മാറ്റങ്ങൾ മനുഷ്യർക്കു മാത്രമല്ലെന്നു തോന്നുന്നു. വിഷുപ്പക്ഷികൾ പാടാനെത്തുന്നതിനുമുന്നേ തന്നെ കൊന്നയ്ക്കു ധൃതിയാകുന്നു, പൂത്തുലായാൻ. ഈയിടെ എവിടെ നോക്കിയാലും പൂത്തു നിറഞ്ഞുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങളാണ്. ചിലമരങ്ങൾ കണ്ടാൽ അവയിൽ ഇലപോലും ഇല്ലെന്നു തോന്നും. അത്രമാത്രം പൂക്കളാണ്.പണ്ടെമ്ന്നും കൊന്ന് ഇത്രയേറെ പൂത്തുഅഞ്ഞു കണ്ടതയി ഓർക്കുന്നേയില്ല. ശരിയ്ക്കും ഒരു നല്ല കവിതപോലെ കൊന്നപ്പൂവുകൾ ൾ നിറഞ്ഞു നിൽക്കുന്ന കൊന്നമരം മനസ്സിലും അൽപ്പം വർണ്ണരാജി വിതറുന്നതുപോലെ. എന്താവാം കൊന്ന ഈയിടെ ഇത്രയധികം പൂക്കാൻ കാരണം. അന്തരീക്ഷത്തിലെ ചൂടിന്റെ കൂടുതലോ അതോ പ്രദൂഷണമോ? മനുഷ്യരുടെ […]