മഴക്കാലം…മുംബൈ നഗരത്തില്‍

Posted by & filed under മുംബൈ ജാലകം.

 

           

    

 

      ഇതാ  വന്നെത്തിയല്ലൊ ഇവിടെ ഇനിയുമൊരു മഴക്കാലം. ചുട്ടുപൊള്ളുന്ന വേനലിനു അറുതി വരുത്തിക്കൊണ്ടു. ഒരു പക്ഷെ വിചാരിച്ചതിലുമൊരല്പം നേരത്തെതന്നെ. എം.ആര്‍.എഫ് കാര്‍ മണ്‍സൂണ്‍ കൌണ്ടുഡൌണ്‍ തുടങ്ങുന്നതിനു മുന്‍പേ മഴയിങ്ങെത്തി.

       

 

      ഇവിടുത്തെ മഴയെക്കുറിച്ചു എല്ലാവര്‍ക്കും അറിയാം, മാദ്ധ്യമത്തിലൂടെയുള്ള അറിവു മാത്രം. ശരിയായുള്ള ഇവിടുത്തെ മഴയുണ്ടല്ലൊ അതിനെക്കുറിച്ചറിയണമെങ്കില്‍ ആസ്വദിച്ചു തന്നെ അറിയണം. ഇത്രയധികം വെള്ളപ്പൊക്കമുണ്ടാവാന്‍ തക്കവണ്ണം മുംബൈയിലെ മഴ ശക്തിമത്താണോയെന്നു ചോദിച്ചാല്‍, എന്തു പറയണമെന്നറിയില്ല,.നല്ല മഴയും ഒലിച്ചുപോകാനുളള സംവിധാനക്കുറവും വെള്ളം  കെട്ടിക്കിടക്കാനും മറ്റും ഇടയാക്കുന്നു. പിന്നെ കടലിലെ വേലിയേറ്റം മറ്റൊരു ഘടകം.. എന്തായാലും ഒന്നു തീര്‍ച്ച……..കുറ്ച്ചുനേരം ശക്തിയായി തുടര്‍ച്ചയായി മഴ പെയ്താല്‍ ഇവിടെ ഗതാഗതം സ്തംഭിയ്ക്കുന്നു. റോഡ് ബ്ലോക്, ട്രെയിന്‍ ട്രാക്കുകള്‍ വെള്ളത്തിന്നടിയില്‍..

 

 

      മാധ്യമങ്ങള്‍ , പത്രങ്ങളും ചാനലുകളും, മുനിസിപല്‍ കോറ്പറേഷനെ കുറ്റം പറയാന്‍ മഴയുടെ വരവും കാത്തു തക്കം പാര്‍ത്തിരിയ്ക്കുകയാണെന്നു തോന്നാറുണ്ടു റോഡുപണി ശരിയായില്ല, ഗട്ടറ് വൃത്തിയാക്കിയില്ല, മഴ്യ്ക്കു മുന്‍പുവേണ്ട തയ്യാറെടുപ്പുകള്‍ വേണ്ടപോലെ ചെയ്തില്ല എന്നൊക്കെ സ്ഥിരം പരാതി… എല്ല ഹോംവര്‍ക്കുകളും ചെയ്തു മഴയെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞെന്നു മുനിസിപല്‍ കോറ്പറേഷന്‍. ഈ വര്‍ഷത്തെ മഴ ഇതാ എത്തി, നാലുദിവസത്തിനകം തന്നെ മനസ്സിലായി, എല്ലാം വീണ്ടും പഴയപോലെത്തന്നെയെന്നു. ഇവിടെ ഒന്നും തന്നെ കൂടുതലായി പ്രതീക്ഷിയ്ക്കാതിരിയ്ക്കുന്നതാകും ബുദ്ധി.. മഴ, കെട്ടിക്കിടക്കുന്നവെള്ളം, കവിഞ്ഞൊഴുകുന്ന ഗട്ടര്‍, മുങ്ങിക്കിടക്കുന്ന ട്രാക്കുകള്‍, പടറ്ന്നെത്തുന്ന മഴക്കാല രോഗങ്ങള്‍……………ചുട്ടുപൊള്ളുന്ന വേനല്‍ക്കെടുതിയ്ക്കു പകരമായി കിട്ടുന്ന പുതിയ സമ്മാനങ്ങള്‍!

