സരസ്വതിദേവിയോടു…………..

Posted by & filed under കവിത.

 

http://www.exoticindiaart.com/product/OR01/

 

ദേവീ കനിഞ്ഞു നോക്കിടുകെന്നെയൊന്നു-

വേഗം, മനസ്സിലെഴുന്നെള്ളിയിരിയ്ക്ക നിത്യം

പാവം മനുഷ്യനു വിജയത്തിനു രക്ഷനീയേ

മൂകം ഭവിയ്ക്കുമേ ഭൂവിതു നിന്നഭാവാല്‍.

 

നേരായതു ചൊല്ലാനും

കേടായതു മാറ്റാനും

പാടായതു ചെയ്‌വാനും

കൂടായതു നോക്കാനും

മേടായതു ചുറ്റാനും

കാടായതു കാണാനും

വീടായതുണര്‍ത്താനും

നാടായതു നിര്‍ത്താനും

നേരായ് നിന്‍ തുണ വേണേ

ചോടായ് നിന്‍ പദമാണേ

കാക്കും നിന്‍ ദയയാണേ

 നോക്കും നിന്‍ മിഴിയാണേ

കരുണയ്ക്കായ് കനിയണമേ

കണികാണാന്‍ കഴിയണമേ

കവിതകളതു പൊഴിയണമേ

കഥകള്‍ പുതുചിന്തകളാ-

യകമലരില്‍ വിരിയണമേ

മണിയോലും തവ വാക്കിന്‍

നിനദം ഒരു വീണയിലായ്

അതിലലലിയാന്‍ കഴിയണമേ

അനുഭൂതികളേകണമേ

ഒരുവാക്കിലുമപഹാസ്യവു,

മൊരു തെറ്റിയ ചിന്തയതും

പരനെപ്രതി കുറവോലും

ചെറുവാക്കുകള്‍ പറയല്ലേ

ഒരു മന്ഥരയാക്കല്ലേ,

ഒരു ശകുനിയെ തീര്‍ക്കല്ലേ

നറുസ്നേഹമതോലും

മമവാക്കുകളെന്നും

മമ നിര്‍മ്മലചിത്ത-

ത്തനിമുദ്രകളയി-

ട്ടൊഴുകട്ടേയെന്നും

മമനാവില്‍ നിന്നും

അതിനായ് തുണയേകൂ

മമ ദേവീയെന്നും

കരതാ‍രിലെഴും നിന്‍

മണിവീണയില്‍നിന്നി-

ന്നുയരും സ്വരമെന്നെ

പദമാലകളാല്‍ നല്ലൊ-

മാല്യം തീര്‍ക്കാന്‍,

തവ വിഗ്രഹമൊന്നില്‍

അണിയിയ്ക്കാന്‍, നല്‍കൂ

വരമൊന്നിതു ദേവി, വരവാണീ വേഗം! 

 

 

2 Responses to “സരസ്വതിദേവിയോടു…………..”

 1. mkkhareem

  വരികള്‍ക്കിടയിലെ മൌനത്തില്‍
  മൌനമായി നിന്നു പൊയ്
  ഉള്ളിലൊരു മഞ്ഞു തുള്ളിയുടെ വിങ്ങലുമായ്…

 2. dhanesh

  മഴത്തൂള്ളിപോലെ,
  നറൂവെണ്ണപോലെ,
  ഔരു പ്റാറ്ഥന!

Leave a Reply

Your email address will not be published. Required fields are marked *