനോ അതിനെ ഉൾക്കൊണ്ട് പ്രയോജനത്തിൽ വരുത്താനോ സ്ത്രീയ്ക്കാവുന്നില്ലെന്നതാണ് പ്രശ്നം.“ഞാനെന്റെ ശബ്ദത്തെ ഉയർത്തുന്നത് ആക്രോശത്തിനായല്ല, ശബ്ദമില്ലാത്തവർ കേൾക്കാൻ വേണ്ടിയാണ്…….നമ്മളിൽ പകുതിയിലേറെപ്പേർ പുറകിൽ തടഞ്ഞു നിർത്തപ്പെട്ടാൽ നാമെങ്ങനെ വിജയിയ്ക്കും?’“ എന്നു ചോദിയ്ക്കുന്ന മലാലമാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നുവെങ്കിലും ഇനിയും ശബ്ദങ്ങൾ ഉയരേണ്ടിയിരിയ്ക്കുന്നു. പക്ഷേ ഉയർത്തിയാൽ മാത്രം പോരെന്നും അതു വേണ്ടവിധത്തിൽ […]