 

      കഴിഞ്ഞ 4 ദിവസത്തിനകം 136 വാഹന അപകടങ്ങള്‍ മഴയോടു ബന്ധപ്പെട്ടിട്ടുള്‍ലവയാണെന്നു പത്രത്തില്‍  കണ്ടു. ആരെയാണു കുറ്റം പറയേണ്ടതെന്നറിയില്ല..വീട്ടുകാരൊത്തു സിറ്ദ്ദിയില്‍പ്പോയി ദര്‍ശനം നടത്തി മടങ്ങിവരുന്ന നേരത്തു മിനി ബസ്സില്‍ അമ്മയുടെ മടിത്തട്ടിലിരുന്ന 3 വയസ്സുകാരന്‍ അപകടം ഓര്‍മ്മയുണ്ടു, വണ്ടി മറിഞ്ഞതും തന്നെ ആരൊ വലിച്ചു പുറത്തെടുത്തതും തലയില്‍ മുറിവുമായി അമ്മ ചാരിയിരിയ്ക്കുന്നതും അവന്‍ കണ്ടതാണു… ഒരു പോറല്‍ പോലും പറ്റാതെ തന്നെ രക്ഷിച്ച്തു അമ്മയാണെന്നു ആരോ പറഞ്ഞു കൊടുത്തിട്ടാകാം, അവന്‍ പറയുന്നുണ്ടു,. ഇനിയൊരിയ്ക്കലും തിരിച്ചു വരാതെ ആ അമ്മ പോയെന്ന സത്യം അവനറിയില്ല. വരുമെന്ന പ്രതീക്ഷയിലാണവന്‍. സത്യം അവന്‍ തിരിച്ചറിയുന്ന നാളിനെക്കുറിച്ചു ഓര്‍ക്കാതിരിയ്ക്കുന്നതാണു നല്ലതെന്നു തോന്നി.  

 

      ആരാണിത്തരം അപകടങ്ങള്‍ക്കുത്തരവാദി? ജാഗരൂകത നഷ്ടപ്പെട്ട ഡ്രൈവറോ? റോഡുപണിചെയ്ത നേരം അസ്ഫാള്‍ട്ടു ചെയ്യാനായി  അത്തരം വഴുക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ച കോണ്ട്രാക്റ്ററോ? അതു വേണ്ട പോലെ നോക്കാഞ്ഞ മുനിസിപല്‍ ഉദ്യോഗസ്ഥനോ? ഇനിയും പലര്‍ക്കും ഈ ചോരയില്‍ പങ്കുണ്ടായേക്കാം. പ്ക്ഷെ നഷ്ട്പ്പെട്ടതൊന്നും അവര്‍ക്കല്ലല്ലോ?  പലതും ഒഴിവാക്കാമായിരുന്ന അപകടങ്ങള്‍ തന്നെ!

 

