Pride and Glory(E), Rann(H), nataramg(Marathi), 2 hariharanagar(Mal) , 3 Idiots (H), Up In The Air (E),Varanam Aayiram (Tamil), ISHQIYA (H), Atithi, Tum kab jaoge? (H) , The Blind side (E) -10 films

Posted by & filed under FILMS & SERIES--Jyothi Recommends.

ക,ഴിഞ്ഞ രണ്ടാഴച്ചയ്ക്കുള്ളിൽ വൈവിദ്ധ്യം  നിറഞ്ഞ ഒട്ടേറെ സിനിമകൾ കണ്ടു, പല ഭാഷകളിലായി. അവതാർ(Both in 3D and Normal),Pride and Glory(ഇംഗ്ലീഷ്),  RaNN(ഹിന്ദി), നടരംഗ് (മറാഠി), ഇൻ ഹരിഹരനഗർ-2 (മലയാളം), 3 Idiots  (ഹിന്ദി) രണ്ടുപ്രാവശ്യം, up in the air (ഇംഗ്ലീഷ്) vaaranam aayiram(തമിഴു), Ishqia (ഹിന്ദി) ,Atithi Tum kab jaoge ?(ഹിന്ദി), The Blind Side(ഇംഗ്ലീഷു). ഇത്രയധികം സിനിമകൾ  കണ്ടുവെന്നു തന്നെ മനസ്സിലായിരുന്നില്ല. ഇവയെക്കുറിച്ചെല്ലാം രണ്ടുവരി കുറിയ്ക്കണമെന്നു തോന്നി

1.AVATAR.(2009-English)

ജെയിംസ് കാമറൂണിന്റെ ഈ സിനിമയെക്കുറിച്ചു ഞാൻ മുൻപു വിസ്തരിച്ചെഴുതിയിരുന്നു.3 ഡിയിലും അല്ലാതെയുമായി ഈ സിനിമ ഞാൻ ആസ്വദിയ്ക്കുകയുണ്ടായി. 9 ഓസ്കാർനോമിനേഷനുകൾ ഉണ്ടായിരുന്ന് ഈ സിനിമയ്ക്കു ആർട് ഡയറക്ഷൻ,സിനിമോട്ടോഗ്രാഫി,  വിഷ്വൽ ഇഫെക്റ്റ്സ് എന്നീ മേഖലകളിൽ അർഹിയ്ക്കുന്ന അംഗീകാരമായ ഓസ്കാർനേടാനായി

പ്രതീക്ഷ ഇതിനപ്പുറത്തായിരുന്നുവെങ്കിലും. വളരെയേറെ ആസ്വാദ്യജനകമായ  ഫിലിം.

Jyothi’s Recommends:     pl don’t miss it. pl watch, you will defenitely enjoy.

2. Pride and Glory (2008)

Gavin O’Connor ഡയറക്റ്റ് ചെയ്തിരിയ്ക്കുന്ന ഈ പടത്തിലെ അഭിനേതാക്കൾ എഡ്വേർഡ് നോർട്ടൺ,Collin Farrel, Jon voight, Jennifer Ehle തുടങ്ങിയവരാണു.  പോലീസ്, മാഫിയ, ഡ്രഗ്, ഡർട്ടി മണി, corruption , ഇൻ വെസ്റ്റിഗേഷൻ തുടങ്ങിയ എല്ലാ ഘടകങ്ങളും നിറഞ്ഞതെങ്കിലും കഥയിലോ ആവിഷ്ക്കാരത്തിലോ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമായാണു തോന്നിയതു. സാധാരണരീതിയെ കഥ പറച്ചിൽ.ഉദ്വേഗജനകമായ സീനുകൾ കുറവു. കഥ പെട്ടെന്നവസാനിച്ചതുപോലെയും തോന്നി.

JYOTHI recommends: nothing great to say. just watchable that’s all.

