ഞാന്‍ ധന്യ

Posted by & filed under കവിത.

ഒന്നു കരയുവാന്‍ മോഹം

ഇല്ലിന്നു കണ്ണീരതിന്നായ്

ഉള്ളില്‍ നിറഞ്ഞിതു നില്‍പ്പൂ

എന്തെന്തു ചൊല്ലിടാനാകാ!

എന്തേ നിന്‍ കണ്ണിലും ദു:ഖം?

എന്തിനായ് വ്യര്‍ത്ഥമോഹങ്ങള്‍?

നിന്‍യുവത്വത്തിന്റെ ശാപം

നിന്നെപ്പിരിയില്ല നൂനം

ഒന്നീണമേകാതെ പോയോ?

ഒന്നുമേയോതാതെ പോയോ??

ഇല്ല പരിഭവിച്ചില്ല 

തെല്ലും മനസ്സിനകത്തും

പാടാന്‍ മറന്നൊരീ പാട്ടു

 ചേലുറ്റ താരാട്ടായ് മാറി

കാണാന്‍ കൊതിയ്ക്കുന്നു ഞാനും

കാതരയെന്‍ മോഹമിന്നും

എന്റെ മധുരമാം ചിന്ത

എന്നും വ്യഥയെനിയ്ക്കേകി

ഇല്ല ഞാനര്‍പ്പണമാര്‍ക്കും

ഇല്ല വൈരൂപ്യം മനസ്സില്‍

വന്നു, കണ്ടു, കീഴടക്കി

ഇന്നലെയെന്നപോലോര്‍പ്പു

ഒന്നു തുറന്നു ചോദിയ്ക്കാന്‍

എന്‍ നാവു പൊങ്ങുന്നതില്ല

ഏകാന്തതയെന്‍ തുണയായ്

ഏകാഗ്രമാണെന്‍ മനസ്സും

 ഒന്നു ചിരിയ്ക്കട്ടെ ഞാനു-

മെന്റെ വിഷമം മറക്കാന്‍

ഇന്നു നീ തീര്‍ത്ത മതില്‍ക്കെ-

ട്ടെന്നെ തടവിലാക്കുന്നു

അന്യനായി, മൂകനായ് നീ പോയ്

എന്നെ കുടിയുമിരുത്തി

ബന്ധനച്ചങ്ങലയിന്നു-

ബന്ധുരയെന്നെത്തടയും

എന്നിലെനിന്നെയുമൊപ്പം

നിന്നിലെയെന്നെയും പേറി

ഭൂസ്പര്‍ശമേശാത്ത പാദത്തോടെ

നീ സഞ്ചരിപ്പതു കാണാന്‍

എന്‍ മനസ്സിന്‍ ദര്‍പ്പണത്തില്‍

ഇന്നെനിയ്ക്കാകില്‍ ഞാന്‍ ധന്യ!

 

ജീവിതം!

 

 

 

3 Responses to “ഞാന്‍ ധന്യ”

 1. Rafeeq

  ബന്ധനച്ചങ്ങലയിന്നു-
  ബന്ധുരയെന്നെത്തടയും
  എന്നിലെനിന്നെയുമൊപ്പം
  നിന്നിലെയെന്നെയും പേറി
  ഭൂസ്പര്‍ശമേശാത്ത പാദത്തോടെ
  നീ സഞ്ചരിപ്പതു കാണാന്‍
  എന്‍ മനസ്സിന്‍ ദര്‍പ്പണത്തില്‍
  ഇന്നെനിയ്ക്കാകില്‍ ഞാന്‍ ധന്യ!

  നന്നായിട്ടുണ്ട്‌.. വായിക്കാന്‍ സുഖമുള്ള എഴുത്തു… ആശംസകള്‍

 2. Harid Sharma K

  “എന്നിലെനിന്നെയുമൊപ്പം

  നിന്നിലെയെന്നെയും പേറി

  ഭൂസ്പര്‍ശമേശാത്ത പാദത്തോടെ

  നീ സഞ്ചരിപ്പതു കാണാന്‍

  എന്‍ മനസ്സിന്‍ ദര്‍പ്പണത്തില്‍

  ഇന്നെനിയ്ക്കാകില്‍ ഞാന്‍ ധന്യ!“

  ജീവിതഗന്ധിയായ..അനുഭവേദ്യമായ വരികള്‍..!

 3. Aneesh

  എന്തേ നിന് കണ്ണിലും ദു:ഖം?
  എന്തിനായ് വ്യര്ത്ഥമോഹങ്ങള്?
  ഇല്ല പരിഭവിച്ചില്ല
  തെല്ലും മനസ്സിനകത്തും
  പാടാന് മറന്നൊരീ പാട്ടു
  ചേലുറ്റ താരാട്ടായ് മാറി
  കാണാന് കൊതിയ്ക്കുന്നു ഞാനും
  കാതരയെന് മോഹമിന്നും.
  Reading the above lines is enough to make a movie in mind, a movie in sepia – color.
  You may not agree, but I think those who write poems are cursed people. They always seems to be a prisoner of past. Being able to forgive but not to forget. Forced to vent out their pain only through pre-defined words.
  “വന്നു, കണ്ടു, കീഴടക്കി” looks odd in the rest.
  Anyway I like this very much.

Leave a Reply

Your email address will not be published. Required fields are marked *