കൌമാരം ചൂഷണം ചെയ്യപ്പെട്ടവര്‍

Posted by & filed under മുംബൈ ജാലകം.

          

 

              

 

 

 

ഒരു വിശേഷാവസരത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ പോയി തിരിച്ചു വരുന്ന എന്നെ

 

സ്വീകരിയ്ക്കാനായി എന്റെ ഭര്‍ത്താവും ഒരു സുഹൃത്തും കൂടിയാണു റെയില വേ സ്റ്റേഷനില്‍ വന്നിരുന്നതു. .ലഗ്ഗേജുമായി കാറിനടുത്തേയ്ക്കു നടക്കുമ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ഞാന്‍ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്ന്.

 

     കാര്‍പാര്‍ക്കിനടുത്തുള്ള വെയിറ്റിങ്ങു ഷെഡ്ഡിനടുത്തേയ്ക്കു നടന്നടുക്കുന്ന ഒരുകൂട്ടം കുട്ടികള്‍ പെട്ടെന്നാണെന്റെ ശ്രദ്ധയില്‍പ്പെട്ടതു. മറ്റേതോ സംസ്ഥാനത്തുനിന്നും ജോലി തേടി മുംബയിലെയ്ക്കു തിരിച്ചതാകാമെന്നു തോന്നി. പെട്ടിയും ബാഗുമൊക്കെ കയ്യിലുണ്ടു. മുംബൈ ദര്‍ശനത്തിനായെത്തിയ കോളേജ് പിള്ളേരല്ലെന്നു ഒറ്റ നോട്ടത്തില്‍ മനസ്സിലായി എന്നാല്‍ അവരുടെ മുഖത്തു ഭാവം ഇങ്ങിനെയാവാന്‍ തരമില്ല. 14-15 വയസ്സിലധികം ആര്‍ക്കും പ്രായമായിട്ടില്ല. ആകപ്പാടെ ഒരു അമ്പരന്ന ഭാവമാണു എല്ലാവരുടേയും മുഖത്തു. മുന്‍പിലായി നടക്കുന്ന ഒരു വഴികാട്ടിയെ അപ്പോഴാണു ശ്രദ്ധിച്ചതു. എല്ലാവരെയും-ഒക്കെക്കൂടി 10-12 കുട്ടികള്‍ ഉണ്ടു—ഷെഡ്ഡില്‍ എത്തിച്ച ശേഷം അയാള്‍ ഞങ്ങളുടെ കാറിനടുത്തു തന്നെ പാര്‍ക്കുചെയ്ത ‘ട്രവേര” യില്‍നിന്നുമിറങ്ങിയ മറ്റൊരാള്‍ക്കു ഇവരെ കാണിച്ചുകൊടുക്കുന്നതും അയാള്‍ മൊബൈല്‍ വഴി മറ്റാരോടോ ഉറക്കെയുറക്കെ സംസാരിയ്ക്കുന്നതും കണ്ടു.

 

 

     കാറില്‍ കയറുന്ന സമയത്തു കാറ്റിലൂടെ അരിച്ചെത്തിയ ചില സംഭാഷണശകലങ്ങള്‍ എന്റെ സംശയത്തിനു ഏക്കം കൂട്ടി. എന്റെ മുഖ ഭാവത്തില്‍ വന്ന  മാറ്റമോ അതോ പെട്ടെന്നു ഞാന്‍ സംഭാഷണം നിര്‍ത്തിയതിനാലോ അറിയില്ല, എന്റെ ഭര്‍ത്താവു എന്റെ നോട്ടത്തെ പിന്തുടര്‍ന്നു എന്റെ സംശയനിവൃത്തി വരുത്തി:-

 

    “ കോണ്ട്രാക്ട് ലേബറേഴ്സ് ആണ്. എത്ര കൊച്ചു കുട്ടികള്‍, അല്ലെ?”

 

     മനസ്സില്‍  എവിടേയോ ഒരു അസ്വസ്ഥത അറിയാതെ തലപൊക്കി. കാറ് മുന്നോട്ടു നീങ്ങുന്നതിനിടയില്‍ അറിയാതെ ഒന്നു കൂടി തിരിഞ്ഞു നോക്കിപ്പോയി.  നിഷക്കളങ്കത നിറഞ്ഞ മുഖങ്ങള്‍!. തൂണൂ ചാരി കൈകള്‍ക്കിടയില്‍ മുഖ്മൂന്നി ഭാവിയെല്ക്കുറിച്ചുള്ള ചിന്തയിലാണ്ടിരിയ്ക്കുന്ന  ഒരു മുഖം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. വീട്ടിലെത്തുന്നതുവരേയും പ്രധാനമായും സംഭാഷണം കോണ്ട്രാക്റ്റ് പണിക്കാരെയും അവറ് ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചും തന്നെയായിരുന്നു. ആ മുഖം വീണ്ടും വീണ്ടും ഓര്‍മ്മയില്‍ ഓടിയെത്തി. എന്നെ അസ്വസ്ഥയാക്കി.

