ചോരയൊലിപ്പിയ്ക്കുന്ന മുംബൈ

Posted by & filed under കവിത.

പൊട്ടുന്ന തോക്കുകള്‍തോളിലേന്തും

പുത്തന്‍തലമുറ, കണ്ണടച്ചു

ചുറ്റിനും തീപ്പുക തുപ്പിയപ്പോ

ളൊട്ടുമേ വെന്തില്ലയോയവര്‍തന്‍മനം.

കഷ്ടം! മതാന്ധതയോ, മനസ്സിന്നുള്ളിലാ

യിട്ടു നിറച്ച പകയോയറിയില്ല

ഒട്ടും നിനയ്ക്കാത്ത കാര്യത്തിനായിട്ടു

ചുട്ടുകരിഞ്ഞവര്‍‍, കര്‍മ്മഫലമിതോ?

ഒട്ടായി ഭീതി പരത്തുവാനെങ്കിലും

നഷ്ടങ്ങള്‍ നീളെപ്പരത്തിടുവാനായി

കൂര്ത്തമുനകള്‍  നഗരമാതാവിന്റെ

മാര്‍ത്തടം നോക്കിക്കണക്കു തീര്‍ക്കുന്നവര്‍

തീര്‍ത്തുമീ നാടിന്നതന്യര്‍‍, പറഞ്ഞിടാം

ഓര്‍ക്കുവാന്‍ പോലുമീ മക്കള്‍ക്കതായിടാ

കൊച്ചുകുരങ്ങനെക്കൊണ്ടു ചുടുചോറ

തൊട്ടു മാന്തിപ്പതിന്നാരെന്തിനായിടാം?

ഇഷ്ടസ്വപ്നങ്ങള്‍ തന്‍സാക്ഷാത്കരണമ

തൊട്ടു മോഹിച്ചതോ, സ്വത്തു മോഹിച്ചതോ

എന്തിനായിന്നിവരിന്നു ചെയ്വൂയിദം

ഭിന്നമായ് വന്നിതോ മണ്ണും മനുഷ്യനും?

2 Responses to “ചോരയൊലിപ്പിയ്ക്കുന്ന മുംബൈ”

  1. harit

    നിങ്ങളെല്ലാവരും സുരക്ഷിതാരാണെന്നു പ്രതീക്ഷിക്കുന്നു.

    വല്ലാത്ത നടുക്കത്തോടെയാണു എഴുതുന്നത്:(

  2. പ്രശാന്ത്

    എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും മുംബൈ അതിന്റെ പ്രതിച്ച്ഛായ വളരെ വേഗം തന്നേ വീണ്ടെടുക്കുന്ന്നു. അതാണു മുംബൈ…എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷികുന്നു.

Leave a Reply

Your email address will not be published. Required fields are marked *