Monthly Archives: September 2016

ഓണം നഗരത്തിൽ

Posted by & filed under കവിത.

    ഓണം എത്തിയെന്നറിഞ്ഞു നഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ തിരയുകയായിരുന്നു കറുത്തും മെലിഞ്ഞും തൂങ്ങിക്കിടക്കുന്ന പഴക്കുലകൾ എന്നെ നോക്കി പല്ലിളിച്ചു പൊടിപുരണ്ട പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ കിടന്ന വറത്തുപ്പേരിയും പപ്പടവും ദയ യാചിച്ചു. വിലകൂടിയ പായ്ക്ക്റ്റുകളിലെത്തിയ റെഡിമെയ്ഡ് കാളനും പുളീഞ്ചിയും ഉതിർത്തഗന്ധം അരോചകമായി നഗരത്തിലെ രമ്യഹർമ്മത്തിനായി നാട്ടിൽ ഞാൻ കുരുതി കൊടുത്തവയെല്ലാം ഒന്നിച്ചെത്തി എന്നെ ശപിച്ചാലും ഫൈസ്റ്റാർ ഹോട്ടലൊരുക്കുന്ന ഓണസ്സദ്യയും ഓണത്തപ്പനും ഓണപ്പൂക്കളവും ഞാൻ എന്റെ മക്കൾക്കായി ഒരുക്കുന്നുണ്ടല്ലോ.

കവിതയൊഴുകും വഴി-5

Posted by & filed under കവിത.

വസ വസയും, വിജനേ ബതയും യാമി യാമിയും “ വസ വസ “ യൊഴുകവേ മനം തുടിയ്ക്കുന്നു, നള- വ്യസനവുമിനി മാറും സമയമിങ്ങെത്തുമല്ലോ ഋതുപർണ്ണ സവിധേ ബാഹുക, നീയെത്തുമ്പോൾ ഇതുവിധം കരുതിയോ, കദനം മറക്ക നീ.   “വിജനേ  ബത” നീ കരയുന്നതെന്തിന്നായി- ട്ടിനി നല്ല നാളുകളിങ്ങണയുമല്ലോ വേഗേന അഴൽനിറഞ്ഞീടുമൊരാ മുഖമെന്റെ മനസ്സിലും നിഴൽ വിരിയ്ക്കുന്നതോർത്താൽ നളസൃഷ്ടി മനോഹരം! “ “യാമി യാമി” മനസ്സിലെത്താളമായീ സുദേവനെ- ക്കാണവേ, കഥയ്ക്കു മിഴിവേറിടുന്നല്ലോ വാരിയർ തൻ ഭാഷയും കഥയും പാത്രസൃഷ്ടിയും […]

കവിതയൊഴുകും വഴി-4

Posted by & filed under Uncategorized.

പ്രകൃതി പലപ്പോഴുമാനന്ദം പകർന്നീടാൻ വഴികളൊരുക്കുന്ന വിധങ്ങൾ വിചിത്രമേ! മനസ്സു കുളുർക്കുന്നെൻ കണ്ണുകൾ കുളിർക്കവേ നിറങ്ങൾ ചാലിയ്ക്കുന്നു, ചിത്രങ്ങളൊരുക്കുവാൻ. പരന്നു കുളിരേകും മൂടൽമഞ്ഞദൃശ്യമായ് തെളിഞ്ഞ ദിനം ചൂടു കൂടിടുമപരാഹ്നം വിരസം മനസ്സെന്തോ തേടിയോ, തൊടിയിലേ- യ്ക്കിറങ്ങുന്നേരമുദാസീനമായ് ഞാനെന്തിനോ? പറന്നു പുഷ്പങ്ങൾക്കു ചാരുതയേകാനെത്തും നിറങ്ങൾ ചിറകാക്കും ശലഭങ്ങളെങ്ങു പോയ് ലഹളകൂട്ടാനെത്തും കിങ്ങിണിക്കുരുവിക- ളവധിയെടുത്തുവോ, കാണ്മതില്ലവരേയും. നിരന്നു നിൽ‌പ്പൂ വാഴക്കൂട്ടങ്ങൾ , കുലകളെ- യെനിയ്ക്കു നേരേ നീട്ടി, കുനിയും ശിരസ്സോടെ പടർപ്പിന്നുള്ളിൽ തല പൊക്കി നോക്കിടും കാട്ടു- കുസുമങ്ങൾ തൻ ഗന്ധം […]

കവിതയൊഴുകും വഴി-3

Posted by & filed under Uncategorized.

