Monthly Archives: July 2015

മഴയെത്തവേ…. (മഴക്കവിതകൾ….2)

Posted by & filed under കവിത.

പരിഭവം പറഞ്ഞു നാക്കെടുത്തതേയുള്ളൂ മഴേ ! നീയിങ്ങെത്തിയോ?. “ഒന്നു വാ.. ഒന്നു വാ”  എന്നു പറയാൻ എനിയ്ക്കവസരം വീണ്ടും തരാതെ തന്നെ. ബാൽക്കണിയിലെ കൈവരിയിൽ തൂക്കിയിട്ട ചെടിച്ചട്ടികളിൽ പൂവിട്ടു നിൽക്കുന്ന ചെടികൾ കുളിരേറ്റുലഞ്ഞു. പടർന്നു കിടക്കുന്ന ശതാവരി കുളിച്ചീറന്മുടി വിടർത്തി . തുറന്ന വാതിലിലൂടെ തണുപ്പിനൊപ്പം പുതുമണ്ണിൻ മണം അടിച്ചു കയറി.   മേഘരാക്ഷസന്മാർ വെള്ളവസ്ത്രമണിഞ്ഞു, ദു:ഖം അണപൊട്ടിയപ്പോൾ. ഒരു ചീറക്കാറ്റെന്റെ ചെവിട്ടിലും  വന്നു മന്ത്രിച്ചു: “ മഴ പാവാട്ടോ!. ഇങ്ങനെ ദേഷ്യപ്പെടല്ലേ…”

മഴയെ പ്രതീക്ഷിച്ച്…

Posted by & filed under കവിത, Uncategorized.

“ആകാശം തൊട്ടേ“ എന്നു വിളിച്ചു പറയുന്ന കെട്ടിടങ്ങൾക്കു പുറകിൽ, മുകളിൽ, “ ഞാനിതാ കൊണ്ടു വരുന്നൂ മഴയെ“, എന്നു വിളിച്ചോതി കരിമേഘക്കൂട്ടങ്ങൾ. എനിയ്ക്കു വിശ്വാസമായില്ല, “കൊതിപ്പിയ്ക്കല്ലേ?“ ഞാൻ പറഞ്ഞു. “ സത്യമായും, കൊണ്ടുവരാം..” പിന്നെയും പറഞ്ഞപ്പോൾ ഒരിത്തിരി മോഹം, മേഘം പോലെന്നിൽ ഉരുണ്ടുകൂടാൻ തുടങ്ങി. പെട്ടെന്നാ വന്നത്…ഒരു മഴമേഘക്കാറ്റ്. എനിയ്ക്കു ദേഷ്യം വന്നപ്പോൾ ഒരു തലോടലായി കുളിർമ്മ തന്നെന്നെ ആശസിപ്പിയ്ക്കുന്നോ? ഒന്നു കണ്ണടച്ചു തുറന്നപ്പോൾ തെളിഞ്ഞ മാനം എന്നെ നോക്കി കളിയാക്കുന്നുവോ?. ഇനിയും വരാറായില്ല, അല്ലേ? സാരമില്ല, […]

മഴ ദിവസം (ഹെന്റി വാഡ്സ് വർത് ലോങ്ഫെല്ലോ) The Rainy Day – Poem by Henry Wadsworth Longfellow

Posted by & filed under പരിഭാഷകൾ, മൊഴിമാറ്റങ്ങൾ, Uncategorized.

( Written at the old home in Portland) The day is cold, and dark, and dreary; It rains,and the wind is never weary; The vine still clings to the mouldering wall , But at every gust the dead leaves fall, And the day is dark and dreary. My life is cold, and dark, and dreary; […]