Monthly Archives: February 2016

ജഗൻ മോഹൻ പാലസ്/ ജയചാമരാജേന്ദ്ര ആർട്ട് ഗാലറി – കൊട്ടാരങ്ങളുടെ നാട്ടിൽ….12 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

ജഗൻ മോഹൻ പാലസ്സിലെ  ആർട്ട് ഗാലറി കാണാനാണു  പിന്നീട് ഞങ്ങൾ  പോയത്. കൃഷ്ണരാജ വൊഡെയാർ നിർമ്മിച്ച  ഈ കൊട്ടാരം  രാജകുടുംബത്തിന്റെ  താൽക്കാലിക വസതികളിലൊന്നാണ്. 1861ൽ ആണിത് മൂന്നു നിലകളിലായി പണികഴിപ്പിയ്ക്കപ്പെട്ടിട്ടുള്ളത്.  ദസറ സമയങ്ങളിൽ ഇവിടം തിരക്കേറിയതായി മാറുന്നു. ഇപ്പോൾ ഇവിടം ജയചാമരാജേന്ദ്ര ആർട്ട് ഗാലറിയായി മാറ്റിയിരിയ്ക്കുന്നു. ഒരുപക്ഷേ ദക്ഷിണെന്ത്യയിലേ ഏറ്റവും മികച്ച ആറ്ട്ട് ഗാലറിയായി ഇതിനെ കണക്കാക്കാം. . രാജാ രവിവർമ്മയുടെ ഒട്ടനവധി പെയിംന്റിംഗുകൾ ഇവിടെ കാണാനായി. പ്രധാനമായും ഇവിടത്തെ ചുവരുകളിൽ കാണപ്പെട്ട മ്യൂറലുകളിലൂടെ ദസറയുടെ പഴയകാലദൃശ്യങ്ങളുടെ ഒരു വേറിട്ട കാഴ്ച്ച നമുക്കു ലഭിയ്ക്കുന്നു. പണ്ടത്തെ പതിവനുസരിച്ച്(മൈസൂർ സ്കൂൾ ഓഫ് പെയിന്റിംഗ്) വെജിറ്റബിൽ ഡൈ ആണു ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിയ്ക്കുന്നത് . ഇതേ രീതിയിൽ തന്നെ ദശാവതാരം വളരെ മനോഹരമായി ചുമരിൽ വരച്ചിരിയ്ക്കുന്നു. വൊഡയാർ ഫാമിലിയുടെ ഒരു വംശാവലി ഇവിടത്തെ ചിത്രങ്ങളിലൂടെ ഉരുത്തിരിഞ്ഞെത്തുന്നതു കാണാനായി.ചിത്രകലയെക്കുറിച്ചധികം ജ്ഞാനമില്ലാത്ത  സാധാരണക്കാരുടെ മനസ്സിനെപ്പോലും കവർന്ന ഹൽദേൻകറിന്റെ വ്യഖ്യാതമായ ‘ ലേഡി വിത് ദ ലാമ്പ്” ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. യുദ്ധ സന്നാഹത്തിനായുള്ള  പടക്കോപ്പുകളും, കാഹളദ്ധ്വനിയുയർത്താനുള്ള സംഗീതോപകരണങ്ങളും, ആയുധ  ശേഖരവുമെല്ലാം പ്രദർശിയ്ക്കപ്പെട്ടവയിൽ‌പ്പെടുന്നു. ഇവ കൂടാതെ നാണയശേഖരവും കാണാൻ കഴിഞ്ഞു. മിനിയേച്ചർ പെയിന്റിംഗുകളിൽ അരിയുടെ മണിയിന്മേലുള്ള വരയും മറ്റും  സവിശേഷതയാർന്നവയായിത്തോന്നി. പാലസിനു തൊട്ടായി ത്തന്നെയുള്ള ഹാളിൽ നടന്നുവന്നിരുന്ന സംഗീതനാടകവും അലപ്പ്നേരം ഇരുന്നാസ്വദിയ്ക്കാൻ കഴിഞ്ഞു. ശിവ-പാർവതി നൃത്തമായിരുന്നു അപ്പോൾ അരങ്ങേറിക്കൊണ്ടിരുന്നത്. ധാരാളം ആളുകൾ ആസ്വാദകരായി എത്തിക്കൊണ്ടിരുന്നു.  പുറത്തെ കടകളിൽ വിൽ‌പ്പനയ്ക്കായി വച്ചിരിയ്ക്കുന്ന പലതരം വസ്തുക്കളിൽ സുഗന്ധദ്രവ്യങ്ങളായിരുന്നു കൂടുതൽ. സാൻഡൽ […]

