Daily Archives: Wednesday, April 29, 2015

തീ പിടിയ്ക്കുന്ന പ്രണയപാശ(ശാപ)ങ്ങൾ.. അഴിയാക്കുരുക്കുകൾ-24

Posted by & filed under Uncategorized.

സൌഹൃദത്തിന്റെ തീപ്പിടുത്തമാണ് പ്രണയം. പരസ്പ്പരം മനസ്സിലാക്കലും വിശ്വാസമർപ്പിക്കലും പങ്കിടലുകളും മാപ്പുകൊടുക്കലുമെല്ലാമാണിത്. നല്ല സമയത്തെന്നപോലെ ചീത്ത സമയവും ഒന്നിച്ചു നിൽക്കലാണത് . പരിപൂർണ്ണതയെ തേടാതെ മനുഷ്യന്റെ ബലഹീനതകളെ ഉൾക്കൊള്ളാനും അതിനു കഴിയുന്നു. (ആൻ ലാൻഡേർസ്)  . പക്ഷേ ഈയിടെ പത്രത്തിൽക്കാണുന്ന വാർത്തകൾ ഇതിനൊക്കെയൊരപവാദമായി മാത്രമേ കാണാനാകുന്നുള്ളൂ .പ്രണയവും മാറ്റങ്ങൾക്കടിമപ്പെടുന്നുവോ? താൻ സ്നേഹിയ്ക്കുന്ന യുവതിയെ കാറിടിച്ചുകൊല്ലാൻ ശ്രമിച്ച ഒരു യുവാവിനെക്കുറിച്ച് ഏതാനും ദിവസം മുൻപു വായിയ്ക്കാനിടയായി. മറ്റൊരു യുവാവ് യുവതിയുടെ വീടിനു തന്നെ തീ വെച്ച് അവളെയും അമ്മയേയും കൊലപ്പെടുത്തിയതായും […]