ഒരു വാക്കു…

Posted by & filed under കവിത.

 

ഒരു വാക്കിലെന്തിരിയ്ക്കുന്നു……

ഇഴയൊടുമിനുക്കി,ക്കദനമതൊളിപ്പി-

ച്ചഴകിനൊടു ചടുലമായ് കുത്തിത്തുളച്ചിടും

ഒരു വാക്കിലെന്തിരിയ്ക്കുന്നു…

അറിയാത്ത കാര്യങ്ങ, ളറിവിന്‍ നറുവെട്ട-

മണയുന്ന ദീപത്തിനവസാന പോരാട്ട-

മൊരുകൊച്ചു കൊഞ്ചലുമൊ–

രു തപ്ത നിശ്വാസ,മൊരു തേങ്ങല്‍

പൊട്ടിക്കരച്ചില്‍, വിതുമ്പലും

കരളുരുകുമൊരു കദന കഥ,

കവിത , യൂഷ്മള-

പ്രണയകഥ,ദുരിതമെഴു-

മൊരു ജീവ യുദ്ധമോ

പലതുമിഹ പറയുവാനാകുന്നിതെങ്കിലു-

മൊരു വാക്കിലെന്തിരിയ്ക്കുന്നു?

ഒരു വാക്കിലെല്ലാമിരിപ്പിന്നു നോക്കുകില്‍

ഒടുവിലിതു കഴിവിയലുമൊരു മാനദണ്ഡത്തി-

നടിയറവു പറകയല്ലെന്നുഞാന്‍ചൊല്‍കിലും

ഒരു മാത്രയെങ്കിലുമെന്‍ വികാരത്തിനെ

ഒരുവാക്കിലൂടെയറിയിയ്ക്കുവാന്‍ മോഹ-

മൊരുനാള്‍ മനസ്സിലും കൊണ്ടു നടന്നതു

മൊരുസ്വപ്നമായവശേഷിച്ചു പോയതു

മൊരു ദു:ഖമായെന്നെ വേട്ടയായീടവെ

ഒരു വാക്കിലെന്തിരിയ്ക്കുന്നു?

 

 

 

 

 

 

4 Responses to “ഒരു വാക്കു…”

 1. ശിവ

  ഒരു വാക്കില്‍ ഒളിപ്പിക്കാം നമുക്ക് നമ്മുടെ ജീവിതത്തെപ്പോലും…ഇനിയും തോന്നുന്നുവോ ഒരു വാക്കില്‍ എന്തിരിക്കുന്നുവെന്ന്…

 2. ധ്വനി | Dhwani

  പറയാത്ത വാക്കിലാണെല്ലാം!

 3. anoopsnairkothanalloor

  കൊള്ളാം

 4. Balendu

  vaakkil illaatthathenthuNT?
  mONimg vaakkil ente aarOgyarahasyam pOlumuNT.

  kavitha koLLaam.

Leave a Reply

Your email address will not be published. Required fields are marked *