Daily Archives: Tuesday, February 16, 2016

ഒരു കന്നിയാത്ര പഠിപ്പിച്ചത്…( അയനങ്ങൾ, നവ വാതായനങ്ങൾ-2)

Posted by & filed under Uncategorized.

ഓരോ യാത്രയും അനുഭവങ്ങൾക്കൊപ്പം അറിവും  പകരുന്നുവെന്ന സത്യം യാത്ര ചെയ്യാൻ നമ്മെ ഉത്സുകരാക്കുന്നു. സത്യത്തിൽ ഓരോ യാത്രയും പുറം കാഴ്ച്ചകളിലൂടെ അനുഭൂതിദായകങ്ങളായി മാറുമ്പോൾ ഉൾക്കാഴ്ച്ചകൾ ഊർജ്ജ സ്രോതസ്സായും മാറുന്നുവെന്ന് ആദ്യമായി മനസ്സിലാക്കാനായത് ഈയിടെ നടത്തിയ ശബരിമല യാത്രയിലൂടെയായിരുന്നു. ശബരിമലയാത്ര എന്നെസ്സംബന്ധിച്ചിടത്തോളം ഓർക്കാപ്പുറത്തു കിട്ടിയ ഒരു ഭാഗ്യമായിരുന്നു. സത്യം പറയുകയാണെങ്കിൽ മാലയിട്ട നിമിഷം മുതൽ ഈ യാത്ര തുടങ്ങിയെന്നു പറയാം. മലയ്ക്കു പോകുമ്പോൾ പാലിയ്ക്കേണ്ട ആചാരങ്ങൾ തന്നെ നമ്മെ ചിന്തിപ്പിയ്ക്കുന്ന വിധത്തിലുള്ളവയായിരുന്നു. ആദ്യ കെട്ടുനിറ പകർന്ന അനുഭൂതി തന്നെ […]

അയനങ്ങൾ, നവ വാതായനങ്ങൾ-1

Posted by & filed under Uncategorized.

  യാത്രകൾ ഒരിയ്ക്കലും വിരസമാകാനിടയില്ല, നിങ്ങൾ അവയെ ആസ്വദിയ്ക്കാൻ തയ്യാറാകുന്നിടത്തോളം. സ്വയം തന്നെത്തന്നെയും കൂടെ യാത്രചെയ്യുന്നവരെയും പുതിയ വാതായനങ്ങളിലൂടെ കാട്ടിത്തരുന്ന സന്ദർഭങ്ങളായി അവ പലപ്പോഴും മാറുന്നു. സാധാരണ ദിവസങ്ങളിലെ മുഷിപ്പേറുന്ന ആവർത്തനങ്ങളിൽ നിന്നുമുള്ള രക്ഷ മാത്രമല്ല അവ പ്രദാനം ചെയ്യുന്നത്. മറിച്ച് തികച്ചും അപരിചിതമായ അന്തരീക്ഷത്തിൽ   ഏതാനും മണിക്കൂറുകളിലെ അടുപ്പവും സഹകരണവും സൃഷ്ടിയ്ക്കുന്ന സൌഹൃദത്തിന്റെ ആഴം പലപ്പോഴും നമ്മെത്തന്നെ അത്ഭുതപ്പെടുത്തും വിധമായിരിയ്ക്കാം. യാത്രകൾ സൌഹൃദങ്ങളെ സൃഷ്ടിപ്പിയ്ക്കുമ്പോൾ അവ അനുഭൂതിദായകങ്ങളായി മാറുന്നു. ക്ലേശപൂർണ്ണമായ യാത്രകളും സഹകരിയ്ക്കാനോ സൌഹൃദമനോഭാവം […]