3. രൺ (ഹിന്ദി  2010)

രാം ഗോപാൽ വർമ്മയുടെ ഈ ലേറ്റസ്റ്റ് പടം നന്നായിട്ടുണ്ടു. ചാനൽ യുദ്ധങ്ങൾക്കിടയിൽ നിലനിൽ‌പ്പിന്നായി ക്ലേശിയ്ക്കുന്ന  മീഡിയാഗുരുവായ വിജയ് മാലിക് ആയി അമിതബ് ബച്ചനും മകൻ ജൈ ആയി സുദീപും പൂരബ് എന്ന പത്ര പ്രവർത്തകനായി റിതേഷ് ദേശ്മുഖും ഈ ചിത്രത്തിൽ തിളങ്ങുന്നു. പരേഷ് റാവൽ, മൊഹ് നീഷ് ബേൽ, രജത് കപൂർ എന്നിവരും തന്മയത്വം നിറഞ്ഞ കഥാപാത്രങ്ങളെ ഉൾക്കൊണ്ടിരിയ്ക്കുന്ന ഈ പടം ഇന്നത്തെ മാധ്യമ ലോകത്തിനു നേരെ തന്നെ കൊഞ്ഞനം കുത്തുന്നു. ഒരു പക്ഷേ ഇവരിൽ പലരേയും നമുക്കു ചുറ്റും തന്നെ കണ്ടെത്തിടാമെന്നു പോലും തോന്നിപ്പോകുന്നു. യഥാർത്ഥപത്രപ്രവർത്തനം സത്യത്തിൽ അധിഷ്ഠിതമായിരിയ്ക്കണമെന്ന    സന്ദേശവും നമുക്കു കിട്ടുന്നു. നല്ല കഥ, നല്ല രീതിയിൽ ആഖ്യാനം ചെയ്തിരിയ്ക്കുന്നു. സ്വന്തം തെറ്റിനെ കണ്ടെത്തി തിരുത്തുവാൻ നമ്മെ പ്രേരിപ്പിയ്ക്കുന്ന രീതി നന്നായിരിയ്ക്കുന്നു.

Jyothi Recommends: pl watch this movie.worth seeing . you will like it.

4.NATARANG (മറാഠി)

രവി ജാധവിന്റെ ഈ കന്നിപ്പടത്തിനെക്കുറിച്ചു ഒട്ടനവധി പ്രശംസകൾ കേൾക്കാനിടയായി. അതിനാലാണു ഒന്നു കണ്ടു കളയാമെന്നു കരുതിയതു. അതുൽ കുൽക്കർണിയ്ക്കു നാഷണൽ അവാർഡ് നേടിക്കൊടുത്ത പടം. ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗുണ എന്ന കൂലിപ്പണിക്കാരന്റെ തമാശഭ്രമം അവന്റെ ജോലിയേയും കുടുംബത്തിനേയും എങ്ങിനെ പ്രതികൂലമായി ബാധിച്ചെന്നും അപമാനത്തിന്റെ തീച്ചൂളയിൽ കിടന്നു പിടയുമ്പോഴും ഉയരങ്ങളെ കീഴടക്കാനുള്ള മനശ്ശക്തി അവസാനം എങ്ങിനെ ലക്ഷ്യത്തിലെത്തിച്ചെന്നും സുന്ദരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. സോണാലി കുൽക്കറ്ണി, പ്രിയ ബെർഡെ എന്നിവർ സപ്പോർട്ടിംഗ് റോളുകളിൽ വരുന്നു. അതുൽ കുൽക്കർണിയുടെ രംഗ് ദേ ബസന്തി, പേജ് 3, ചാന്ദ്നി ബാർ, ഹേയ് റാം എന്നീ സിനിമകളിലെ അതുല്യമായ അഭിനയത്തെ പിന്നിലാക്കുന്ന ഗുണ ഈ ചിത്രത്തെ ഹൃദ്യമാക്കുന്നു.എത്രയധികം ഇഷ്ടപ്പെട്ടുവെന്നു എങ്ങിനെ പറയണമെന്നറിയില്ല. ഒന്നു മനസ്സിലായി. മറാഠി സിനിമയും മലയാളം സിനിമയും തമ്മിലുള്ള ദൂരം വളരെയധികമായിരിയ്ക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ മൾട്ടിപ്ലെക്സുകളിൽ സബ് ടൈറ്റിലുകളോടെ പ്രദർശിയ്ക്കപ്പെട്ട ഈ സിനിമ സാധാരണക്കരന്റെ മാത്രമല്ല, ഇന്റ്റർ നാഷണൽ സിനിമാരംഗത്തു തന്നെ ചലനങ്ങളുണ്ടാക്കുവാൻ പര്യാപ്തമാർന്നതാണു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ഗാനങ്ങളാണു.