സെന്റ്. ഫിലോമിനാസ് ചർച്ച് – കൊട്ടാരങ്ങളുടെ നാട്ടിൽ….11 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

സെന്റ്. ഫിലോമിനാസ് ചർച്ച്   ലളിത് മഹൽ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ  സൈന്റ് ഫിലോമിനാസ് ചർച്ച്  കാണാനാണു പോയത്നഗരത്തിന്റെ ലാൻഡ് മാർക്ക ആയി കണക്കാക്കപ്പെട്ടിരിയ്ക്കുന്ന ഈ ചർച്ച് രാജകീയപ്രൌഢിയോടെ വിലസുന്നു. ഗോഥിക്  സ്റ്റൈലിൽ 1936ൽ ആണിത് നിർമ്മിയ്ക്കപ്പെട്ടത്.  വർഷങ്ങൾക്കു മുൻപ് ആദ്യമായി ഈ ചർച്ച് കണ്ടപ്പോൾ  ഞാൻ കണ്ണു  മിഴിച്ചു നിന്നതോർമ്മ വന്നു. ഇപ്പോഴും അതേ വിസ്മയം തന്നെയാണെന്നിൽ ഉണർന്നത്. ഈ ചർച്ചിന്റെ അംബരചുംബികളായ ഗോപുരങ്ങൾ  നഗരത്തിന്റെ ആകാശ  മുഖപ്പിനെ കീറിമുറിച്ചുകൊണ്ടുയർന്നു നിൽക്കുന്ന പ്രതീതിയാണുളവാക്കിയത്.  ഗോഥിക് ശൈലിയിലെ നിർമ്മാണത്തിനാൽ പ്രത്യേകത നിറഞ്ഞ നിറവും അത്യധികം ശക്തിമത്തായിത്തോന്നിച്ച പുറം ഭാഗവും  ചേർന്ന്   ഗാംഭീര്യമാർന്ന ഒരു പുറം ചട്ടക്കൂടു നൽകിയിരിയ്ക്കുന്നു. ഏറ്റവും മുകളിലായുള്ള  കുരിശ് നീലനിറമാർന്ന നഭസ്സിന്നിടയിലെ വെൺമേഘക്കൂട്ടങ്ങൾക്കിടയിലാണെന്നു പോലും തോന്നിപ്പോയി. കുരിശ്ശിന്റെ ആകൃതിയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള നിലം ഈ പള്ളിയുടെ സവിശേഷതയാണു. കുരിശിലെ നടുഭാഗമായിസങ്കൽ‌പ്പിയ്ക്കുന്ന ഭാഗം അൾത്താരയായി പ്രവർത്തിയ്ക്കുന്നു. പലതരം പെയിന്റഡ് ഗ്ലാസ്സുകളാലും വർണ്ണദീപങ്ങളാലും അൾത്താര മനോഹരമാക്കപ്പെട്ടിരിയ്ക്കുന്നു. പുറമേ നിന്നു കാണുന്നതിലധികം മനോഹാരിത അകത്തു കാണാനായി.ഗോഥിക് സ്റ്റൈലിലെ വാതായനങ്ങളും സ്റ്റെയിൻഡ് ഗ്ലാസ്സിലെ ജനലുകളും  വളരെ ഉയരത്തിലേയ്ക്കു നീളുന്ന കല്ലിൽ നിർമ്മിതമായ പടുകൂറ്റൻ  കവാടങ്ങളും ചിത്രപ്പണികളും നിറമാർന്ന ചിത്രങ്ങളും […]

ലളിത് മഹൽ- ഐ.ടി.ഡി.സി. യുടെ ഹോട്ടലിൽ ( കൊട്ടാരങ്ങളുടെ നാട്ടിൽ….10 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

