സബര്‍ബന്‍ ട്രെയിന്‍സ്….മുംബെയുടെ നാഡീവ്യൂഹം

Posted by & filed under മുംബൈ ജാലകം.

മഹാനഗരത്തിനു താങ്ങാവുന്നതിലേറെയാണിവിടുത്തെ ജനസാന്ദ്രത.. രാജ്യത്തിന്റെ കമ്മേര്‍സിയല്‍ തലസ്ഥാനമെന്നാണല്ലോ പറയുന്നതു തന്നെ. അപ്പോള്‍ പിന്നെ ഇങ്ങോട്ടു ജനപ്രവാഹമില്ലാതെ വയ്യല്ലോ? ആ ഒഴുക്കിന്റെ ശക്തിയാണിവിടുത്തെ പ്രശ്നം.. അതിനെ നേരിടാന്‍ തക്കവണ്ണം വേണ്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ടല്ലോ? ആഹാരം, വസ്ത്രം , പാര്‍പ്പിടം എന്ന മൂന്നു പ്രധാന പ്രശ്നങ്ങള്‍ക്കു തുല്യമെന്നോന്ണം തന്നെയുള്ള ഗതാഗത പ്രശ്നം. അതിനെക്കുറിച്ചു പറയാതെ വയ്യ. .അവയില്‍ മുന്നിട്ടു നില്‍ക്കുന്നതു ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ തന്നെ. തൊട്ടുപിന്നില്‍ വരുന്നു ഇവിടുത്തെ ബെസ്റ്റ്( Bombay Suburban Electric Supply co) ഇതിന്റെ രണ്ടിന്റേയും ഒഴുക്കിനെന്തെങ്കിലും സംഭവിച്ചാല്‍ നഗരം സ്തംഭിയ്ക്കുമെന്നു തന്നെ പറയാം. ഓഫീസിലേയ്ക്കുള്ള .ദൈനദിന യാത്രയ്ക്കായി അധികം പേരും ആശ്രയിയ്ക്കുന്നതു ട്രെയിനുകളെത്തന്നെയാണു.

വെസ്റ്റേണ് റെയില് വേ, സെണ്ട്രല്‍ റെയില്‍ വേ, ഹാര്‍ബറ് ലയിന്‍സ് എന്നിങ്ങനെ ഇവിടെ പ്രധാനമായും 3 ട്രെയിന്‍ സര്‍വീസുകളാണു ഉള്ളതു.. എല്ലാ 2-3 മിനിറ്റു കൂടുമ്പോള്‍ എന്ന വണ്ണം വണ്ടികള്‍ ഓടിയിട്ടു കൂടി വണ്ടിയിലെ തിരക്കൊന്നു കാണണം. നില്‍ക്കാന്‍ സ്ഥലം കിട്ടാന്‍ തന്നെ ഞെരുക്കം. ഈ തിരക്കു ഓഫീസുസമയങ്ങളില്‍ മാത്രമാണെന്നു കരുതേണ്ട, അതിരാവിലെയായാലും രാത്രിയേറെക്കഴിഞ്ഞായാലും വണ്ടിയില്‍ തിരക്കു കാണാം. വെറുതെയല്ല പറയുന്നതു ഇതു ഉറങ്ങാത്ത നഗരമാണെന്നു. റോഡില്‍ ഏതു സമയമായാലും ആള്‍ക്കാരുണ്ടാകും. വണ്ടി-ബസ്സുകള്‍ ഓടാത്ത സമയം വളരെക്കുറച്ചുമാത്രം. അറിയാമോ,, രാത്രി 11 മണിയ്ക്കു ശേഷം മാത്രം തുറന്നു രാത്രി മുഴുവനും പ്രവര്‍ത്തിയ്ക്കുന്ന ആഹാരശാലകള്‍ ഇവിടെയുണ്ടു.. അവിടത്തെ തിരക്കോ, കാണേണ്ടതു തന്നെ! ഒരു പക്ഷെ ഇതൊക്കെക്കൊണ്ടു തന്നെയാകാം, മുംബൈ രാത്രിയിലും സുരക്ഷിത്മായ നഗരമെന്നു പറയാന്‍ കാരണം.

ഇന്നിതൊക്കെ മാറിത്തുടങ്ങിയിട്ടില്ലെന്നില്ല, പക്ഷെ താരതമ്യേന ഇവിടം സുരക്ഷിതമെന്നു കാണാം.)