JyothiRecommends;  a Must see…a rare movie..pl go and watch it!

5.  2 ഹരിഹരനഗർ( 2009-മലയാളം)

ഇൻ ഹരിഹരനഗർ പുറത്തിറങ്ങി  18 വർഷത്തിനു ശേഷം  ഒട്ടധികം പബ്ലിസിറ്റിയോടെ ലാൽ പുറത്തിറക്കിയ ഈ ചിത്രം ബോക്ക്സോഫീസുകളിൽ ആ‍ദ്യചിത്രത്തിന്റെ ആസ്വാദകതയുടെ നിഴലിൽ വിജയിച്ചു കാണാം. പക്ഷേ എനിയ്ക്കിഷ്ടമായില്ല. പ്രത്യേകിച്ചും മുകളിലെഴുതിയ നടരംഗ് നു ശേഷം ഇതു കണ്ടപ്പോൾ മലയാള സിനിമയുടെ അധ: പതനത്തിൽ ദു:ഖമാണു തോന്നിയതു.ഒരു എന്റർട്രെയിനർ എന്ന ലേബലിൽ പോലും ഈ പടം നിരാശാജനകമായിരുന്നുവെന്നു പറയാൻ ദു:ഖമുണ്ടു.മുകേഷ്, സിദ്ദിക്, ജഗദീഷ് അശോകൻ എന്നിവരുടെ ഒറിജിനൽ ഹരിഹരനഗർ എന്നും മനസ്സിൽ പറ്റിപ്പിടിച്ചു നിൽക്കുമ്പോൾ ഈ സീക്വൽ നിർമ്മിച്ചു അതിന്റെ ശോഭ കുറയ്ക്കേണ്ടിയിരുന്നില്ലെന്നു മാത്രമേ പറയാനുള്ളൂ.

Jyothi says..pl don’t watch this film. its a waste of time. if you want, watch the original one once more

6. 3 IDIOTS  (2009-ഹിന്ദി)

പലതിരക്കുകൾ മൂലവും യാത്രകൾ മൂലവും പുറത്തിറങ്ങിയ ഉടൻ ഈ ഫിലിം കാണാൻ കഴിഞ്ഞില്ല. കണ്ടില്ലേയെന്ന ചോദ്യവും കാണണമെന്ന റെക്കമൻഡേഷനും പലയിടങ്ങളിൽ നിന്നായെത്തിയപ്പോഴാണു കാണാൻ തീരുമാനിച്ചതു. കണ്ടു, ഒന്നല്ല, രണ്ടു തവണ. Its worth watching twice!.2003 ൽ നമ്മെയൊക്കെ സ്വാധീനിച്ച മുന്ന ഭായിയെ തന്ന രാജ്കുമാർ ഹിരാനിയുടെ പുതിയ സംരംഭം.

ആമിർഖാൻ, ശർമ്മൻ ജോഷി ആർ. മാധവൻ, കരീനാ കപൂർ , ബൊമ്മൻ ഇറാനി കൂട്ടുകെട്ടിന്റെ മനോഹാരിത ,അഭിനയത്തിലൂടെയും സംഭാഷണശകലങ്ങളിലൂടെയും സമൂഹത്തിന്റെ തെറ്റുകൾക്കു നേരെയുള്ള  പരിഹാസദ്യോതകമായ കുറ്റപ്പെടുത്തലുകൾ, ഒക്കെയിലുമുപരിയായി വിദ്യാഭ്യാസത്തിന്റെ തെട്ടായ പഠന രീതികളെക്കുറിച്ചും മാതാപിതാക്കളുടെ തീരുമാനങ്ങളെക്കുറിച്ചും അതിന്റെ ഇടയില്പെട്ടു സ്വന്തം മോഹങ്ങളെ അടിച്ചമർത്തി ഇഷ്ടമില്ലാത്ത വിഷയം പഠിച്ചു ഒന്നുമാകാൻ കഴിയാതെ വരുന്ന യുവതലമുറയെക്കുറിച്ചും ഉള്ളിൽ തട്ടുന്ന വിധത്തിൽ ചിത്രീകരിച്ചിരിയ്ക്കുന്നു. ഈ സിനിമ പലരുടെയും കണ്ണു തുറക്കാൻ സഹായിയ്ക്കുന്ന ഒന്നായി മാറുമെന്നു പ്രതീക്ഷിയ്ക്കാം.