     ഒന്നുമറിയാത്തതുപൊലെ ഇവിടുത്തെ ജനതയും വെള്ളത്തിനെപ്പോലെ തന്നെ ഒഴുകുന്നു. ആ ഒഴുക്കിനിടയില്‍ ചില ചെറിയ തടസ്സങ്ങളായേ ഇതിനെയൊക്കെ കാണാന്‍ സാധാരണക്കാരനു പറ്റുന്നുള്ളൂ .ജീവിയ്ക്കാനുള്ള പാച്ചിലിലാണല്ലൊ അവരൊക്കെ? വീടു ചോര്‍ന്നൊലിച്ചാലും, റോഡില്‍ വെള്ളം നിറഞ്ഞാലും, ടാപ്പിലെ വെള്ളത്തില്‍ ഗട്ടറിലെ വെള്ളം കലര്‍ന്നാലും, കുടിവെള്ളം കിട്ടാതിരുന്നാലും  വണ്ടി ഓടാതെ ട്രാഫിക് നിന്നാലും വാഹന അപകടങ്ങളുണ്ടായാലും അതിനെ സാധാരണമായിക്കാണാന്‍ മുംബയ്‌വാല പഠിച്ചു കഴിഞ്ഞു. ചോറ്ന്നൊലിയ്ക്കുന്ന് കൂരയിലും, വഴിവക്കിലേ മരത്തിനു ചുവട്ടിലും കഴിയുന്ന കുടുംബങ്ങളെക്കാണുമ്പോള്‍ ഭരണ നേതാക്കളുടെ മുംബൈ നഗരത്തെ ഷാങ്കായ് ആക്കുന്ന സ്വപ്നത്തെക്കുറിച്ചോറ്ത്തു ചിരി വരാറുണ്ടു. ഈശ്വരാ…….അധികം ബുദ്ധിമുട്ടിയ്ക്കാതെ, പ്രശ്നങ്ങളില്ലാതെ, പകര്‍ച്ച  വ്യാധികളും രോഗങ്ങളുമില്ലാതെ ഈ മഴക്കാലമൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍……………….

6 Responses to “മഴക്കാലം…മുംബൈ നഗരത്തില്‍”

 1. anoopsnairkothanalloor

  വീണ്ടും മുംബെയില്‍ വെള്ളം പൊങ്ങാന്‍ തുടങ്ങുകയാണോ

 2. Manohar-Doha-Qatar

  Hello.. the article attracted..mainly due to the date – June 28th..
  so fresh and hot….may be uploaded yesterday ?

  it also took me to the days,when I was in Mumbai…
  the waterlogged railtracks in Kurla ( the most affected ) ..those days I was not using mobile fones..how those days we managed to communicate that we will be coming late ?…now unimaginable

  I used to work in Orkay silk mills in Sakinaka..again a swimming pool…till you reach Marol, Darpan cinema, and Andheri east

  thank you to walk me thru the nostalgic lanes

  sorry – i dont have Malayalam fonts

 3. ശിവ

  ഞാനു ആശിക്കുന്നു…..പ്രാര്‍ഥിക്കാം….ഈശ്വരാ…….അധികം ബുദ്ധിമുട്ടിയ്ക്കാതെ, പ്രശ്നങ്ങളില്ലാതെ, പകര്‍ച്ച വ്യാധികളും രോഗങ്ങളുമില്ലാതെ ഈ മഴക്കാലമൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍……………….

  സസ്നേഹം,

  ശിവ

 4. haris-doha-qatar

  ithu enne 1992 ile mumbai ormippikkunnu…njanum kure vellathil nadannittundu…with all these set backs mumbai is still nostalgic for me…that train journey, vada paav, paav bhaji, VT ile street book sellers…10 Rs pirated latest thrillers….ummmm..

 5. Bindhu

  “ഭരണ നേതാക്കളുടെ മുംബൈ നഗരത്തെ ഷാങ്കായ് ആക്കുന്ന സ്വപ്നത്തെക്കുറിച്ചോറ്ത്തു ചിരി വരാറുണ്ടു“ എനിക്കും ഇതാലോചിച്ചാല്‍ ചിരി വരാറുണ്ട്. 2005-ലെ വെള്ളപ്പൊക്കസമയത്തെ അനുഭവത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു – http://shankupushpam.blogspot.com/2008/06/2005-26.html. 🙂

 6. Doney J M

  മുംബൈയിലെ വെള്ളപ്പൊക്കമൊന്നു കാണാന്നു വിചാരിച്ചു..പക്ഷേ..ഒരു ദിവസമിത്തിരി പൊങ്ങി അതങ്ങു പോയി..കൂടുതല്‍‌ മഴയ്ക്കായ് കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *