എട്ടുകാലി

Posted by & filed under കവിത.


സന്തോഷം പങ്കുവെയ്ക്കാനെത്തിയെന്നാണു കരുതിയതു

പക്ഷേ നിന്നിൽ ഞാൻ കണ്ടതു
വിചാരിയ്ക്കാത്ത തളർച്ചമാത്രം
ചടുലത നിറഞ്ഞ
നിന്റെ സംസാരശൈലി മറന്നേ പോയല്ലോ?
പ്രസരിപ്പാർന്ന നിന്റെ മുഖവും
അന്വേഷണാതുരതയാർന്ന കണ്ണുകളും
ആവലാതി പറഞ്ഞുവെന്നു തോന്നി
ഓടുകയാണല്ലോ നീയെന്നും
വഴിയിൽ വരുന്ന പ്രതിബന്ധങ്ങൾക്കു മീതെ
ഉയർന്നു ചാടുമ്പോഴും
അകന്നു പോകുന്ന ലക്ഷ്യങ്ങളെ
നീതന്നെ സൃഷ്ടിച്ചതല്ലേ?
ഒരു പക്ഷേ
ഇരുന്നിട്ടു കാൽനീട്ടാൻ
നീയൊരിയ്ക്കലും പഠിച്ചുകാണില്ല
ഇരുന്നാലോചിയ്ക്കാൻ നിനക്കെവിടെ സമയം?
ഭാരം വലിയ്ക്കപ്പെടുന്നതു
കണ്ടു ചിരിയ്ക്കുകയല്ല ഞാൻ
മൂഡത്വമോർത്തു പരിതപിയ്ക്കുകയാണു
സ്വയം സൃഷ്ടിച്ച വലയിൽ കുടുങ്ങിയ
എട്ടുകാലിയുടെ സ്ഥിതിയോർത്തു….

Leave a Reply

Your email address will not be published. Required fields are marked *