പ്രവാഹം

Posted by & filed under കവിത.

പരിദേവനമല്ലിതു,

പരിഭവവുമല്ല.

മനസ്സിലെ ഊഷ്മളമായ സ്നേഹം

മഴവെള്ളത്തിന്റെ കുത്തിപ്പാച്ചിൽ പോലെ

പോകാറില്ലല്ലോ?

അവിടെ ചുഴികളുണ്ടായേയ്ക്കാം,

കലക്കമുണ്ടായേയ്ക്കാം.

കാലം കളിയ്ക്കുന്ന കളികളും

വിധിയുടെ വിളയാട്ടങ്ങളും

നമുക്കന്യമല്ലെന്നിരിയ്ക്കേ,

പ്രിയേ, നീയറിയുന്നുവോ

കടുത്തവേനലിലും

നൈർമ്മല്യവും കുളുർമ്മയും പകർന്നു

തെളിനീർ നൽകുന്ന പുഴപോലെ

നിന്നോടുള്ള സ്നേഹം

കാത്തു സൂക്ഷിയ്ക്കാനെനിയ്ക്കായി.

പക്ഷേ, ഒരിയ്ക്കലുമോർത്തില്ല

നിന്റെ പരിരംഭണങ്ങളില്ലാതെ

എന്റെ പ്രയാണത്തിന്റെ അവസാനം

എന്റെ പ്രണയം തന്നെ ക്രൂശിയ്ക്കപ്പെടുമെന്നു.

പ്രതിബന്ധങ്ങളെ തകർത്തു മുന്നേറാൻ,

നേടാൻ, എനിയ്ക്കായില്ല.

മരീചികയാണെന്നറിയാൻ വൈകിയതാവാം,

അതോ സ്വാർത്ഥിയാകാൻ മടിച്ചതോ?

ഒഴുകുകയാണിന്നും ഞാൻ

ഓളമുണ്ടാക്കാതെ,

വെറുതെയെന്തിനോ വേണ്ടി

ലക്ഷ്യബോധമില്ലാതെ….

4 Responses to “പ്രവാഹം”

 1. Kalavallabhan

  ഇവിടെ സ്നേഹത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും പറയുന്നു.
  സ്നേഹം
  അത് നാമെപ്പോഴും കൊടുക്കുന്നു, കിട്ടുകയും ചെയ്യും.
  എന്നാൽ
  പ്രണയം
  അത് എന്തിനോ വേണ്ടിയുള്ള,
  സ്വന്തമാക്കാനുള്ള
  ശക്തമായ ആഗ്രഹമാണു
  എപ്പോഴും മരീചികയാവണമെന്നുമില്ല.

 2. Jyothi

  kalavallahan,ശരി തന്നെയാണു. പക്ഷേ പലപ്പോഴും അതു മനസ്സിലാക്കാൻ വൈകുന്നു.

 3. Govindan Thrippayaar

  i find very big resemblance between this poem and

  സില്‍ സിലാ ഹേ സില്‍ സിലാ ..
  പ്രണയം ഒരു സില്‍ സിലാ…
  സില്‍ സിലാ ഹേ സില്‍ സിലാ
  ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവ്വനം …

 4. Jyothi

  sir aa paattu kayyiluntenkil onnayacchchu tharu.pinne ethutharam resemblance aanennum nokaamallO/. PRANAYAMENNA THEEM MAATHRAMAAno? ATHo AAsAYAMo? NANDI, SAR.

Leave a Reply

Your email address will not be published. Required fields are marked *