Never Unsaid – Poem by Valerie Capasso Malayalam Translation – Jyothirmayi Sankaran ഒരിയ്ക്കലും പറയപ്പെടാതിരുന്നത് ഇതെനിയ്ക്കു പറയാതിരിയ്ക്കാനാവില്ലല്ലോ അതിനാൽ അതു പറയാനായി മാത്രമാണീ കവിത. നീയെനിയ്ക്കെത്രമാത്രം വിലപ്പെട്ടതെന്നോതാൻ വാക്കുകളില്ല നിന്നെപ്പോലൊരു മകൻ ഉണ്ടാകാനാകില്ലെന്നേ കരുതിയിരുന്നുള്ളൂ. എന്തെന്നാൽ, നീ ജനിച്ച ദിവസം തന്നെ എങ്ങിനെയോ എനിയ്ക്കറിയാനായി ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നെന്ന്- നിന്നിലൂടെ എന്നും ഞാൻ ദൈവത്തോടതിനായി നന്ദി പറയുകയാണ്. പുത്രൻ എന്നതിനുത്തമോദാഹരണം- അതാണു നീ, എല്ലാ വിധത്തിലും എന്റെ ജീവിതത്തിന്നർത്ഥമേകുന്നതും […]
Monthly Archives: May 2016
അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-1
ജനിയ്ക്കാതെ പോയ മകൾക്കായി… ജനിയ്ക്കാതെ പോയ മകളേ…നിനക്കായൊരു കത്തെഴുതാൻ മോഹം.എന്തേ നിനക്കെഴുതുന്നതെന്നു ചോദിച്ചാൽ ഒരു പക്ഷേ മറ്റാർക്കുമിത് മനസ്സിലായിക്കൊള്ളണമെന്നുമില്ലല്ലോ? ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.ഈയിടെയായി ചുറ്റും നടക്കുന്ന സംഭവങ്ങളും മാറ്റങ്ങളും മുഴുവനായുൾക്കൊള്ളാൻ കഴിയുന്നില്ല. ശ്രമിയ്ക്കായ്കയല്ല. മനുഷ്യരിൽ ഉളവായിക്കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾ വിചിത്രമായിത്തോന്നുന്നു.അവ മനസ്സിൽ ദുഃഖമാണ് സൃഷ്ടിയ്ക്കുന്നത്. മനുഷ്യത്വമില്ലായ്മകളുടെ മുഖങ്ങളാണെവിടെയും. മെയ്മാസത്തലെ രണ്ടാം ഞായറഴ്ച്ചയാണിന്ന്. അമ്മമാർക്കായി മാറ്റി വയ്ക്കപ്പെട്ട സുദിനം.വൈവിദ്ധ്യമേറിയ സന്ദേശങ്ങൾ വായിയ്ക്കാനായി. ഒട്ടനവധി അമ്മമാരെക്കുറിച്ചറിയാനിടയായി.അമ്മമാരെക്കുറിച്ച്അഭിമാനം കൊള്ളുന്നമക്കളും, മക്കളെക്കുറിച്ച് അഭിമാനംകൊള്ളുന്ന അമ്മമാരും. ചിന്തകൾ കാടു കയറുന്നു. ഈയൊരു ദിവസം മാത്രം ചിന്തിയ്ക്കാനും ഊറ്റം കൊള്ളാനുമുള്ള […]
ജീവിതക്കണ്ണാടി
കണ്ണാടി പോലെത്തന്നെ ജീവിതം ചിരിച്ചെന്നാ- ലിങ്ങോട്ടും ലഭിച്ചിടും, കരഞ്ഞാൽ കരയിയ്ക്കും എന്നുമേയുടഞ്ഞങ്ങുപോയിടാമുപേക്ഷിച്ചി, – ട്ടെന്തുമേയിതിനുള്ള കാരണമായ് മാറിടാം. എങ്കിലുമറിയുന്നു, എന്നെ നീ പലവിധം ഭംഗിയായ് പുറമേയ്ക്കു കാട്ടിടുമെന്നാകിലും എന്റെയുള്ളിനെക്കാണാൻ, ഞാനാരെന്നറിയുവാൻ തെല്ലുമേ നിനക്കാകാ, യെന്നുള്ള സത്യത്തിനെ. എന്റെ ശൈശവം, ബാല്യം, കൌമാരം , മധുരിയ്ക്കും യൌവന, മെൻ ജീവിതത്തിൻ ധന്യമുഹൂർത്തങ്ങൾ എല്ലാമേ കണ്ടെന്നാലുമൊന്നുമേ മനസ്സിൽ നീ തെല്ലു നേരത്തേയ്ക്കെന്തേ വച്ചില്ല, വീണ്ടും കാണാൻ. ഇന്നിനെ മാത്രം കണ്ടു ജീവിയ്ക്കാൻ പഠിച്ചതോ നന്നു നിൻ […]