സോമനാഥ്പുരത്തു നിന്നും തിരികെ പോരുമ്പോൾ മനസ്സിൽ അവിടത്തെ ശില്പങ്ങൾ നിറഞ്ഞു തന്നെ നിൽക്കുകയായിരുന്നു. നാലമ്പലത്തിന്റെ കോറീഡോറിൽ ഒറ്റയും തെറ്റയുമായി കിടക്കുന്ന ശിലപ്പങ്ങൾക്കു പോലും എന്തു ഭംഗിയും മിഴിവും.അംഗഭംഗം വന്ന വിഗ്രഹങ്ങളെ പൂജിയ്ക്കില്ലെന്നതിനാലാവാം ഇവിടെ ആരാധനാ നടക്കാതിരിയ്ക്കുന്നത്. മുസ്ലിം സാമ്രാജ്യദുർമ്മോഹികൾ അകത്തു കടന്ന് കൊള്ളയടിച്ച് ക്ഷേത്രത്തിന്റെ പരിശുദ്ധിയെ നഷ്ടപ്പെടുത്തിയതും മറ്റൊരു കാരണമായി. എന്തായാലും ഇന്ത്യൻ ആർക്കിയോളജിക്കൽ സർവ്വേ ഈ മനോഹര ദൃശ്യത്തെ ഇനിയും വരാവുന്ന കേടുപാടുകളിൽ നിന്നെങ്കിലും രക്ഷിയ്ക്കുമെന്നു നമുക്കു പ്രത്യാശിയ്ക്കാം.  “ലളിത് മഹൽ പാലസ്സിൽ‌പ്പോയി ഒരു കാപ്പി […]

ചെന്ന കേശവ ക്ഷേത്രം,സോംനാഥ്പുർ കൊട്ടാരങ്ങളുടെ നാട്ടിൽ….9 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

   നക്ഷത്രാകൃതിയോടു കൂടിയ  പ്ലാറ്റ്ഫോമിലൂടെ നടന്ന് പ്രദക്ഷിണം ചെയ്താൽ ക്ഷേത്രഭിത്തികളിലെ കൊത്തുപണികൾ മുഴുവനും കാണാം. ഒരു ഇഞ്ചു സ്ഥലം പോലും വിടാതെ കൊത്തിവച്ചിരിയ്ക്കുന്ന ദൈവീകരൂപങ്ങൾ, ആന, കുതിര, തേരുകൾ, കുതിരപ്പടയാളികൾ, രാജകുടുംബത്തിലെ ആൾക്കാർ , പലതരം വേഷഭൂഷയും ആടയാഭരണങ്ങളുമണിഞ്ഞവർ, എല്ലാം തന്നെയുണ്ട് കൊത്തിവയ്ക്കപ്പെട്ടവയിൽ. ലംബ ചിത്രങ്ങളും തൂണിടച്ചിത്രങ്ങളും കതകുകളിലേയും ജനാലകളിലേയും കൊത്തുവേലകളും  പ്രശംസനീയം തന്നെ. കല്ലിൽ സുഷിരങ്ങളോടുകൂടിയ കൊത്തുവേൽകകളും പലയിടത്തും കാണാനായി. കൊത്റ്റ്5ഹിയെടുത്ത പലവിധം ചാരുതയാർന്ന ശിൽപങ്ങളേയും ആകൃതികളേയും രൂപങ്ങളേയും അതിമനോഹരമാംവിധം സമന്വയിപ്പിയ്ക്കുന്നതിലെ കഴിവ്  ശിൽ‌പ്പികളുടെ അവഗാഹമായ […]

ചെന്ന കേശവ ക്ഷേത്രം,സോംനാഥ്പുർ കൊട്ടാരങ്ങളുടെ നാട്ടിൽ….8 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

രാത്രി മുറിയിലെത്തി കുളിച്ചു ഫ്രെഷ് ആയി പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോഴേയ്ക്കും കണ്ണുകൾ കനം തൂങ്ങിക്കഴിഞ്ഞിരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കണം. ബ്രേക്ഫാസ്റ്റിനു ശേഷം സോമനാഥ്പുരിലെ ചെന്ന കേശവക്ഷേത്രമാണ് നാളെ  ആദ്യത്തെ സന്ദർശനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹൊയ്സാല ആർക്കിട്ടെക്ചറിന്റെ് തനിമായാർന്ന ശൈലി ശരിയ്ക്കും വിസ്മയിപ്പിയ്ക്കാതിരിയ്ക്കില്ലെന്നു പലരും പറഞ്ഞിരുന്നു.. പലപ്പോഴും ഈ ക്ഷേത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും മുൻപു സന്ദർശിയ്ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതിനാൽ ഈ ട്രിപ്പിൽ ഇവിടം എന്തായാലും സന്ദർശിയ്ക്കണമെന്ന് ഞങ്ങൾ തീർച്ചയാക്കിയിരുന്നു. തീർച്ചയായും കാണണമെന്നും പക്ഷേ അൽ‌പ്പം ദൂരെയായതിനാൽ രാവിലെ […]

