Daily Archives: Thursday, September 10, 2015

സഹ്യാദ്രി വിളിയ്ക്കുന്നു…

Posted by & filed under Uncategorized.

“കേരളം വരുന്നൂ, പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍…“എന്ന പാലാനാരായണൻ നായരുടെ വരികൾ മനസ്സിനെ എന്നും സ്പർശിച്ചിരുന്നു. അറബിക്കടലിന്റെ തിരമാലക്കൈകൾക്കളക്കാനാകാത്ത, അതിരിടാനാകാത്ത, അറിവിന്റെയും സംസ്ക്കാരത്തിന്റേയും നികേതനമായ , ഭുവനം മയക്കുന്ന ചന്തവും സുഗന്ധവുമിയന്ന കാട്ടുപൂക്കളും സനാതനചൈതന്യ പ്രതീകങ്ങളായി കണക്കാക്കാവുന്ന കാട്ടുകല്ലുകളുമുള്ള നാട് . വൈവിദ്ധ്യങ്ങളും തേടി സഹ്യാദ്രി ശിഖരങ്ങളിലേയ്ക്കൊരു യാത്ര അവിചാരിതമായി വന്നെത്തിയപ്പോൾ കവിയേയും ഈ വരികളേയും എങ്ങനെ ഓർക്കാതിരിയ്ക്കും? പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലചേർത്തും സ്വച്ഛമായ അബ്ധിയുടെ മണൽത്തിട്ടിൽ കാലുകൾ വച്ചും പള്ളികൊള്ളുന്ന ഭാരതാംബയെ വള്ളത്തോൾ മനസ്സിൽ […]