പ്രിയ സഖിയ്ക്ക്……………

Posted by & filed under കവിത.

തേച്ചു മിനുക്കിത്തിളക്കം പകർന്നൊരീ

കൂട്ടുകെട്ടിന്നും  ദൃഢമെന്നറിയുക

കേട്ടിടാ,നുൾക്കൊണ്ടു കൂടെച്ചരിയ്ക്കുവാ-

നോർക്കുകിൽ നിൻ മനമെന്നും തുടിച്ചുവോ?

നീട്ടിടും കൈകളെത്തട്ടിമാറ്റീടുവാൻ

തീർത്തും സ്വയംസുഖമൊന്നേ നിനയ്ക്കുവാൻ

മാത്രമറിയുന്നോരെൻ ചുറ്റിലും ,കണ്ടു

മിത്രമേ വ്യത്യസ്തമായ നിൻ ചിത്തവും

ഓർക്കുന്നു നമ്മൾ പരിചയപ്പെട്ടതും

തീർത്തതും സൌഹൃദം കാത്തുസൂക്ഷിച്ചതും

മാത്രനേരത്തേയ്ക്കു വീണ്ടും കുതിപ്പു ദാ-

ഹാർത്തയായാകലാശാല വരെ മനം?

ഒട്ടുചുമതലയേറിടും നാളുക-

ളെത്തി നോക്കി,തിരക്കേറ്റിയെന്നാകിലും

കണ്ടുവല്ലോ നമ്മളെന്നും സമയമാ-

പ്പങ്കുവെയ്ക്കൽതന്റെ മാധുര്യമേറിയോ?

പങ്കിട്ടു സന്തോഷമൊപ്പമായ് ദു:ഖവും

കണ്ടിടാനൊട്ടും തുനിഞ്ഞില്ല രണ്ടതായ്

ധന്യ ഞാനെന്നു കരുതട്ടെ, മത്സഖേ

തന്നിടുന്നാശംസ ,ജന്മനാളൊന്നിതിൽ!

വന്നിടാനായ് സൌഖ്യമെന്നും ഭഗവതി

തന്നിടാനായുസ്സുമാരോഗ്യവും സദാ!

2 Responses to “പ്രിയ സഖിയ്ക്ക്……………”

  1. ram

    GOOD, nice poem….

  2. sajithsreenivasn

    keep it up

Leave a Reply

Your email address will not be published. Required fields are marked *