മൈസൂർ വൃന്ദാവനക്കാഴ്ച്ചകൾ കൊട്ടാരങ്ങളുടെ നാട്ടിൽ….7 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

മൈസൂർ പാലസ് ദർശനത്തിന്റെ മാസ്മരികതയിൽക്കുതിർന്ന മനവുമായി പുറത്തു കടന്ന ഞങ്ങളുടെ അടുത്ത ലക്ഷ്യം വൃന്ദാവൻ ഗാർഡൻസായിരുന്നു. കുറെയേറെ വർഷങ്ങൾക്കു മുൻപു കണ്ടപ്പോഴത്തെ ഗാർഡന്റെ അവ്യക്തമായ ചിത്രങ്ങൾ മനസ്സിൽ രൂപം കൊണ്ടിരുന്നെങ്കിലും പണ്ടത്തേതിനേക്കാൾ വളരെയേറെ മനോഹരമായ ഒരു ദൃശ്യം ഞങ്ങളെ അവിടെ കാത്തിരിയ്ക്കുന്നുണ്ടാവുമെന്ന തിരിച്ചറിവ് മനസ്സിൽ കൌതുകമുണർത്തി. അന്നത്തെ അവസാനത്തെ ഇനമായി ഇവിടം തിരഞ്ഞെടുക്കാൻ കാരണം സന്ധ്യാസമയത്തെ ഇല്യൂമിനേഷനിൽ കുളിയ്ക്കുന്ന ജലധാരായന്ത്രങ്ങൾ കാണാനുള്ള മോഹം ഒന്നു തന്നെയായിരുന്നു. നിറമുള്ള ഇഷ്ടികകൾ വിരിച്ച നിമ്ന്നോന്നതങ്ങളായ വെള്ളച്ചാലുകളും പടവുകളും അതിലൂടൊഴുകുന്ന തെളിനീരും […]

മൈസൂർ പാലസ്.. കൊട്ടാരങ്ങളുടെ നാട്ടിൽ….6 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

മൈസൂർ പാലസ്  പലേ പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കുറെയേറെക്കാലമായി കണ്ടിട്ട്. പ്രവേശനകവാടത്തിൽ നിന്നും ടിക്കറ്റെടുത്തു ഉള്ളിൽക്കയ്യറി. അകത്ത് ചെരുപ്പിടാൻ പാടില്ലാത്തതിനാൽ ക്ഷേത്രങ്ങളീലേതെന്നപോലെ  മുൻഭാഗത്തായി കണ്ട കൌണ്ടറിൽ ടോക്കൺ എടുത്ത് അവ നിക്ഷേപിച്ചശേഷം ഉള്ളിൽക്കടന്നു.  ഉള്ളിൽ പതിവുള്ള പരവതാനികളെല്ലാം തന്നെ ചുരുട്ടി വച്ചിരിയ്ക്കുന്നതായി കണ്ടു.   ഒരു പക്ഷേ ദസറ അടുത്തുവരുന്നതിനാൽ കാർപെറ്റ് ക്ലീനിംഗിന് ആയിരിയ്ക്കുമെന്നു കരുതി.ഇറ്റാലിയൻ ഇഷ്ടികകൾ വിരിച്ച നിലം പ്രൌഢിയാർന്നതായി തോന്നി. പാലസ്സിന്റെ അകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധമാണ്. പുറത്തു നിന്ന് എത്രവേണമെങ്കിലും എടുക്കാം. ഈ കൊട്ടാരം […]

വാക്സ് മ്യൂസിയം, മൈസൂർ.. കൊട്ടാരങ്ങളുടെ നാട്ടിൽ….5 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

