Monthly Archives: March 2016

വേനലേ…

Posted by & filed under കവിത.

    വേനലേ… വേനലുരുകിത്തിളച്ചീടുന്നു, തീക്ഷ്ണമാം നാമ്പുകളുയരുന്നു, നക്കിത്തുടച്ചീടുന്നു ദൂരെ മഴയെത്തവേ ദുസ്സഹമായിടും ചൂടു നെടുവീർപ്പിനാൽ നമ്മളെക്കൊല്ലുന്നു വേനലേ നിന്നെക്കൊതിയ്ക്കും മഴക്കാല- മോടി വന്നെത്തുവാൻ നാളിനിയും ബാക്കി വേനൽക്കഥകളെല്ലാം മിഥ്യമെങ്കിലു- മേറിടും താപമൊരു സത്യമല്ലയോ? ശാ‍ന്തസമുദ്രങ്ങളേകും നെടുവീർപ്പു താന്തരാക്കുന്ന പ്രതിഭാസമൊക്കെയും സ്വന്തം പ്രവൃത്തിതൻ ദുഷ്ഫലമെന്നതു മന്ദം മനസ്സിലേയ്ക്കോടി വന്നെത്തിയോ? പോരുമിനി വന്നോട്ടെ ചൂടൊന്നു മാറ്റുവാൻ ഘോരമിടി നാദത്തിനൊപ്പമൊരു മഴ കാടുമൊപ്പം നാടുമൊന്നു നനയട്ടെ ചൂടൊക്കെയാവിയായ് മേലോട്ടുയരട്ടെ.

സുന്ദരപതനങ്ങൾ- കവിതയുടെ കഥകൾ

Posted by & filed under Uncategorized.

  സുന്ദരപതനങ്ങൾ- Kavitha Nair   കവിതയുടെ കഥകൾ       “If you know you are on the right track, if you have this inner knowledge, then nobody can turn you off… no matter what they say.“   Barbara McClintockന്റെ വരികൾ ഓർമ്മ വന്നത് കവിതയുടെ പുസ്തകത്തിലെ അവസാനകഥയും വായിച്ചു തീർന്നപ്പോഴാണ്. എന്തെന്നാൽ ഇപ്പോൾ കവിതയെ കാണാൻ കഴിഞ്ഞാൽ ഞാൻ ആദ്യം പറയാൻ […]

മാറുന്ന ജീവതാളങ്ങളിലെ സ്ത്രീജന്മങ്ങൾ

Posted by & filed under Uncategorized.

ഭാരതീയ നാരീ സങ്കൽ‌പ്പവും കേരളീയ നാരീ സങ്കൽ‌പ്പവും പൊളിച്ചെഴുത്തിനു വിധേയമായിക്കഴിഞ്ഞിരിയ്ക്കുന്നു., ഒരുപക്ഷേ വിശ്വസിയ്ക്കാനാകാത്തവിധം. എന്നിട്ടും  സ്ത്രീ എല്ലാവിധത്തിലും സ്വതന്ത്രയല്ലെന്നതും സ്ത്രീ പീഢനങ്ങൾ നിത്യമെന്നോണം  വർദ്ധിച്ചു വരുന്നുവെന്നതും വളരെ ചിന്തോദ്ദീപകമായ കാര്യം തന്നെ. സൃഷ്ടിയ്ക്കപ്പെടുന്ന പല നിയമങ്ങളും രക്ഷയ്ക്കായെത്തുന്നില്ല. ആഗോളവൽക്കരണത്തിന്റെ ഇളകിയാട്ടങ്ങൾക്കനുസരിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്തോറും കാലുകളിടറി വീഴുകയാണിന്നത്തെ സ്ത്രീകൾ. എഴുന്നേൽക്കാനും മുന്നോട്ടു സഞ്ചരിയ്ക്കാനും വളർച്ചയുടെ പടവുകൾ കയറി ഉയരങ്ങളിലെത്താനും കിണഞ്ഞു പരിശ്രമിയ്ക്കുന്ന അവളുടെ മോഹങ്ങളിലേയ്ക്കൊരെത്തി നോട്ടം മാത്രമാണിത്. മുപ്പത് വർഷത്തിലധികം കേരളത്തിനു വെളിയിൽ പ്രവാസജീവിതം നയിച്ച ഒരു സ്ത്രീയെന്ന […]

.എത്തിയല്ലോ! നന്ദി നന്ദി!

Posted by & filed under കവിത.

വേഷം കെട്ടലാണെവിടെയും… അറിയാത്ത കാര്യമൊന്നുമല്ല എന്നിട്ടുമെന്തിനോ ദേഷ്യമേറുന്നു.   ഉരുകിത്തിളയ്ക്കുന്ന വേനൽ ചൂട് രണ്ടുനാൾ മുന്നേ പ്രവചിച്ചതാണല്ലോ എത്താറായി, മഴ എന്ന്   മഴവന്നത് ഇടിയും മിന്നലുമൊത്ത്, കല്ലുപിളർക്കുന്ന ശബ്ദാരവങ്ങളാൽ അകമ്പടിസേവിച്ച്, പതിവു പോലെത്തന്നെ.   മുറ്റത്തെ മരങ്ങളെയൊക്കെക്കുളിപ്പിച്ചു ഇഷ്ടിക വിരിച്ച മുറ്റമൊക്കെയുമൊന്നു കഴുകി, നഗരിയ്ക്കു കുളിരേകി.   പക്ഷെ ആ വരവുണ്ടല്ലോ അപ്പോൾ തോന്നി, ഇവിടെത്തന്നെ നിൽക്കാനാണെന്ന് വന്നപോലെ പോവില്ലെന്നും..എന്നിട്ടോ?     ഇപ്പോഴും വീരവാദം മുഴക്കുന്നുണ്ടല്ലോ മുഖം കറുപ്പിച്ചു കാട്ടുന്നുമുണ്ട്. ഇതൊന്നും കൂടാതെ ഒന്നു വ്ന്നാലെന്താ, […]