ചെറിയ പൂക്കളം, ചന്തവുമില്ലെന്നു പറയുവാൻ മടി വേണ്ടെന്റെ തോഴരേ! പഴി പറയുന്നതൊന്നും മനസ്സിലേ- യ്ക്കൊഴുകിയെത്തുകയില്ലീ നിമിഷത്തിൽ വില കൊടുത്തില്ല, ഞാൻ സ്വയം നട്ടതാം ചെടിയിൽ നിന്നിന്നു പൊട്ടിച്ചെടുത്തവ നിലമൊരിത്തിച്ചാണകമൊന്നിനാൽ മെഴുകിപണ്ടു പതിവുള്ള പോലവേ. ചിരിതൂകും ബാണപുഷ്പം പലതരം, വെളുവെളുന്നനെ മിന്നും മന്ദാരവും തൊടിയിൽനിന്നുള്ള ശംഖുപുഷ്പം, ഹരം പകരുവാൻ പിന്നെ മറ്റെന്തു കിട്ടണം?   നടുവിലായിട്ടിരുന്നു ചിരിപ്പോരു ചെറു വാടാർമല്ലിപ്പൂവെന്റെ സ്വന്തം താൻ നിറമെഴുന്നവ,യെൻ മുറ്റം തന്നിലെൻ കരമതിൻ സ്പ്ര്ശം കിട്ടിയോരല്ലയോ? നിരയൊരിത്തിരി നീങ്ങിടാം, കണ്ണിനു കുളിരുമോർക്കുകിൽ തന്നില്ലറിഞ്ഞിടാം […]

കവിതയൊഴുകും വഴി-2

Posted by & filed under Uncategorized.

      മഴയ്ക്കെന്തിനാണാവോ തിടുക്കം, പെടുന്നനെ കുതിച്ചെത്തിയെങ്കിലും നിന്നില്ല നിമിഷാർദ്ധം നനച്ചൂ കറുത്തൊരാ വീഥിയെ കണ്ണാടിപോൽ മിനുക്കീ, കടന്നൊട്ടു പോയി വന്നതു പോലെ   മഴക്കോളു കാൺകവേ, ഞാനോർത്തു മഴ വരാൻ ഒരുക്കം കൂട്ടുന്നെന്നാലെത്തിടാൻ വൈകിപ്പോകാം ഇരുട്ടിൻ മുഖമാർന്ന മേഘങ്ങൾ കാറ്റിൻ ഗതി- യ്ക്കൊഴുകീട്ടെവിടെയ്ക്കോ പോകുന്നോ തിടുക്കത്തിൽ     പറയാനേറെക്കഥ കണ്ടിടാം , പറയുവാൻ ക്ഷമയില്ലാഞ്ഞിട്ടാണോ, മൌനമെന്തിനാണാവോ? ചെറുതേങ്ങൽ പോലും ഞാൻ കേട്ടില്ല, പതിവിനു വിപരീതമായ്, കാറ്റു ചൊല്ലിയോ ആശ്വാസങ്ങൾ?     നിമിഷങ്ങളേ […]

വൈവിദ്ധ്യങ്ങൾ തേടുന്നവർ-2 ( മുംബൈ പൾസ്-)2

Posted by & filed under Uncategorized.

കിത്നാ സാൽ സെ ടാക്സിചലാത്തി ഹോ??“ “ ഏക് സാൽ” ‘ഗുഡ് ഡ്രൈവിംഗ്. നാം ക്യാ?“ “താങ്ക് യൂ, താങ്ക് യൂ മാഡം.മേരാ നാം രൂപ” എന്റെ കനമേറിയ സ്യൂട്ട്കേസ് ഡിക്കിയിൽ നിന്നും എടുത്ത് ലിഫ്റ്റ് വരെ എത്തിയ്ക്കുന്നതിനിടയിൽ വിടർന്ന മുഖത്തോടെ എനിയ്ക്കുത്തരം തരുന്ന ചെറുപ്പക്കാരി എന്നിലും  അഭിമാനമുണർത്തുന്നുവോ? അൽ‌പ്പനേരം രൂപയുമായി സംഭാഷണം നടത്തുന്നതിന്നിടയിൽ അറിയാനിടയായതെല്ലാം തന്നെ മനസ്സിൽ പതിയാനിടയായി. അല്ലെങ്കിലും അപ്രതീക്ഷിതമായ  അനുഭവങ്ങളുമായി  മുംബൈ എന്നും നമ്മെയൊക്കെ അമ്പരിപ്പിയ്ക്കാറുണ്ടല്ലോ? വേനൽച്ചൂടിൽ തിളയ്ക്കുന്ന നഗരിയിലേയ്ക്ക് മുംബൈ എയർപോർട്ടിന്റെ കുളിർമ്മയിൽ […]

