Monthly Archives: May 2015

നീട്ടിയ കൈകളോടേ….

Posted by & filed under പരിഭാഷകൾ.

Open arms by Wendy L. Nichols   നീട്ടിയ കൈകളോടേ…     ജനിച്ച നിമിഷം തൊട്ടേ എന്റെ മനസ്സിനെ  തൊടാനായി  നിനക്ക്. പരിപൂർണ്ണതതേടിയ എന്റെ മനസ്സിന്റെ കാണാക്കണ്ണിയായി നീ മാറി.       നിന്റെ ഭംഗിയാർന്ന നീലക്കണ്ണുകൾ എന്നെ അമ്പരപ്പോടെ നോക്കി നിന്റെ അമ്മയായി രൂപാന്തരപ്പെട്ട സ്ത്രീയിൽ മിഴിയുറപ്പിയ്ക്കുന്നേരം.   ദിനങ്ങൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴിയൊരുക്കവേ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടും ഭീതികളോടു പൊരുതിയുമുള്ള നിന്റെ വളർച്ചയ്ക്കു ഞാൻ കാവലാളായി.     ആ കാലമെല്ലം കടന്നുപോയല്ലോ, […]

അഴിയാക്കുരുക്കുകൾ-25 തെലുങ്കാനയിലെ പെൺകുഞ്ഞുങ്ങൾ കൈ മറിയുമ്പോൾ….

Posted by & filed under Uncategorized.

“A daughter may outgrow your lap, but she will never outgrow your heart .”എന്നെവിടെയോ വായിച്ചപ്പോൾ പെൺകുട്ടികളുള്ളവരോട് സത്യത്തിൽ അസൂയ പോലും തോന്നിയിട്ടുണ്ട്. പെൺകുട്ടിയെ പരധനമായി കണക്കാക്കിയിരുന്നവർ പോലും  അച്ഛനമ്മമാർ പെണ്മക്കൾക്കും പെണ്മക്കൾ അച്ഛനമ്മമാർക്കും കൊടുക്കുന്ന സ്നേഹം ജീവിതാവസാനം വരെ ഒരേനിലയിൽ തുടരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വയസ്സുകാലത്തു നോക്കാനാളുണ്ടാകണമെങ്കിൽ പെൺകുട്ടികൾ ഉണ്ടാവണം എന്നു പറഞ്ഞിരുന്നവർ ധാരാളം. ഇന്നിത്തരം ചിന്തകൾക്ക് സാംഗത്യമില്ലാത്തവിധം നമ്മുടെ സമൂഹം ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുപോലെ കാണാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടെന്നതും വളരെ എടുത്തു […]