Jyothi strogly Recommends:  Pl watch it , not once twice if you want….

7.UP IN THE AIR (2009-English)

Up in the Air

Jason Reitmaan ഡയരക്റ്റ് ചെയ്ത ഈ പടത്തിലൂടനീളം നിറഞ്ഞു നിൽക്കുന്ന Gorge Clooney ശരിയ്ക്കും കഥപാത്രത്തിനു ജീവൻ കൊടുത്തിരിയ്ക്കുന്നു. lay off എന്ന ആഗോള പ്രതിഭാസമെന്ന സത്യത്തിനെതിരെ പല്ലിളിച്ചു കാണിയ്ക്കൽ കൂടിയാണു ഈ പടം.  ജീവിതത്തിന്റെ ഇത്രയുമേറെ സമയം ജോലിയുടെ പ്രത്യേകതയാൽ  വിമാനത്തിലും എയർപോർട്ടുകളിലും ഹോട്ടലുകളിലുമായി  ചെലവഴിയ്ക്കുന്ന നായകന്റെ10 മില്യൺ ‘ഫ്രിക്ക്വന്റ് ഫ്ലൈയർ’ മൈൽ സഞ്ചരിയ്ക്കലെന്ന പേറ്സനൽ ലക്ഷ്യം,മോട്ടിവേഷണൽ സ്പീച്ചുകൾ, സംയമനത്തോടുകൂടിയ ജോലി കൈകാര്യം ചെയ്യൽ എന്നിവയും ‘ഡൌൺ സൈസിംഗ്’ ആയ ഈ ജോലി  കാരണം   നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നന്നായി ചിത്രീകരിച്ചിട്ടുണ്ടു. മറ്റു കഥാപാത്രങ്ങളും തികച്ചും അനുയോജ്യമാർന്നവർ തന്നെ. ഓസ്കാർ നോമിനേഷനും ഉണ്ടായിരുന്നു.

Jyothi Recommends:  A very Good film. Pl don’t miss it.

8. VARANAM AAYIRAM(2008-Tamil)

അനവധി കാലത്തിനു ശേഷം കണ്ട തമിഴു പടം. വാരണം ആയിരം എന്നാൽ ആയിരം ആനകൾ.2008 ലെ നാഷണൽ അവാർഡ് കിട്ടിയ പടം. സൂര്യ  ഡബിൾ റോളിൽ, നല്ലപടമാണു എന്നൊക്കെ കേട്ടാണു കണ്ടതു. അക്ഷരാർത്ഥത്തിൽ നല്ല പടം.സംവിധാനം ഗൌതം മേനോൻ. ഹിന്ദി നടികളായ സിമ്രൻ, സമീര റെഡ്ഢി, ദിവ്യ എന്നിവർ സപ്പോർട്ടിങ്ങ് റോളുകളിൽ.

അച്ഛന്മാരെ മോഡലായി കണ്ടു അനുകരിയ്ക്കുകയും അവരിൽ നിന്നും പ്രചോദനവും പ്രോത്സാഹനവും ഉൾക്കൊള്ളുകയും ചെയ്യുന്ന മക്കളുടെ കണ്ണു നനയി യ്ക്കുന്നതാണീ ചിത്രം. പിതൃ-പുത്ര ബന്ധത്തിന്റെ  ശക്തിയെ എടുത്തു കാണിയ്ക്കുന്ന  കഥ.അച്ഛനായും മകനായും സൂര്യ തിളങ്ങുന്നു. സൂര്യയ്ക്കു നാഷണൽ അവാർഡ് കിട്ടിയതിൽ അത്ഭുതംതോന്നുന്നില്ല. മനസ്സിലെ വികാരങ്ങളെ ശരിയ്ക്കും പുറത്തു കൊണ്ടുവരാൻ സൂര്യയെന്ന നായകനു കഴിഞ്ഞതാണു ചിത്രത്തിന്റെ വിജയത്തിനു കാരണം.

