മറൈന്‍ഡ്രൈവിലെ ഒരു ദിനം

Posted by & filed under മുംബൈ ജാലകം.

 

         എന്റെ ഭര്‍ത്താവിന്റെ ഒരു കൂട്ടുകാരനും അദ്ദേഹത്തിന്റെ മരുമകനും. ——ഡല്‍ഹിക്കാരാണു.,  കലാകാരന്മാര്‍. —–കലയോടു ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി മുംബയില്‍ വന്നതായിരുന്നു. ഒട്ടേറെ മുംബയെക്കുറിച്ചു കേട്ടിട്ടുള്ളതല്ലാതെ രണ്ടുപേരും മുന്‍പു മുംബൈയില്‍ വന്നിട്ടില്ല. വന്ന കാര്യം കഴിയുന്നതു വരെ ഔദ്യോഗികമായി താമസസ്ഥലം ഉണ്ടായിരുന്നതിനാല്‍ അവര്‍ അവിടെയായിരുന്നു, അതു കഴിഞ്ഞു രണ്ടുദിവസം മുംബൈ ദര്‍ശനത്തിനായി കരുതി വച്ചിരുന്നു. എന്തായാലും ഇവിടെ വരെ വന്നതല്ലെ? ഒന്നു മുംബൈ കണ്ടിട്ടുതന്നെ പോകാമെന്നു കരുതി. ശനിയാഴ്ച്ച എന്റെ ഭര്‍ത്താവിനു അസൌകര്യമായതിനാല്‍ ഞായറാഴ്ച്ച വിശദമായി മുംബൈ കാണാനുള്ള പ്ലാനിലായിരുന്നു.

 

      കുറച്ചു സമയം കൊണ്ടു മുംബൈ മുഴുവനും ഒന്നു ചെറുതായി കാണണമെന്നുള്‍ളവര്‍ക്കു അതിനായി മഹാരാഷ്ട്ര ടൂറിസം കോര്‍പറേഷന്റെ ബസ്സുകള്‍ ഉണ്ടു. നിശ്ചിത സമയത്തു ഈ ബസ്സു നോര്‍ത്തു മുംബയില്‍ നിന്നും   പുറപ്പെട്ടു മുംബൈയുടെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങള്‍ കുറെ ബസ്സിലിരുന്നും ബാക്കി ഇറങ്ങി കണ്ടും അവസാനം സൌത്തു മുംബൈയില്‍ ഒരു നിശ്ചിത സ്ഥലത്തു അവസാനിയ്ക്കുകയും ചെയ്യുന്ന   മുംബൈ ദര്‍ശനം. മുംബൈയെക്കുറിച്ചു ഒരു ചെറിയ ഐഡിയ കിട്ടും എന്നു മാത്രം. ഒന്നും വിശദമ്മായി കാണാനാവില്ല.

 

     നമ്മുടെ സുഹൃത്തുക്ക്കള്‍ വളരെയേറെ യാത്രകള്‍, വിദേശയാത്രകളടക്കം, ചെയ്തു അനുഭവമുള്ളവരാണു. സാമര്‍ത്ഥ്യത്തിനും കുറവില്ല..  തനിയെ പോയി കുറച്ചു സ്ഥലമൊക്കെ കാണാന്‍ അവര്‍ പ്ലാന്‍ ചെയ്തു. എന്റെ ഭര്‍ത്താവിന്റെ ഓഫീസു നരിമാന്‍ പോയന്റിലായതിനാല്‍ അതുവരെ കാറില്‍ അവരെ കൊണ്ടുവിട്ടു. ഉച്ചവരെ കാത്തിരിയ്ക്കുകയാണെങ്കില്‍ കൂടെ വരാന്‍ പറ്റുമെന്നു എന്റെ ഭര്‍ത്താവു പറഞ്ഞെങ്കിലും അതുവരെയുള്‍ള സമയം തനിയെ സ്ഥലമൊക്കെ കണ്ടു ഓഫീസ് കെട്ടിടത്തിനു താഴെ വന്നു നില്‍ക്കാമെന്നവര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവു ഓര്‍മ്മപ്പെടുത്തുകയുണ്ടായി:-:

 

        “ രാജീവേ……ഇതു ദെല്‍ഹിയല്ല, മുംബൈ ആണു കേട്ടോ! പോക്കറ്റടിയൊക്കെ ഉള്ള സ്ഥലമാണു. നല്ലപോലെ ശ്രദ്ധിയ്ക്കണം”

 

   “എന്താ തനിയ്ക്കിത്ര പേടി.  ഇതിലും വലിയ കുഴപ്പമുള്ള സ്ഥലങ്ങളില്‍ ഞങ്ങളെത്ര പോയിരിയ്ക്കുന്നു. ! പേടിയ്ക്കണ്ട,!  ഞങ്ങള്‍ ശ്രദ്ധിച്ചോളാം.“

