Daily Archives: Sunday, September 27, 2015

കണ്ടൽക്കാടിന്റെ മറവിൽ…

Posted by & filed under കവിത.

അതല്ലെങ്കിലുമങ്ങനെയാ… ഇനി പൊക്കാമല്ലോ , പൊക്കുടനെ വിളിയ്ക്കാമല്ലോ കണ്ടൽ കണ്ടറിഞ്ഞവനെന്ന്. ഇത്തിരി നീങ്ങി നിന്നിട്ടാണെങ്കിലും… മുഴക്കാമല്ലോ മുദ്രാവാക്യങ്ങൾ പരിസ്ഥിതി സംരക്ഷണങ്ങളെക്കുറിച്ച് നാലാളറിയും വണ്ണം… അറിഞ്ഞിട്ടൊന്നും നേടാനല്ല…… എന്നെയവരളക്കുമ്പോൾ വണ്ണം കുറയരുതല്ലോ പിന്നെയൊക്കെ മറക്കാമല്ലോ സൌകര്യമായി കണ്ടൽക്കാടുകൾ വളർന്ന് മറ പിടിച്ചോളും മനസ്സിൽ….        

ഗ്രഹണചന്ദ്രൻ

Posted by & filed under കവിത.

  ചന്ദ്രൻ: ഹേ ഭൂമീ.. നിനക്കു ചുറ്റുമായുള്ള എന്റെ ഭ്രമണം നിന്നിലേൽ‌പ്പിയ്ക്കുന്ന വികാരത്തെ എനിയ്ക്കൂഹിയ്ക്കാനാകുന്നു. കന്നിനിലാവിലെ കനകത്തിളക്കവുമായി ഞാനിതാ വീണ്ടും.. നീ തരളിതയാകുന്നോ? ഭൂമി: ഹേ ചന്ദ്രാ! നിന്റെ സ്വാധീനം എന്നിലെന്നും തരംഗങ്ങൾ സൃഷ്ടിയ്ക്കുന്നു. പക്ഷേ … കന്നിയിലെ തെളിഞ്ഞ വാനത്തിലെ കനകത്തിളക്കത്തിനു പിന്നിലെ നിന്റെ അടങ്ങാത്ത മോഹത്തേയും ഞാനറിയുന്നു. നീയല്ലോ ഗ്രഹണചന്ദ്രൻ!