Jyothi strogly Recommends;  a film worth watching. Everybody will like it.

9.ISHQIYA (2009-ഹിന്ദി)

വിദ്യ ബാലൻ ,നാസറുദ്ദീൻ ഷാ ,അർഷദ് വാസി എന്നിവരിൽ ആരുടെ പ്രകടനമാണു കൂടുതൽ കേമം എന്നു പറയാനാവില്ല. കഥയും മറ്റു സംഭവ വികാസങ്ങളും ഒഴിച്ചു നിർത്തണമെന്നു മാത്രം. ഇത്തരം അമ്മാമനും മരുമകനും എവിടെയും കാണില്ല, തീർച്ച. അതിശയോക്തി ഏറെയു ണ്ടു. പക്ഷേ ഡയറക്ടർ അഭിഷേക് ചൌബേ വിശ്വസിച്ചേൽ‌പ്പിച്ച കൃഷ്ണ ,വിദ്യയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. സ്ത്രീണ ഭാവങ്ങളി ൽ ഓരോന്നും വേണ്ടപോലെ പ്രകടിയ്പ്പിയ്ക്കാൻ പറ്റിയ മുഖവും കണ്ണുകളും വിദ്യയുടെ അഭിനയത്തിനു  തിളക്കമേകി. നല്ല പാട്ടുകൾ…ഈണം മനസ്സിൽ തങ്ങി നിൽക്കുന്നവ  ,ചിത്രത്തിന്റെ വിജയത്തിനു മാറ്റു കൂട്ടി. പക്ഷേ  കഥയും അതു നടക്കുന്ന സ്ഥലവും കഥാപാത്രങ്ങളുമൊക്കെ പൊരുത്തപ്പെടാനാകാത്ത പോലെ. അഭിനയത്തിനു പ്ലസ് മാർക്കുണ്ടെങ്കിലും മറ്റെന്തൊക്കെയോ കുറവുകൾ ഉള്ള പോലെ. ഒരു പക്ഷേ സാധാരണ ബോളിവൂഡ് പടങ്ങൾക്കുള്ള  ഗ്ലാമർ ഈ പടത്തിനു ഇല്ലാത്തത് കൊണ്ടാവാം..

Jyothi recommends’  : to see Vidya’s acting watch it!

10. Atithi, Tum kab jaoge? (2010-ഹിന്ദി)

Atithi Tum Kab Jaoge?

ഒരുമുഴുനീള ഹാസ്യചിത്രം, പക്ഷേ ഉടനീളം യാഥാർത്ഥ്യത്തിന്റെ പൊടി പുരണ്ടതും. ഫാമിലി എന്റെർറ്റ്രെയ്നർ എന്നൊക്കെ പറയാം. ഒട്ടും സീരിയസ്സാണെന്നു തോന്നിയില്ല. എന്നാൽ സീരിയസ്സായ ചോദ്യമുയർത്തുന്ന ഫിലിം. ബിൽഡിംഗിൽ മേജർ എലെക്ട്രിസിറ്റി റിപ്പയർ വർക്. ദിവസം മുഴുവൻ കറണ്ടില്ല. അതാണൊരു സിനിമയ്ക്കു പ്ലാനിട്ടതും പോയതും.. വളരെ ഇഷ്ടപ്പെട്ടു. ഹാസ്യചിത്രമെന്നു കേട്ടാലേ അറിയാം. അതിലുപരി വായിച്ചും അറിഞ്ഞിരുന്നു. അക്ഷയ്കുമാറും പരേഷ് റാവലും ചേർന്നാൽ സംശയിയ്ക്കേണ്ടതുമില്ല. കൂട്ടിനു വന്ന കൊൺകൊണാ സെൻ ശർമ്മ കന്നിക്കാരിയായ അശ്വിനി ധറിന്റെ സംവിധാനത്തിനു പേരു ദോഷം കൊടുത്തില്ല. സന്ദർഭോചിതമായ ഹാസ്യപ്രയോഗങ്ങളും ഭാവഹാവാദികളും പ്രേക്ഷകരെ രസിപ്പിച്ചു. തിയേറ്റർ croud കണ്ടപ്പോഴേ മനസ്സിലായിരുന്നു ഇതു തികച്ചും ഫാമിലി എന്റർറ്റ്രൈനർ തന്നെയെന്നു. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ പ്രൊഡ്യൂസേർസ് Warner Bros ആണെന്നതാണു. ഒന്നു തീർച്ച, ഈ ചിത്രം കണ്ടവരാരും തന്നെ ആരുടെ വീട്ടിലും അതിഥി ആയി പോയാൽ overstay ചെയ്യില്ല. അതിഥി വീട്ടിൽ എത്തിയാൽ സാധാരണ കുടുംബജീവിതത്തെ അതെങ്ങനെ ബാധിയ്ക്കുമെന്നും അവരുടെ തിരിച്ചുപോക്കു അനിശ്ചിതമായാൽ അതെങ്ങ നെ മാനസികമായും ശാരീരികമായും ആതിഥേയരെ ബാധിയ്ക്കുമെന്നും അത്യധിക തന്മയത്തോടെ ചിത്രീകരിച്ചു കാണിച്ചിരിയ്ക്കുനു ഇവിടെ. മനോഹരം!