സാൻഡ് മ്യൂസിയത്തിൽ നിന്നും പുറത്തു കടക്കുമ്പോൾ അതിസുന്ദരമായ ഗണപതിവിഗ്രഹത്തെ ഒന്നു കൂടി തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. എത്ര സുന്ദരം! അതു മാത്രമല്ല, ഇത്രയേറെ സമയമെടുത്ത് ആ വിഗ്രഹം നിർമ്മിച്ച ഗൌരിയുടെ മനസ്സിൽ ഭക്തിയുടെ ഭാവം ഉണർന്നിരിയ്ക്കാതെ വയ്യ. മണൽ കൊണ്ടിത്ര ഭംഗിയായി ഗണപതിയെ സൃഷ്ടിയ്ക്കാമെങ്കിൽ  ഗണേശോത്സവ സമയത്തും ഇതുപോലെ മണൽ വിഗ്രഹങ്ങൾ എന്തു കൊണ്ടു നിർമ്മിച്ചു പ്രതിഷ്ഠിച്ചു കൂടാ?ഇതിലേറെ  എക്കോ ഫ്രെൻഡ്ലി ആയി മറ്റെന്തുണ്ട്? വെള്ളത്തിൽ ഒഴുക്കാനാണെങ്കിലും ബുദ്ധിമുട്ടില്ല.   വിഗ്രഹം നിർമ്മിയ്ക്കുന്നവരുടെ തൊഴിലിനെ ബാധിയ്ക്കുകയുമില്ല, പണച്ചിലവ് കുറയുകയും […]

കൊട്ടാരങ്ങളുടെ നാട്ടിൽ….4 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

പൂഴിമണൽ  കണ്ടാൽ ഒന്നു വാരിക്കളിയ്ക്കാത്ത കുട്ടികളുണ്ടോ? എന്തിനു കുട്ടികളെപ്പറയുന്നു, മുതിർന്നവർക്കും തോന്നാറില്ലേ ഒന്നു വാരിക്കളിയ്ക്കാനും മൺശിൽ‌പ്പങ്ങൾ മെനയാനും? ബീച്ചിൽ‌പ്പോയാൽ വെള്ളമാണു നമ്മളെ ആകർഷിയ്ക്കുന്നതെങ്കിലും നനഞ്ഞ കാൽ‌പ്പാദങ്ങളെ ഇക്കിളിപ്പെടുത്തുന്ന മൺൽത്തരികൾ നമ്മെ ശല്യപ്പെടുത്തുന്നതിനൊപ്പം തന്നെ അറിയാതെ പല അനുഭൂതികളും നമ്മൾക്കേകുന്നില്ലേ? എം. എൻ. ഗൌരി എന്ന പെൺകുട്ടിയുടെ സ്വപ്നസാക്ഷാത്ക്കാരമായി മാറിയ മൈസൂരിലെ സാൻഡ് ആർട്ട് മ്യൂസിയത്തെക്കുറിച്ചു മുൻപു ധാരാളം കേട്ടിട്ടും വായിച്ചിട്ടുമുണ്ടെങ്കിലും അതു സന്ദർശിയ്ക്കുന്നതിനുള്ള അപൂർവ്വമായ സുദിനം ഇപ്പോഴാണു വന്നെത്തിയതെന്നു മാത്രം. ഏറെ ആകാംക്ഷയോടുകൂടിയാണ് ചാമുണ്ഡി സന്ദരശനത്തിന്നു ശേഷം ഞങ്ങൾ […]

കൊട്ടാരങ്ങളുടെ നാട്ടിൽ….3 (മൈസൂർക്കാഴ്ച്ചകൾ. .)

Posted by & filed under Uncategorized.

‘ഓം ചാമുണ്‌ഡേശ്വരി ദേവി മാതംഗി അന്നപൂര്‍ണ്ണേ മഹേശ്വരി അംബികേ ലോകമാതാവേ ശ്രീ ഭദ്രകാളി നമോസ്‌തുതേ .. എന്നൊക്കെ ഉരുവിട്ട് ചാമുണ്ഡേശ്വരിയെ തൊഴുതു പ്രാർത്ഥിച്ചു. അവിടെ നിന്നും ഇറങ്ങുമ്പോഴും ഈ മന്ത്രം എന്റെ ചുണ്ടുകളിലുണ്ടായിരുന്നു. ഇനി നന്ദികേശ്വരനെ തൊഴുമ്പോൾ എന്താണ് മന്ത്രമുരുവിടുക? ശിവന്റെ ഭൂതഗണങ്ങളിലെ മുഖ്യനും  വാഹനവുമാകയാൽ ശിവനെത്തന്നെ മനസ്സിൽധ്യാനിച്ചാൽ മതിയെന്നു തോന്നി. ആരാണീ നന്ദി യഥാർത്ഥത്തിൽ? എങ്ങനെ ശിവന്റെ വാഹനമായി മാറി? മനസ്സിൽ ഓർമ്മ വന്ന ശിവപുരാണത്തിലെ പല കഥകളിലും  നന്ദിയെ സുരഭീപുത്രനായും ശിലാദന മഹർഷിയ്ക്ക് ശിവകൃപയാൽ […]