വഴിപോക്കര്‍ വരാത്ത വഴിയമ്പലത്തില്‍
കാത്തിരിക്കുന്നവളെ
നിന്റെ കാല്‍ത്തളകളുടെ ശബ്ദം
നിന്റെ കൈവളകളുടെ കൊഞ്ചല്
നിന്റെ പൊട്ടിച്ചിരികളിലൂറും
സന്തോഷത്തിന്റെ അലയടി
അതിന്നും മുഴങ്ങുന്നു
അകലെയെവിടെയോ
അറിവിന്റെ തീരം തേടി
നിറവിന്റെ നാളെയ്ക്കായി
അലയുന്ന നാളുകളില്‍
വിത്തും കൈക്കൊട്ടും
പാടുന്ന കിളികളും
പുത്തരിക്കണ്ടങ്ങളും
നിറഞ്ഞൊഴുകുന്ന പുഴയും
ഓര്മ്മകളിലൊഴുകിയെത്തുമ്പോള്
ഒരോലപ്പീപ്പിയുടെ ശബ്ദം
എവിടെയോ കേള്‍ക്കുന്നുവോ?
വാഴക്കുടപ്പന്റെ തേനുണ്ണാനെത്തും
അണ്ണാര്ക്കണ്ണന്മാരുടെ
ചിലക്കല്‍ കേള്ക്കാനില്ലേ?
വിഷുവിനും ഓണത്തിനും
വിരുന്നുകാരനായെത്തും സമൃദ്ധിയ്ക്കായി
ഞാനീ പെടാപ്പാടു പെടുമ്പോള്‍
ഈ ഓര്‍മ്മകള്‍ മാത്രമെനിയ്ക്കു കൂട്ടു,
നിനക്കു തുടരാം നിന്റെ
അനന്തമായ ഈ കാത്തിരിപ്പു.
എനിക്കില്ല നല്കാനായ്
വാഗ്ദാനങ്ങളോ വാക്കുകളോ
വരണ്ട നാവിലൊരിറ്റു വെള്ളമിറ്റാന്
വഴിയമ്പലവും കാണ്മാനില്ല
എങ്കിലും അറിയുന്നു നിന് സാന്നിദ്ധ്യം
കുളിരേകുന്നു നിന് ചിന്തകള്‍
പകലിനും രാത്രിയ്ക്കും സംഗമത്തിന്
മധുരപ്രതീക്ഷ തന്നാശമാത്രം!
‘വിത്തും കൈക്കൊട്ടും
പാടുന്ന കിളികളും
പുത്തരിക്കണ്ടങ്ങളും
നിറഞ്ഞൊഴുകുന്ന പുഴയും’
ഓര്മ്മാകളാകുന്ന നാടിന്റെ രൂപങ്ങള്‍. പക്ഷേ, ഇന്നെവിടെ. നല്ല കവ്വിത.
വിത്തും കൈക്കൊട്ടും
പാടുന്ന കിളികളും
പുത്തരിക്കണ്ടങ്ങളും
നിറഞ്ഞൊഴുകുന്ന പുഴയും’
നാടിന്റെ നിറമുള്ള ഓര്‍മ്മകള്‍.. പക്ഷേ, അന്യം നിന്ന് പോകുന്നു. നാല്ല കവിത.
നല്ല ഒഴുക്കോടെയുള്ള കവിത. ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം നന്നായി
I was searching a girl in this.
Could not find.
M i missing something?