Daily Archives: Sunday, May 22, 2016

അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-1

Posted by & filed under Uncategorized.

ജനിയ്ക്കാതെ പോയ മകൾക്കായി… ജനിയ്ക്കാതെ പോയ മകളേ…നിനക്കായൊരു  കത്തെഴുതാൻ മോഹം.എന്തേ നിനക്കെഴുതുന്നതെന്നു ചോദിച്ചാൽ ഒരു പക്ഷേ മറ്റാർക്കുമിത് മനസ്സിലായിക്കൊള്ളണമെന്നുമില്ലല്ലോ? ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.ഈയിടെയായി ചുറ്റും നടക്കുന്ന സംഭവങ്ങളും മാറ്റങ്ങളും മുഴുവനായുൾക്കൊള്ളാൻ കഴിയുന്നില്ല. ശ്രമിയ്ക്കായ്കയല്ല. മനുഷ്യരിൽ ഉളവായിക്കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾ വിചിത്രമായിത്തോന്നുന്നു.അവ മനസ്സിൽ ദുഃഖമാണ് സൃഷ്ടിയ്ക്കുന്നത്. മനുഷ്യത്വമില്ലായ്മകളുടെ മുഖങ്ങളാണെവിടെയും.  മെയ്മാസത്തലെ രണ്ടാം ഞായറഴ്ച്ചയാണിന്ന്. അമ്മമാർക്കായി മാറ്റി വയ്ക്കപ്പെട്ട സുദിനം.വൈവിദ്ധ്യമേറിയ സന്ദേശങ്ങൾ  വായിയ്ക്കാനായി. ഒട്ടനവധി അമ്മമാരെക്കുറിച്ചറിയാനിടയായി.അമ്മമാരെക്കുറിച്ച്അഭിമാനം കൊള്ളുന്നമക്കളും, മക്കളെക്കുറിച്ച് അഭിമാനംകൊള്ളുന്ന  അമ്മമാരും. ചിന്തകൾ കാടു കയറുന്നു. ഈയൊരു ദിവസം മാത്രം ചിന്തിയ്ക്കാനും ഊറ്റം കൊള്ളാനുമുള്ള […]