യാജ്ഞസേനി

Posted by & filed under കവിത.

എന്റെ മനസ്സിൽ എന്തെന്നു, കൃഷ്ണാ

നിനക്കു നന്നായറിയില്ലേ?

എല്ലാ മനസ്സും വപുസ്സും അറിയുന്നവൻ നീ

എന്തിനീ പരീക്ഷ?

നിനച്ചതും ഉരിയാടാത്തവയും നിനക്കറിയുന്നവ മാത്രം!

ഹേ  മാധവാ! ഞാൻ അഹങ്കരിച്ചു

ഈ ഭൂമിയിൽ എന്നോളം പതിവ്രതയായി ആരുമില്ലെന്നു

ഞാൻ സ്ത്രീയാണു

എന്നും കരയാനായി ജനിച്ചവൾ

സന്തോഷവും സംതൃപ്തിയും ഞാനറിഞ്ഞില്ല,

അഞ്ചുഭർത്താക്കന്മാരെ പരിപാലിയ്ക്കണം

കാട്ടിലും മേട്ടിലുമലഞ്ഞു

വിശന്നു തളർന്നിട്ടും

ഞാനവരെ ആദരിച്ചു, സ്നേഹിച്ചു

പക്ഷേ ഉള്ളിന്റെയുള്ളിലെ എന്റെ അഹങ്കാരം

നീ കണ്ടെത്താതിരിപ്പതെങ്ങനെ?

സത്യം തന്നെ , ഈ കൃഷ്ണ

അറിയാതെയെങ്കിലും ചിന്തിച്ചുപോയി,

ഒരു നിമിഷത്തേയ്ക്കെങ്കിലും.

കുന്തീപുത്രനായി കർണ്ണൻ വളർന്നിരുന്നെങ്കിൽ

എന്റെ ആറുഭർത്താക്കളിലൊരാളായേനെ!

ഇതോ എന്റെ പാതിവ്രത്യലഘനം?

എനിയ്ക്കിപ്പോൾ മാത്രം  മനസ്സിലാക്കാനാകുന്നു

കൃഷ്ണാ, നിന്റെ മായയുടെ ശക്തി

പാഞ്ചാലിയെ നീ കയ്യൊഴിയില്ലെന്നറിയാം

തകർന്നതെന്റെ  അഹന്ത മാത്രമാണെന്നും

ദ്രൌപദിയ്ക്കൊരിയ്ക്കലും നികൃഷ്ടയാകാനാവില്ലെന്നു

നീയറിയുന്നുവെന്ന അറിവു മാത്രം മതിയെനിയ്ക്കു

സാന്ദീപമുനിയുടെ കാമ്യകവനത്തിലെ മാമ്പഴം ഒരു നിമിത്തമാണെന്നും.

2 Responses to “യാജ്ഞസേനി”

  1. M M ANSARI

    വളരെ നല്ല കവിത
    ഒരികല്‍ കൂടി വായിക്കാന്‍ ഇഷ്ടപെടുന്നു
    അഭിനന്ദനങ്ങള്‍

  2. Manoj

    It is nice one, i have read so many poems, article, stories about ‘Booomi Devi’ and all these i can realize that she stands as a Mother who receives all pains from anywhere even as she is a virin. it is leads up to the thinking of solitude. I love this poem. Thank you Madam.

Leave a Reply

Your email address will not be published. Required fields are marked *