മാറ്റങ്ങൾ
മാറ്റങ്ങളില്ലാതുള്ള ജീവിതം ഭയാനക മേറ്റമെന്നറിയുന്നുവെങ്കിലുംമനുഷ്യാ നീ മാറ്റങ്ങൾക്കടിമയായ് മാറുമ്പോളെവിടെയോ നീറ്റലുണ്ടാകാമെന്ന സത്യവുമോർത്തീടണം. നിന്നെ നീയാക്കിത്തീർത്ത ഘടകങ്ങളെയൊക്കെ നിന്ന നിൽപ്പിലായ് മറന്നീടുവാൻ പഠിയ്ക്കുമ്പോൾ ഒന്നു മാത്രമേ നീയോർക്കേണ്ടൂ, നിൻ പുറകിലായ് പിന്നെയുമാവർത്തിയ്ക്കാനെത്തിടുമാരോ നൂനം. അന്നു നീ കരഞ്ഞീടും ജീവിതത്തിൻ സത്യങ്ങ- ളൊന്നുമേ സ്ഥിരമല്ലെന്നറിയാൻ കഴിഞ്ഞീടും.. ഒന്നുവൈകിപ്പോയ്, ഒക്കെ തിരുത്താ,നെന്നുള്ളൊരാ പിൻ വിചാരത്താലെന്നും ഹൃദയമുരുക്കീടും. മനുഷ്യ മനസ്സിനെ ക്കഴിയില്ലാർക്കും കാണാൻ ചിരിയ്ക്കും മുഖങ്ങൾക്ക് പുറകിൽ പലപ്പോഴും കറുത്തമുഖം മൂടിയുണ്ടാകാം, വിതച്ചവ തിരിച്ചു പലമടങ്ങായി നിന്നെത്തേടിടാം. നിനക്കു ചുറ്റും […]
പെരുമ്പാവൂർ പേടിസ്വപ്നമാകുമ്പോൾ
കേരളത്തെ വല്ലാതെയുലച്ച പെരുമ്പാവൂരിലെ സംഭവം വരാനിരിയ്ക്കുന്ന വലിയൊരു പേടിസ്വപ്നത്തിന്റെ സൂചനയാണോ? മാറിക്കൊണ്ടിരിയ്ക്കുന്ന കേരളത്തിന്റെ മിടിപ്പുകളിൽ സുരക്ഷിത്ത്വബോധത്തിന്റെ കുറവ് പ്രകടമായിക്കാണാനാകുന്നു. ഇതുവരെയും ഉണ്ടായിരുന്നതിലേറെ പേTi ഇപ്പോൾ തോന്നിത്തുടങ്ങിയിരിയ്ക്കുന്നു. കേരളത്തിലെ സ്ത്രീകളും പെൺകുട്ടികളും ഭയവിഹ്വലരാണിപ്പോൾ. ഇവിടെ ജീവിയ്ക്കുകയെന്നത് കേരളത്തിനു പുറത്തുള്ള നഗരങ്ങളേക്കാൾ ആപൽക്കരമെന്നു തോന്നിത്തുടങ്ങിയോ?പെരുമ്പാവൂരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയും നാമേറെ ബഹളമുണ്ടാക്കിയ സൌമ്യാസംഭവം പോലെയായി മറവിയുടെ തിരശ്ശീലയ്ക്കു പിന്നിൽ മറയുമോ? ചിന്തിയ്ക്കാൻ സമയമായിരിയ്ക്കുന്നു. സദാചാരബോധം നഷ്ടമായ മനുഷ്യൻ ലോകത്തിനു നേരെ അഴിച്ചു വിടപ്പെട്ട ഹൃംസജന്തുവാണെന്ന് ആൽബെർട്ട് കാമു പറഞ്ഞിട്ടുണ്ട്. ആ ജന്തുവിനെ […]
താളബദ്ധമായ പ്രകൃതിയ്ക്കൊത്താടാം നമുക്കും….
“Everything in the Universe has a Rhythm. Everything Dances………” . ഇന്ന് ഇന്റർനാഷണൽ ഡാൻസിനായി മാറ്റി വച്ചിരിയ്ക്കുന്ന ദിവസം.ജീൻ ജോർജ്ജസ് നൊവെരെ എന്ന ഫ്രഞ്ചു നർത്തകന്റെ ജന്മദിനമാണ് നാം ഇന്റർനാഷണൽ നൃത്തദിവസമായി കൊണ്ടാടുന്നത്. രാവിലെത്തന്നെ വാട്ട്സാപ്പിൽ കിട്ടിയ മനോഹരമായ സന്ദേശവും ചിത്രവും മനസ്സിൽ സന്തോഷം നിറച്ചു. എത്ര അർത്ഥവത്തായ വരികൾ! ഞാനും, ഈ പ്രപഞ്ചവും, അതിലെ സകല ചരാചരങ്ങളും പരസ്പരം ബന്ധപെട്ടിരിക്കുന്നുവെന്ന നഗ്ന സത്യത്തെ വിളിച്ചോതുന്ന വരികൾ. ഏതോ അദൃശ്യമായ ശക്തിയ്ക്കു കീഴിൽ നാമെല്ലാവരും ഒരുപോലെയാണെന്ന […]