Monthly Archives: September 2015

മകനേ നിന്നോടായി…

Posted by & filed under പരിഭാഷകൾ.

Happy Birthday dear son Harish Shankaran മകനേ നിന്നോടായി…( My Translation attempt ) MOTHER TO SON (Langston Hughes) Well, son, I’ll tell you: Life for me ain’t been no crystal stair. It’s had tacks in it, And splinters, And boards torn up, And places with no carpet on the floor- Bare. But all the time I’se been […]

കണ്ടൽക്കാടിന്റെ മറവിൽ…

Posted by & filed under കവിത.

അതല്ലെങ്കിലുമങ്ങനെയാ… ഇനി പൊക്കാമല്ലോ , പൊക്കുടനെ വിളിയ്ക്കാമല്ലോ കണ്ടൽ കണ്ടറിഞ്ഞവനെന്ന്. ഇത്തിരി നീങ്ങി നിന്നിട്ടാണെങ്കിലും… മുഴക്കാമല്ലോ മുദ്രാവാക്യങ്ങൾ പരിസ്ഥിതി സംരക്ഷണങ്ങളെക്കുറിച്ച് നാലാളറിയും വണ്ണം… അറിഞ്ഞിട്ടൊന്നും നേടാനല്ല…… എന്നെയവരളക്കുമ്പോൾ വണ്ണം കുറയരുതല്ലോ പിന്നെയൊക്കെ മറക്കാമല്ലോ സൌകര്യമായി കണ്ടൽക്കാടുകൾ വളർന്ന് മറ പിടിച്ചോളും മനസ്സിൽ….        

ഗ്രഹണചന്ദ്രൻ

Posted by & filed under കവിത.

  ചന്ദ്രൻ: ഹേ ഭൂമീ.. നിനക്കു ചുറ്റുമായുള്ള എന്റെ ഭ്രമണം നിന്നിലേൽ‌പ്പിയ്ക്കുന്ന വികാരത്തെ എനിയ്ക്കൂഹിയ്ക്കാനാകുന്നു. കന്നിനിലാവിലെ കനകത്തിളക്കവുമായി ഞാനിതാ വീണ്ടും.. നീ തരളിതയാകുന്നോ? ഭൂമി: ഹേ ചന്ദ്രാ! നിന്റെ സ്വാധീനം എന്നിലെന്നും തരംഗങ്ങൾ സൃഷ്ടിയ്ക്കുന്നു. പക്ഷേ … കന്നിയിലെ തെളിഞ്ഞ വാനത്തിലെ കനകത്തിളക്കത്തിനു പിന്നിലെ നിന്റെ അടങ്ങാത്ത മോഹത്തേയും ഞാനറിയുന്നു. നീയല്ലോ ഗ്രഹണചന്ദ്രൻ!

രാമായണമാസത്തിൽ ഒരു ലേപക്ഷി യാത്ര

Posted by & filed under Uncategorized.

ലേപക്ഷിയെന്ന സ്ഥലത്തെപ്പറ്റി ഈയിടെയാണറിയാൻ കഴിഞ്ഞത്.  രാമായണമാസത്തിൽ തന്നെ ലേപക്ഷിയിലേയ്ക്കൊരു യാത്രയെക്കുറിച്ചുള്ള ചിന്തയുണർന്നപ്പോൾ സന്തോഷം തോന്നി.സീതയെ ആകാശമാർഗ്ഗേണ കട്ടുകൊണ്ടു പോകുന്ന  രാവണനുമായുള്ള പോരാട്ടത്തിൽ പരുക്കേറ്റ ജടായു,സീതാനുഗ്രഹത്താൽ മരിയ്ക്കാതെ  മോക്ഷത്തിനായി ശ്രീരാമനേയും കാത്തു കിടന്ന സ്ഥലം.  കേട്ടപ്പോൾ മുതൽ കാണാൻ ധൃതിയായി .ആദ്യം വിശ്വസിയ്ക്കാനായില്ല, ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന കാര്യം.  പിന്നീട് ബാംഗളൂർ വരുമ്പോഴെല്ലാം കരുതിയതാണു പോകണമെന്ന്. പക്ഷേ ഇപ്പോഴാണതിനു സാധിച്ചതെന്നു മാത്രം.ഇവിടെ നിന്നും രണ്ടുമണിക്കൂർ നേരം മാത്രം മതിയെന്നറിയാമായിരുന്നു. 122 കിലോമീറ്റർ ദൂരം മാത്രം. ലേപക്ഷി സ്ഥിതിചെയ്യുന്നത് ആന്ധ്രയിലെ […]

സഹ്യാദ്രി വിളിയ്ക്കുന്നു…

Posted by & filed under Uncategorized.

“കേരളം വരുന്നൂ, പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍…“എന്ന പാലാനാരായണൻ നായരുടെ വരികൾ മനസ്സിനെ എന്നും സ്പർശിച്ചിരുന്നു. അറബിക്കടലിന്റെ തിരമാലക്കൈകൾക്കളക്കാനാകാത്ത, അതിരിടാനാകാത്ത, അറിവിന്റെയും സംസ്ക്കാരത്തിന്റേയും നികേതനമായ , ഭുവനം മയക്കുന്ന ചന്തവും സുഗന്ധവുമിയന്ന കാട്ടുപൂക്കളും സനാതനചൈതന്യ പ്രതീകങ്ങളായി കണക്കാക്കാവുന്ന കാട്ടുകല്ലുകളുമുള്ള നാട് . വൈവിദ്ധ്യങ്ങളും തേടി സഹ്യാദ്രി ശിഖരങ്ങളിലേയ്ക്കൊരു യാത്ര അവിചാരിതമായി വന്നെത്തിയപ്പോൾ കവിയേയും ഈ വരികളേയും എങ്ങനെ ഓർക്കാതിരിയ്ക്കും? പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലചേർത്തും സ്വച്ഛമായ അബ്ധിയുടെ മണൽത്തിട്ടിൽ കാലുകൾ വച്ചും പള്ളികൊള്ളുന്ന ഭാരതാംബയെ വള്ളത്തോൾ മനസ്സിൽ […]