സാധാരണ എനിയ്ക്കു വളരെ ഇഷ്ടപ്പെട്ട ഒന്നാണു ട്രെയിന്‍ യാത്ര. ദൂരയാത്ര കൂടുതല്‍ ആസ്വദിയ്ക്കുമെങ്കിലും ലോക്കല്‍ ട്രെയിനുകളിലും സഞ്ചരിയ്ക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നു. എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്നതു ലേഡീസ് കമ്പാറ്ട്ടുമെന്റിലെ യാത്രക്കാരും വാണിഭക്കാരുമായിരുന്നു. യാത്രക്കാരുടെ ഭാവഹാവാദികള്‍ അവരറിയാതെ നിരീക്ഷിയ്ക്കുന്നതും അല്പനേരം മാത്രം ഇരിയ്ക്കാവുന്ന സീറ്റിനായുള്ള വാക്കുതര്‍ക്കങ്ങളും കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള ബഹളവുമെല്ലാം വളരെ രസകരമായിത്തോന്നാറുണ്ടു.. എത്ര തിരക്കിനിടയിലും സ്ഥലമുണ്ടാക്കി വന്നു പൊട്ടു, കമ്മല്‍, വള തുടങ്ങി വീട്ടു സാധനങ്ങള്‍,, തുണി , എന്തിനു, പച്ചക്കറി വരെ വില്പന നടത്താനെത്തുന്നവരെ വരെ ഇവിടെക്കാണാം. ഓഫീസില്‍ പോകുന്ന നേരം വണ്ടിയിലിരുന്നു മെയ്ക്കപ്പു നടത്തുന്നവര്‍ ധാരാളം. തിരിച്ചു വരുന്ന വഴി പച്ചക്കറി വൃത്തിയാക്കുന്നവര്‍…..ഇതൊക്കെ ഇതിനകത്തു കാണാം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവം എന്റെ ഈ രസമൊക്കെയൊന്നു കളയാന്‍ കാരണമാക്കി.. ഒഫീഷ്യല്‍ ആവശ്യത്തിന്നായി ഒന്നു ലോവര്‍ പരേല്‍ വരെ പോകേണ്ടതുണ്ടായിരുന്നു. മുന്‍ കൂട്ടി സന്ദര്‍ശനം തീരുമാനിച്ചിരുന്നതിനാല്‍ നല്ല പനിയുണ്ടായിരുന്നിട്റ്റും പോകാന്‍ തന്നെ തീരുമാനിച്ചു. എളുപ്പത്തില്‍ എത്തണമെങ്കില്‍ ട്രെയിന്‍ തന്നെ നല്ലതു എന്നറിയാവുന്നതു കൊണ്ടു അത് തന്നെ ചെയ്തു. കൂടെ വന്നിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലും ഞാന്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റിലുമാണു കയറിയതു. മീറ്റിങ്ങ് കഴിഞ്ഞശേഷം തിരിച്ചു വരുമ്പോള്‍ നല്ല പനി.. വലിയ തിരക്കില്ലാത്ത ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ കയറി ആദ്യം തന്നെ ഇരിയ്ക്കാന്‍ സ്ഥലമുണ്ടൊ എന്നു നോക്കി. കലപിലാ സംസാരിച്ചുകൊണ്ടിരുന്ന രണ്ടു സ്ത്രീകള്‍ എന്റെ ദൈന്യത കണ്ടു മനമലിഞ്ഞോ എന്തോ നീങ്ങിയിരുന്നു അവര്‍ക്കിടയില്‍ എനിയ്ക്കിരിയ്ക്കാനുള്ള സ്ഥലമുണ്ടാക്കിത്തന്നു. സമാധാനമായി. കയ്യിലെ ഫയല്‍ മടിയില്‍ വെച്ചു ഹാന്‍ഡുബാഗു തുറന്നു അല്പം വെള്ളം കുടിച്ചപ്പോള്‍ സമാധാനമായി. എന്നാലും എങ്ങിനെയെങ്കിലും വീട്ടിലെത്തിക്കിട്ടിയാല്‍ മതിയെന്നായിരുന്നു. പോരേണ്ടിയിരുന്നില്ലെന്നു പോലും തോന്നിപ്പോയി .അത്ര ക്ഷീണം. കണ്ണടച്ചതേയുള്ളൊ, ചുറ്റും ചറപറാ സംസാരം വീണ്ടും തുടങ്ങി. എന്റെ രണ്ടുഭാഗതും പിന്നെ മുന്‍ വശത്തുമിരിയ്ക്കുന്ന മറ്റു രണ്ടുപേരും കൂടിയാണു. തെലുങ്കിലോ കന്നഡയിളൊ മറ്റോ ആണു വര്‍ത്തമാനം. സഹിയ്ക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ. കണ്ണടച്ചിരുന്നു മയ്ങ്ങിയോയെന്നും സംശയം.