 

      എന്റെ ഭര്‍ത്താവാണെങ്കിലോ, സാധാരണ ഇത്തരം കാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധാലുവാണു. അന്നാണെങ്കില്‍ മൊബൈല്‍ ഫോണുകള്‍ നഗരത്തെ കീഴടക്കിയിരുന്നില്ല. പോകുന്ന നേരത്തു വിസിറ്റിംഗ് കാര്‍ഡ് കയ്യില്‍ കൊടുത്തു, വീണ്ടും പറഞ്ഞു:

 

        “എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിയ്ക്കുകയോ, ഓഫീസില്‍ വരുകയോ ചെയ്തോളൂ”

 

        രണ്ടുമണിയോടെ കാണമെന്നു  പറഞ്ഞു ചങ്ങാതികള്‍ പിരിയുകയും എന്റെ ഭര്‍ത്താവു സ്വന്തം ജോലികളില്‍ വ്യാപൃതനാകുകയും ചെയ്തു. ഏതാണു ഒരു മണിക്കൂര്‍ കഴിഞ്ഞുകാണണം,, നമ്മുടെ സുഹൃത്തു വിയര്‍ത്തുകുളിച്ചു വല്ലാത്ത ഭാവത്തോടെ എന്റെ ഭര്‍ത്താവിന്റെ ഓഫീസിലെത്തി. ആദ്യം തന്നെ രണ്ടു ഗ്ലാസ്സ് വെള്ളമാണു ചോദിച്ചതു. അതു കുടിച്ചിട്ടും ഒന്നും പറയാനാവാത്ത പോലെ എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.

 

        “എവിടേ വിജയ്?”“  അവനെന്തെങ്കിലും പറ്റിയോ എന്നായിരുന്നു എന്റെ ഭര്‍ത്താവിനു പേടി.

 

        “പുറത്തു നില്‍ക്കുന്നുണ്ടു,  ഒരബദ്ധം പറ്റി, അവനു” “ രാജീവ് പറഞ്ഞു.

 

       “എന്താ പോക്കറ്റടിച്ചു കാണും, അല്ലെ? ഞാന്‍ പറഞ്ഞിരുന്നതല്ലേ സൂക്ഷിയ്ക്കണമെന്നു?” എന്റെ                ഭര്‍ത്താവു കുറ്റപ്പെടുത്തി.

 

        “എന്നാല്‍ കുഴപ്പമില്ലായിരുന്നു. ഇതു വല്ലാത്ത ഒരു സ്ഥലം തന്നെ!. എനിയ്ക്കു ഇപ്പോള്‍ തന്നെ പോണം ദെല്‍ഹിയ്ക്കു”“  രാജീവ്.

 

   “ഇതെന്തു പറ്റി, നിനക്കു? നാളെ മുംബൈ ദര്‍ശനത്തിനായി ടിക്കറ്റെടുത്തിട്ടുള്ളതല്ലെ? മറ്റന്നാളേയ്ക്കു  ദെല്‍ഹിയ്ക്കും?”

 

   “‘മതി, മതി മുംബൈ ദര്‍ശനം.. ധാരാളം കണ്ടു. വല്ലാത്ത ഒരു നഗരം. ഞങ്ങളുടെ ദെല്‍ഹി തന്നെ നല്ലതു.“

 