 

 

      മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ഇതു വീണ്ടും ഓര്‍മ്മിയ്ക്കുവാന്‍ ഒരു കാരണമുണ്ടായി. മുംബൈ മിററില്‍ വന്ന ഒരു വാര്‍ത്ത ആണു കാരണം. ബൃഹദ്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) മഴ്യ്ക്കു മുന്‍പായുള്ള വെള്ളച്ചാലുകളുടെ (ഗട്ടറ്) വൃത്തിയാക്കലിനായി കുട്ടികളെ ഉപയോഗിയ്ക്കുന്നുവെന്നാണു ആരോപണം. മുംബയില്‍തൊഴിലാളികള്‍ക്കു ക്ഷാമം ഇല്ല..അപ്പോള്‍ പിന്നെ കുട്ടികളെക്കൊണ്ടു വേല ചെയ്യിപ്പിയ്ക്കുന്നതിന്റെ ഒരേ ഒരു ലക്ഷ്യംകൂലിയിലെ ലാഭം തന്നെ. വെറും 100 രൂപ ഒരു ദിവസത്തെ പണിയ്ക്കു കൊടുത്താല്‍ മതി. (പ്രതി വര്‍ഷം ഗട്ടറ് ക്ലീനിങിനായി 30-35 കോടിയെങ്കിലും ചിലവാക്കുന്ന കണക്കാണു ബി.എം.സി.യ്ക്കു പറയുവാനുള്ളതു). വീതി കുറഞ്ഞ അടപ്പോടുകൂടിയ ഡ്രെയിനേജിലിറങ്ങി ചെളിയും വൃത്തികേടും നീക്കം ചെയ്യാന്‍ ചെറിയ ശരീര പ്രകൃതിയോടുകൂടിയ കുട്ടികളാണു ഉത്തമമെന്നതാണു മറ്റൊരു കണ്ടുപിടുത്തം.

 

 

 

 

 

 

     വേലി തന്നെ വിളവു തിന്നുന്ന പോലെയായി. 1986-ലെ ചയില്‍ഡ് ലേബര്‍ ആക്ട് പ്രകാരം കുട്ടികളെക്കൊണ്ടു വേല എടുപ്പിയ്ക്കുന്നവര്‍ ശിക്ഷാര്‍ഹരാണു. ഈ കുട്ടികളെക്കൊണ്ടു ഗവര്‍മ്മെന്റു കോണ്ട്രാക്ടേഴ്സ് ബാലവേല ചെയ്യുന്നതു ഒരുപക്ഷേ ബി.എം.സി അറിഞ്ഞില്ലെന്നുവരാം, പക്ഷേ, പ്ണി ചെയ്യുന്നതു അവര്‍ക്കു വേണ്ടിത്തന്നെയാണല്ലൊ? ആ നിലയ്ക്കു അവരും കുറ്റക്കാര്‍ തന്നെ. ഒരു വശത്തു ബാലവേല നിര്‍ത്താനായി ഗവര്‍മെന്റ് കിണഞ്ഞു പരിശ്രന്മിയ്ക്കുന്നു, മറുവശത്തു ഗവര്‍മെന്റിനുവേണ്ടിത്തന്നെ അവരെക്കൊണ്ടു വേലയെടുപ്പിയ്ക്കുകയും?

 

   പത്രവാര്‍ത്തയ്ക്കൊപ്പം വന്ന ഫോട്ടൊയില്‍ ചിലകുട്ടികളേയും കാണിച്ചിരുന്നു. ഒന്നു നോക്കി, അന്നു കണ്ട കുട്ടികളിലേതെങ്കിലും………….?ഓര്‍മ്മയില്‍ വീണ്ടും തെളിഞ്ഞുവന്ന മുഖങ്ങല്‍ എന്നെ അസ്വസ്ഥയാക്കി..

7 Responses to “കൌമാരം ചൂഷണം ചെയ്യപ്പെട്ടവര്‍”

 1. Tessie

  it is a very sad thing that inspite of the education we get, many of us fail to develop a morale… itharam kaaryangal kandittu kannadaakanallaathe nammukonnum cheyaanaavilla… in a normal situ… pakshe i wish more ppl would come forward for the noble cause…

  touching article Jyothi!!

 2. ആഷ

  ഇവിടെ ഹൈദരാബാദിലും കാണാറുണ്ട് പല സ്ഥലത്തും ഇങ്ങനെ ജോലി ചെയ്യുന്ന കുട്ടികളെ. ഒരിക്കല്‍ ടിവിയിലും പത്രത്തിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി ചെയ്യിക്കുന്ന ഒരു വീട്ടില്‍ ലേബര്‍ ഓഫീസറും പത്രപ്രവര്‍ത്തകരും മറ്റും ചെന്നപ്പോള്‍ അവരോട് ഒരു കൂസലുമില്ലാതെ തട്ടികയറുന്ന ഒരു സ്ത്രീയേയും ഭര്‍ത്താവിനെയും കണ്ടു. വീട്ടിലെ ദാരിദ്യമാണ് കുട്ടികളിങ്ങനെ പണിക്ക് പോവാന്‍ മുഖ്യകാരണം 🙁

 3. പാമരന്‍

  🙁

 4. kaavalaan

  ഇന്ത്യ വളര്വാണേയ്,…………

 5. anoopsnairkothanalloor

  ഇതൊന്നും കണ്ട് അത്ഭുതപെടേണ്ട ഇതാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം
  ഇവിടെ നിയമങ്ങള്‍ എഴുതി വയ്ക്കാനുള്ളതാണ്.പ്രവര്‍ത്തിയില്‍ വരില്ല
  വന്നാല്‍ പലപ്പോഴും ഇതുപോലുള്ള കാഴച്ചകള്‍ നമ്മുക്ക് നഷടമാകും

 6. ശിവ

  ഇതു ശരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. നമുക്ക് ഇങ്ങനെ വിലപിക്കാനല്ലാതെ എന്തു ചെയ്യാനാവും

  സസ്നേഹം,

  ശിവ

 7. Anil

  Nokki nilkkanalley patoo…

Leave a Reply

Your email address will not be published. Required fields are marked *