Jyothi Strongly Recommends: watch it. Good entertrainer.

11. The Blind Side (2009- English)

Sandra Bullock നു ബെസ്റ്റ് ആക്ടിംഗിനു ഓസ്കാർ അവാർഡു നേടിക്കൊടുത്തഫിലിം. ടച്ചിംഗ് മോമന്റ്സ് ധാരാളം. നല്ല കഥ. നല്ല ഡയറക്ഷൻ (John Lee Hancock).ബിഗ് മൈക് എന്നു എല്ലാവരും വിളിയ്ക്കുന്ന Michael Oher എന്ന ആഫ്രിക്കൻ – അമേരിയ്ക്കൻ ബാലനെ Tuohy ഫാമിലി കണ്ടെത്തുന്നതും താമസിയ്ക്കാൻ ഇടം കൊടുക്കുന്നതും പിന്നീടു കുടുംബത്തിലെ ഒരംഗമാക്കുന്നതും അവന്റെ അഭിരുചി കണ്ടെത്തി ഫുട്ബോളിൽ അവനെ പ്രോത്സാഹിപ്പിച്ചു ഒന്നാംകിട കളിക്കാരനുള്ള സ്കോളർഷിപ്പിനായി അവനെ പ്രാപ്തനാക്കുന്നതു മാണു കഥ. ഇതിനിടയിൽ വന്നു ചേരുന്ന ഒട്ടനവധി പ്രതിബന്ധങ്ങളെ ഒട്ടും ഔപചാരികതകൂടാതെ ചിത്രീകരിച്ചിരിയ്ക്കുന്നു. സാന്ദ്ര ബുള്ളക് Leigh Anne Tuohy ന്റെ റോളിൽ ശരിയ്ക്കും ജീവിയ്ക്കുകയായിരുന്നു. ഒന്നാന്തരം അഭിനയം. Michael Oher ന്റെ റോളിൽ അഭിനയിച്ച Quinton Aaron കഥാപാത്രത്തിനു മിഴിവു നൽകിയിട്ടുണ്ടു.

Jyothi Recommends: a very good Movie. Dont miss it!

One Response to “Pride and Glory(E), Rann(H), nataramg(Marathi), 2 hariharanagar(Mal) , 3 Idiots (H), Up In The Air (E),Varanam Aayiram (Tamil), ISHQIYA (H), Atithi, Tum kab jaoge? (H) , The Blind side (E) -10 films”

  1. Sujith kartha

    chechi good review…

    Avatr film and 3 idiots kandu…….avtar z too good…..graphix superb…..pakshe story nammde vietnam colnony anu….[:D] sidhique lal case kodukathathu bhagyam[:D]

Leave a Reply

Your email address will not be published. Required fields are marked *