        ഏറെ നേരത്തെ ചോദ്യങ്ങള്‍ക്കും ചായയ്ക്കും ശേഷമാണു രണ്ടാള്‍ക്കും വായ തുറന്നു ശരിയായൊന്നു കാര്യം പറയാനായതു. സംഗതി ഇങ്ങനെയാണു. എന്റെ ഭര്‍ത്താവു പോയതിനു  ശേഷം രണ്ടു പേരും നരിമാന്‍ പോയന്റിലെ ഓരോ കാഴ്ച്ചകള്‍ കണ്ടു നടക്കുകയായിരുന്നു. മരൈന്‍ ലയിന്‍സില്‍ നിന്നു ഒരു വശത്തെ കടലും മറുവശത്തെ നഗരഭംഗിയുമാസ്വദിച്ചു ഒരറ്റം മുതല്‍ മറ്റെ അറ്റത്തെയ്ക്കു കടലയും കൊറിച്ചു നടക്കുകയായിരുന്നു. വേലിയേറ്റത്തിന്റെ സമയം. കടല്‍ നോക്കിനിന്നിരുന്ന രാജീവ് എന്തോ പറയാനായി തിരിഞ്ഞുനോക്കിയപ്പോള്‍ വിജയനെ  കാണാനില്ല.. നോക്കിയപ്പോള്‍ കുറച്ചുദൂരെ കൂട്ടംകൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ അവനെ കണ്ടു. അടുത്തെത്തി അവനെ പിടിച്ചു വലിച്ചപ്പോള്‍ അവന്‍ വരാന്‍ കൂട്ടാക്കുന്നില്ല. കണ്ണു മുഴുവനും അവിടെത്തന്നെ. സൂക്ഷിച്ചുനോക്കിയപ്പോള്‍ കാര്യം മനസ്സിലായി, മുച്ചീട്ടു കളിയാണു. പലരും കൂടി നില്‍ക്കുന്നതിന്റെ നടുക്കു ഒരാള്‍ നിലത്തുവിരിച്ചിട്ട ഒരു തുണിയില്‍ വച്ച  ഒരു ബ്രീഫ് കേസിന്റെ മുകളിലായി ശീട്ടുകള്‍ നിരത്തുന്നു.  എന്തൊക്കെയോ ഉറക്കെയുറക്കെ പറയുന്നുണ്ടു. ആരൊക്കെയോ ശീട്ടുകള്‍ക്കു മുകളിലായി പൈസ വെയ്ക്കുന്നു. പെട്ടെന്നാണതുണ്ടായതു, അവരിലൊരാള്‍ ശക്തിപൂര്‍വം വിജയന്റെ  പോക്കറ്റില്‍ കയ്യിടുന്നതും പൈസ എടുക്കുന്നതും കണ്ടു.  രാജീവ് തടയാന്‍ ശ്രമിച്ചതാണു. അപ്പോള്‍ കൂട്ടത്തിലെ മറ്റൊരാള്‍ മുഷ്ടി ചുരുട്ടി രാജീവിന്റെ നടുവയറ്റില്‍ വളരെ ശക്തിയായി ഒരു ഇടി. കണ്ണില്‍ നിന്നും പൊന്നീച്ച പറന്ന പോലെ ..താഴെ ഇരുന്നുപോയി. അവിടെ നിന്നും വിജയനേയും  കൂട്ടി  എങ്ങനെ രക്ഷപ്പെട്ടുവെന്നറിയില്ല. നേരെ എന്റെ ഭര്‍ത്താവിന്റെ ഓഫീസിലേയ്ക്കു. വരുകയായിരുന്നു. അവിടെ വന്നപ്പോഴാണു ജീവന്‍ നേരെ വീണതു. പക്ഷെ കിട്ടിയ ഇടിയുടെ വേദനയോ  പറ്റിയ അമളിയിലെ  ജാള്യതയോ അധികമെന്നറിഞ്ഞില്ല. പനം നഷ്ടപ്പെട്ട വേദന്‍അ വേറെയും.  .

 

                 വിജയനു  ഒന്നും നേരെ പറയാന്‍ ആയില്ലെങ്കിലും ഇത്ര ഓര്‍മ്മയുണ്ടു. ആള്‍ക്കൂട്ടം ക്ണ്ടു എത്തിനോക്കിയതാണു. പലരും പൈസ വെയ്ക്കുന്നു.. നിമിഷനേരം കൊണ്ടു പലരും വന് തുക നേടുന്നു. അദ്ഭുതത്തോടെ നോക്കിനിന്നപ്പോളെപ്പോളോ ആരോ നിര്‍ബന്ധിച്ചു, കളിയ്ക്കാന്‍!…പിന്നെ പോക്കറ്റിലെ പൈസ നിമിഷങ്ങള്‍ക്കകം കളഞ്ഞുകുളിച്ചു. പോക്കറ്റിലെ പൈസ വലിച്ചെടുക്കുകയായിരുന്നു. തടയാനായില്ല.

 

               “എന്തായാലും കൂടുതലായി  ഇനിയെന്തെങ്കിലും  ഉണ്ടാകും മുന്‍പെ ഞങ്ങള്‍ക്കു  തിരിച്ചുപോണം., ഇന്നു തന്നെ!. മുംബൈ ദര്‍ശനം കേമമായി.! ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകള്‍!

 

               വിഷമം തോന്നി,  കേട്ടപ്പോള്‍! ഒരു വിധത്തിലും സമാധാനിപ്പിയ്ക്കാനായില്ല.. അത്രയ്ക്കും അവര്‍ അപ്സെറ്റു ആയിരുന്നു. ഒരുവിധം പിറ്റെദിവസത്തെയ്ക്കു റ്റിക്കറ്റ് സംഘടിപ്പിച്ചു .അവരെ തിരികെയയച്ചു.

