Daily Archives: Thursday, February 4, 2016

ശബരിമലയിൽ തങ്ക സൂര്യോദയം Article-4

Posted by & filed under Uncategorized.

      Part-4 “മുകളിലേയ്ക്കു നോക്കേണ്ട. സ്വാമിയെ മനസ്സിൽ ധ്യാനിച്ചു കയറ്റം തുടങ്ങിക്കോളൂ” കൂടെയുള്ളവർ പറയുന്നതനുസരിച്ചു. നിന്നും സാവധാനത്തിലും പടികൾ കയറവേ കൂർത്ത നിരപ്പല്ലാത്ത പ്രതലത്തോടു കൂടിയ നിലത്തെ സ്പർശിയ്ക്കുന്ന പാദങ്ങളിൽത്തന്നെ കണ്ണുകളുറപ്പിച്ച്, മനസ്സിൽ അയ്യനെ ധ്യാനിച്ച്, ചുറ്റുപാടുനിന്നുമുയരുന്ന അയ്യപ്പാവിളികൾക്കു മറുപടിയേകി മുന്നേറവേ ഇരുമുടിക്കെട്ടിന്റെ കനം അറിയാതെപോകുന്നു. തീരെ അവശരായവരും, തടി കൂടിയവരും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും , കൊച്ചു മണികണ്ഠന്മാരും  അംഗവൈകല്യം വന്നവരും എല്ലാം ഒരേ സമയം ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാഴ്ച്ചയാണിവിടെ കാണാനാകുന്നത്. […]

ശബരിമലയിൽ തങ്ക സൂര്യോദയം Article-3

Posted by & filed under Uncategorized.

  ആറന്മുളയിൽ നിന്നും പത്തനംതിട്ട വഴി എരുമേലിയിലേയ്ക്കു പോകുന്നവഴിയിൽ ഹോട്ടലിൽ നിന്നും ഇഡ്ഡലിയും കാപ്പിയും കഴിച്ചു. ഇനി പതിനെട്ടാമ്പടി കയറി അയ്യപ്പസ്വാമിയെ ദർശിച്ചശേഷം മാത്രം ഭക്ഷണം എന്നു മനസ്സിൽ കരുതി. എരുമേലിയിലെത്തുമ്പോൾ സമയം പത്തരയായി. നല്ലവെയിൽ. തിരക്കും കുറവില്ല. പേട്ടതുള്ളൽ ഇതുവരേയും ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ചുട്ടുപൊള്ളുന്ന റോഡിൽ പാദം വയ്ക്കാനാവുന്നില്ല. അയ്യപ്പഭക്തിയിൽ അതൊന്നും അറിയാതെന്നോണം മേലാസകലം ചായം വാരിത്തേച്ച് വർണ്ണക്കടലാസ്സു കിരീടങ്ങൾ ചൂടി, കൈകളിൽ പലതരം മരച്ചില്ലകളും പിടിച്ച് ഹഹൂ ശബ്ദങ്ങളുയർത്തി ത്യേകരീതിയിലുള്ള കൊട്ടിനും വാദ്യത്തിനുമൊത്ത് […]