അന്ധേരിയില്‍ വണ്ടിയിറങ്ങി പുറ്ത്തു വന്നപ്പോള്‍ വീടു വരെ കൊണ്ടു വന്നു വിടാമെന്നു സഹപ്രവര്‍ത്തകന്‍ പറഞ്ഞെങ്കിലും ഓട്ടൊ പിടിച്ചു പൊയ്ക്കൊള്ളാമെന്നു പറഞ്ഞു. സാവധാനത്തില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് കയറുന്നേരം പതിവുപോലെ പെട്ടെന്നു ജാഗരൂകയായി ചുറ്റും നോക്കിയപ്പോള്‍ എന്റെ ബാഗിനെത്തന്നെ ഒരാള്‍ നോക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ബാഗു വലിച്ചു മുന്നോട്ടാക്കി ഫയല്‍ ചേര്‍ത്തു പിടിച്ചു. എന്തോ സംശയം തോന്നി ബാഗിന്റെ സിപ്പു ചെക്കു ചെയ്തപ്പോല്‍ ഒരല്പം തുറന്നിരിയ്ക്കുന്നപോലെ തോന്നി. ഓഹോ..അതാവും അയാള്‍ നോക്കാന്‍ കാരണം. ഭാഗ്യം, തക്ക സമയത്തു തന്നെ നോക്കാന്‍ തോന്നിയല്ലോ? പുറത്തിറങ്ങിയാല്‍ സദാ ഇതെല്ലാം വളരെ ശ്രദ്ധിയ്ക്കാതെ വയ്യല്ലോ ഇവിടെ?

സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്തു ഓട്ടൊ വിളീച്ചു അതില്‍ ഇരുന്നപ്പോളാണു പെട്ടെന്നെന്തൊ തോന്നി ബാഗു തുറന്നതു. ഒരു അകാരണമായ സംശയം.. ലേഡീസ് കമ്പാര്‍ട്ടുമെന്റും, സ്ത്ര്രീകളുടെ നടുക്കു സീറ്റു തരലും , കലപില സംസാരവും മയക്കവും…..ഒക്കെ പെട്ടെന്നു ഓര്‍മ്മ വന്നപോലെ. ഹാന്ഡ് ബാഗിന്റെ ഉള്ളിലെ ചെറിയ സിപ് അടച്ചു തന്നെ ഇരിപ്പുണ്ടു.. ഞാന്‍ വെറുതെ സംശയിച്ചു.. തുറന്നു നോക്കിയപ്പോള്‍ മനസ്സിലായി………പൈസ നഷ്ടപ്പെട്ടതു തന്നെ!. കുറച്ചു 100 രൂപ നോട്ടുകള്‍ കയ്യില്ക്കിട്ടി. ഒരു 500 ന്റെ നോട്ടു കാണാനില്ല.. പിന്നെ നോട്ടുകളുടെ ഒരു വലിയ കെട്ടും നഷ്ട്ടപ്പെട്ടിരിയ്ക്കുന്നു. കെട്ടില്‍ 80-85 നോട്ടൂകള്‍ ഉണ്ടായിരുന്നു…….ഭാഗ്യം അതു 5 രൂപ നോട്ടൂകളായിരുന്നു. വെറുതെ ഒരു രസത്തിനു എപ്പോള്‍ 5 രൂപയുടെ പുതിയ നോട്ടു കിട്ടീയോ , ഉടനെ അതിനെ എടുത്തു വെയ്ക്കുന്ന ഒരു സ്വഭാവം എനിയ്ക്കുണ്ടായിരുന്നു. പണ്ടു 5 രൂപ കോയിന്‍ ആയിരുന്നു. അതു പിന്നെ വീട്ടിലേ വെയ്ക്കാര്രുള്ളൂ .ഇതു അന്നു കാലത്തുവരെ എന്റെ പേഴ്സില്‍ ഇരുന്നിരുന്നതാണു. വെറുതെ തോന്നി , എടുത്തു ബാഗിന്റെ ഊള്ളിലെ പോക്കറ്റില്‍ വയ്ക്കാന്‍. .പോകാനുനുള്ളതു പോയല്ലെ പറ്റൂ….പക്ഷെ മുഴച്ചു നിന്നതിനാല്‍ ഒരു പക്ഷെ വലിയ നോട്ടുകളാണെന്നു കരുതി വലിച്ചെടുത്തതാകാം. എന്തായാലും അതിനാല്‍ മറ്റു നോട്ടുകള്‍ രക്ഷപ്പെട്ടു. പക്ഷെ ഒക്കെക്കൂടി 900 രൂപയോലം പോയെന്നതാണു സത്യം. ഞാന്‍ മയക്കത്തില്‍ പെടാന്‍ പനി മാത്രമാണൊ കാരണം? ഒന്നും മനസ്സിലായില്ല.

പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ വല്ലാത്ത അസ്വസ്ഥമായിത്തോന്നി. ശ്രദ്ധിയ്ക്കാത്തതിനു വളരെ കുറ്റബോദ്ധം തോന്നി. കുറച്ചു കാലം ട്രെയിന്‍ യാത്ര ഒഴിവാക്കി നോക്കി. പക്ഷെ എത്ര പറ്റും? ഇതല്ലെ ഈ നഗരത്തിന്റെ നാഡി. ഇവിടെ പോക്കറ്റടിയും, മൊബൈല്‍ തട്ടിയെടുക്കലും, ഒക്കെ സര്‍വ സാധാരണം. കൂട്ടിയെ എട്ത്തു നില്‍ക്കുന്നവരുടെ പോക്കറ്റടിയ്ക്കാന്‍ ശ്രദ്ധ തിരിയ്ക്കാനായി കുട്ടിയെ നുള്ളിക്കരയിയ്ക്കുന്നു. എല്ലാവരുടേയും ശ്രദ്ധ കരയുന്ന കുട്ടിയിലേയ്ക്ക് തിരിയുന്ന സമയം വേണ്ട പോലെ ഉപയോഗിയ്ക്കാന്‍ അറിയുന്നവര്‍ ചുറ്റുമുണ്ടാകും. ചോര്‍ത്തിയെടുത്ത സാധനം നിമിഷങ്ങള്‍ കൊണ്ടു കൈ മാറിപ്പോകുകയും ചെയ്യും..ഒന്നും ചെയ്യാനാവില്ല… പിടിയ്ക്കപ്പെട്ടാലോ,, കഴിഞ്ഞു അവന്റെ കഥ . പിന്നെ അതു വഴി പോകുന്ന എല്ലവരുറ്റേയും വക കുത്തും ചവിട്ടും അവനു സുഭിക്ഷം.. പോലീസിന്റെ വലയില്‍ പെടാതിരിയ്ക്കാനും അധവാ പെട്ടാല്‍ തന്നെ പുറത്തു വരാനും അവര്‍ക്കറിയാം…. അപ്പോള്‍ പിന്നെ യാത്രക്കാര്‍ക്കു ചെയ്യാവുന്നതു ഒന്നു മാത്രം….സൂക്ഷിയ്ക്കുക. എപ്പൊഴും ഏതു നേരവും ജാഗരൂകരാകുക,, നിങ്ങള്‍ക്കു ഇവിടെ യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍……………

6 Responses to “സബര്‍ബന്‍ ട്രെയിന്‍സ്….മുംബെയുടെ നാഡീവ്യൂഹം”

 1. Shaf

  സൂക്ഷിയ്ക്കുക. എപ്പൊഴും ഏതു നേരവും ജാഗരൂകരാകുക,, നിങ്ങള്‍ക്കു ഇവിടെ യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍……………
  evideyum ithu thanne avastha

 2. Pudayoor Jayanarayan

  ജ്യോതിയോപ്പോളെ… മുംബൈ ജീവിതത്തിന്റെ തുറന്നെഴുത്ത്. വല്ലാത്തൊരു അനുഭവപ്പകര്‍ച്ച സമ്മനിച്ച പോസ്റ്റ്.

 3. Bindhu

  മുംബൈയില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ പറ്റില്ലല്ലോ. ഇതുപോലുള്ള സംഭവങ്ങള്‍ എല്ലായിടത്തും ഉണ്ടാവാം. ചെന്നൈയില്‍ ബസില്‍ വച്ച് കുഞ്ഞിനെ മറയാക്കി ഒരു സ്ത്രീ എന്റെ ബാഗ് തുറക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ കുഞ്ഞിനെയും കൊണ്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചിരുന്ന ഞാന്‍, അവര്‍ എന്റെ ബാഗ് തുറക്കാന്‍ ശ്രമിക്കുന്നത് ആദ്യം അറിഞ്ഞില്ല. പിന്നെ മനസ്സിലായപ്പോ കുറെ ചീത്ത പറഞ്ഞു. 🙂
  ഓ.ടോ: BESTയുടെ fullform വേറെയല്ലേ?

 4. Sreehari

  assalaayittund… mumbai il ethippetta pole…

 5. Anil

  Ivide ippo chila trainukalil ella compartmentilum Television savidaanam undu..alkkaruthe sradha kalayan pattiya mattoru saadhanam..but parayaandu vayya..mikkadivasangalilum ernakulam trivandrum okke poyi varunnore enikkariyam…avar parayunnathu ithoru samaym kolli aanennnanu….Mumbaiyil ikkanakkinu TV vechal adutha divasam athum adichondu pokan kaanum aalkkar…

 6. chullanz

  mumbai ottum parichayamillatha sthalam aanu.enthaayaalum ithu paranjathu nannaayi ariyunna oraalkku pattunnathu kelkkumbol nammal kootuthal sradhikkum

Leave a Reply

Your email address will not be published. Required fields are marked *