 

               ഞങ്ങളുടെ ആതിഥേയത്വം സ്വീകരിച്ചു ഇവിടെ വന്നു , മുംബൈ കണ്ടു മനസ്സില്‍ വളരെ മധുരമായ ഓര്‍മ്മകളുമായി  സന്തോഷത്തോടെ മടങ്ങിപ്പോയ ഒട്ടെറെ സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും  ഓര്‍മ്മകള്‍ക്കിടയില്‍ ഒരു കരടു പോലെ ഈ സംഭവം മനസ്സില്‍ കിടക്കുന്നു. നിങ്ങള്‍  കണ്ട മുംബൈ ശരിയായ മുംബയുടെ  ഒരു വളരെ ചെറിയ ഭാഗമാണെന്നും വളരെയേറെ നല്ല വശങ്ങളുള്ള ഒര്‍ മുംബൈ നിങ്ങള്‍ കാണാതെ പോയെന്നും പറയണമെന്നുണ്ടായിരുന്നു, പക്ഷെ ഇതുവരെയും അതിനുള്ള ധൈര്യം കിട്ടിയിട്ടില്ല  ഒരു കുറ്റബോധം എന്തോ എന്റെ മനസ്സിലും………..

8 Responses to “മറൈന്‍ഡ്രൈവിലെ ഒരു ദിനം”

 1. ശ്രീ

  എന്തു ചെയ്യാന്‍? എല്ലായിടത്തും കാണും നാടിന്റെ പേരു കളയാന്‍ ഇതു പോലെ ചിലര്‍

 2. sreejith

  നന്നായിട്ടുണ്ട് ഒപ്പോളേ……ഒരു മെട്രൊ നഗരം ആവുമ്പൊ ഇതൊക്കെ ഉണ്ടാവും….അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും ന്നു മാത്രം….ഏതായാലും നല്ല വിവരണം….ആശംസകള്‍
  സ്നേഹത്തോടെ,ശ്രീജിത്

 3. Rafeena

  പാവങ്ങള് ഇത്രയല്ലേ സംഭവിച്ചുള്ളൂ.. ഞാന്‍ കുറച്ചുകൂടി കട്ടിയായിട്ടാ പ്രതീക്ഷിച്ചെ..

 4. anoopsnairkothanalloor

  കഷ്ടം

 5. Johnson Mullassery

  ഓ!യെന്റെ ജ്യോതിര്‍മ്മയീ..അസ്സലായിരിക്കണു.
  വിഷയം വിഷമകരമാണെങ്കിലും വിവരണം നന്നായിട്ടുണ്ടെന്നന്നെ പറയണം!
  പിന്നെ, ദോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ , ഒരു ഡസന്‍ “എന്റെ ഭര്‍ത്താവിനെ” കാണാന്‍ കഴിയും..ഹിഹി.. 🙂

  ആദ്യമേ, ‘എന്റെ ഭര്‍ത്താവിനെ’ ഭര്‍ത്താവിന്റെ പേരൊടുകൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് അതും ഉപയോഗിച്ച് ‘എന്റെ ഭര്‍ത്താവിന്റെ ’ പൌനരുക്ത്യ ദോഷം കുറക്കാമായിരുന്നു .

  കുറ്റം തീര്‍ന്നില്ല !
  ഈ ലേഖനത്തിന്റെ ആദ്യപകുതിയില്‍ വളരെ നന്നായി മലയാളം ടൈപ്പ് ചെയ്തിട്ടുണ്ടെങ്കിലും പിന്നീടു കാണുന്ന ‘ടൈപ്പിംഗ് ’ഒരു വഹയാണു !ദായവായി ടൈപ്പിംഗില്‍ ശ്രദ്ധിക്കുക.:)

 6. തോന്ന്യാസി

  പണ്ട് ഞങ്ങള്‍ മുംബൈ കാണാന്‍ പോയപ്പോള്‍ മറൈന്‍ ഡ്രൈവിലെത്തിയപ്പോ പാതിമലയാളിയായ ഗൈഡ് പറഞ്ഞു “സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നോണം അല്ലേല്‍ തലയില്ലാതെ പോകേണ്ടിവരും”

  ഈ പോസ്റ്റ് വായിച്ച് തുടങ്ങിയപ്പോ ഞാനേതാണ്ട് ആ ലെവലിലോട്ടൊക്കെ ചിന്തിച്ചു പോയി

 7. hanllalath

  ഹ ഹ ഹ….വിവരണം കേട്ടപ്പോള്‍ ചിരിക്കാതിരിക്കാനവുന്നില്ല…
  പാവം വിജയന്‍ ഇടി വാങ്ങിച്ചു ല്ലേ…?
  നല്ല ശൈലി ..എഴുത്ത് തുടരുക…ആശംസകള്‍…!

 8. Balendu

  enikkinganeyorabaddham patiyathu dilliyil vacchu maathramaaNE! puRatthu paRayaan koLLilla. konnaalum paRayukayumilla.

Leave a Reply

Your email address will not be published. Required fields are marked *