പാപി ചെല്ലുന്നിടം

Posted by & filed under കവിത.

എവീടെയോ തെറ്റിയെന്നൊട്ടു തോന്ന-

ലെവിടെപ്പിഴ പറ്റിയാര്‍ക്കറിയാം?

എന്‍ കുറ്റമെന്റേതു മാത്രമാകട്ടെ-

യെനിക്കാത്മനൊമ്പരം പങ്കിടാനില്ലാരു-

മെന്നെയറിയാനുമാശ്വസിപ്പിയ്ക്കാനു-

മെന്റെ ദുഖ:ങ്ങളെയുള്‍ക്കൊണ്ടൊരല്‍പ്പവു-

മെന്റെ നീറും മനോദു:ഖമകറ്റാനു-

മിന്നാര്‍ക്കിതാവൂ, വരികില്ലൊരാളുമേ!

ഇല്ല ഞാന്‍ കാത്തിരിയ്ക്കുന്നില്ലിതെന്‍ പാപ-

മെന്നോടുകൂടെ മറയട്ടെ മണ്ണിതി-

ലെങ്കിലും ഒന്നു വളരുന്നു സന്ദേഹ-

മെന്തിതു കാര്യം, മിതെന്തിതെന്‍ ജന്മമൊ-

രിയ്ക്കലും നല്ലഗതിവരികില്ലയോ?

എന്തു തൊടുന്നതബദ്ധമായ് വന്നിടാ-

നെന്തിതു കാരണ, മെന്‍ ഭാഗ്യരേഖയ-

തിന്നു വരച്ചതാര്‍, എന്തിനായ് വിദ്വേഷ-

മെന്റെമേലിത്രയുമില്ലിന്നൊരുത്തരം.

ഹന്ത പാപിയ്ക്കിടം പാതാളമോര്‍മ്മയു-

ണ്ടെന്റെ കുഴിതോണ്ടലെന്‍ കൈകളാലിതോ?

എന്‍ മെയ് തളരുന്നിതെങ്കിലുമൊട്ടു ഞാ-

നെന്റെ പാപത്തിന്റെ ഭാണ്ഡമിറക്കട്ടെ!

 

 

2 Responses to “പാപി ചെല്ലുന്നിടം”

  1. anoopsnairkothanalloor

    മെന്റെ നീറും മനോദു:ഖമകറ്റാനു-

    മിന്നാര്‍ക്കിതാവൂ, വരികില്ലൊരാളുമേ
    എന്തിനാണ് ഇത്ര ദു:ഖം

  2. Anil

    Ithu ezhuthaanundaaya Prerana enthaanu?….

Leave a Reply

Your email address will not be published. Required fields are marked *