വൈവിധ്യങ്ങൾ തേടുന്നവർ( മുംബൈ പൾസ്-1)

Posted by & filed under Uncategorized.

    വൈവിധ്യങ്ങൾ തേടുന്നവർ( മുംബൈ പൾസ്-) ചെറിയൊരു(അതോ വലിയതോ) ഇടവേളയ്ക്കു ശേഷം പ്രിയ നഗരിയായ  മുംബൈയുടെ പൾസ് ഒന്നളക്കാനുള്ള മോഹം അറിയാതെ മനസ്സിൽ പൊന്തി വന്നതേയുള്ളൂ, അതിനെന്നെ നിർബന്ധിയ്ക്കുന്ന വിധത്തിൽ ,  മനസ്സിനെ സ്പർശിയ്ക്കും വിധമുണ്ടായ  ചില സംഭവങ്ങളെ പ്രിയപ്പെട്ട മുംബൈറ്റികളുമായി പങ്കു വയ്ക്കാതിരിയ്ക്കുന്നത് ശരിയല്ലല്ല്ലോ. നഗരി എന്നും ഒട്ടപ്രതീക്ഷിതമായി മനസ്സിൽ ഇതുപോലെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്നതു കൊണ്ടുമാത്രമാണല്ലോ നമ്മുടെയൊക്കെ പ്രിയനഗരിയായി മാറിയതും എന്നോർത്തു.  മറ്റെങ്ങും കാണാനാകാത്ത, മുന്നോട്ടു കുതിയ്ക്കാനുള്ള  മുംബൈറ്റിയുടെ ഉത്സുകത തന്നെയല്ലേ നഗരത്തിനെ ഇത്രയേറെ […]

കവിതയൊഴുകും വഴി…

Posted by & filed under Uncategorized.

  രാത്രിച്ചിറകിൽ വിരുന്നുവന്നെത്തീട്ടു സൂത്രത്തിലെങ്ങോ പതുങ്ങിയിരുന്നവൾ നേർത്ത കിരണങ്ങൾ വന്നു പൊതിയവേ മാത്രനേരം മുഖ സൌന്ദര്യമേകിയോ? പച്ചിലച്ചാർത്തുകൾ മൂടുപടം തീർക്കെ ഇച്ഛയാലെത്തിനോക്കീടും വഴികളെ സ്വച്ഛമാക്കാനോ വിരിച്ചു മഞ്ഞിങ്കണം തീർത്തൂ പരവതാനിപ്പരപ്പങ്കണേ.. ഒട്ടുമേ കൃത്രിമമില്ലാത്ത കാഴ്ച്ഛക- ളൊക്കെ വിരളമായീടുന്ന നാൾകളിൽ മുറ്റത്തു പൂക്കളമിട്ടിടാൻ നോക്കവേ കിട്ടിയ കാഴ്ച്ച! മനം കുളിരുന്നുവോ? മുന്നിലെപ്പാതയും വീടുമാമുറ്റത്തു പൂക്കളം തീർക്കും കിടാങ്ങളുമൊക്കവേ മെല്ലെ മറഞ്ഞുവോ, മൂടലിലെങ്കിലു- മെന്റെ മനം നിറഞ്ഞൂ പ്രകാശത്തിനാൽ ഭൂമിയെച്ചുംബിച്ചിടുന്ന പ്രഭാകര- നാകവേ ദിവ്യപരിവേഷമാർന്നിതോ മൂടൽ മഞ്ഞിൻ തണുപ്പെത്തിനോക്കുമ്പൊഴും കൂടുന്നിതൂഷ്മള […]