Daily Archives: Sunday, August 14, 2016

യാത്രകൾ, പ്രതീക്ഷകൾ…

Posted by & filed under Uncategorized.

        ഒരിത്തിരി നോവ് ഇനിയും ബാക്കി…..   ഉയരുന്ന പുകയൊരുക്കുന്ന തിരശ്ശീല , വിജനമായിക്കൊണ്ടിരിയ്ക്കുന്ന മുറ്റം, മുറ്റത്തിന്റെ കോണിലെ അനാഥമായ പച്ചക്കറിത്തോട്ടം . കാറ്റിലാടുന്ന മുളകിൻ തൈത്തലപ്പുകൾ, അറിയാതെയുയരുന്ന വിങ്ങിപ്പൊട്ടലുകൾ, ഒരുപാടോർമ്മകൾക്ക് പുനർജ്ജനനം.   കുറെയേറെമുഖങ്ങളും, കുറെയേറെ വാത്സല്യവും, എവിടെ നിന്നോ ഒഴുകിയെത്തുന്നുവോ? ചുറ്റും സാന്ത്വനമുയർത്താനെത്തിയവരിൽ രൂപമില്ലാത്തവർ നിറയുന്നുവോ?   യാത്രാമൊഴികൾക്കിവിടെ സ്ഥാനമില്ല. വീണ്ടും കണ്ടുമുട്ടാനായൊരു കാത്തിരിപ്പുമില്ല. പുകച്ചുരുളുകൾക്കൊത്തുയരുന്നു പ്രതീക്ഷകളുടെ വ്യർത്ഥത .     എനിയ്ക്കൊന്നു കരയണമെന്നുണ്ട് ഹൃദയത്തിനു ഭാരം കൂടുന്നെന്നറിയുന്നു നഷ്ടക്കണക്കെടുക്കാൻ മനസ്സിനെന്നും ധൃതിയാണല്ലോ.