പെൺകുട്ടിയോട്

Posted by & filed under Uncategorized.

എന്താണു നിനക്കു പറ്റിയത്, പെൺകുട്ടീ…

നിന്റെ സ്വത സിദ്ധമായ വാചാലത

മൌനത്തിനു വഴികൊടുത്തതു

എനിയ്ക്കറിയാനാകുന്നു.

നക്ഷത്രത്തിളക്കമാർന്ന  നിന്റെ കണ്ണുകൾ

എന്തേ വിഹ്വലമായീ?

പകലുറങ്ങാൻ പോകും നേരം

സന്ധ്യ വിടർത്തുന്ന വർണ്ണരാശിയെഴുന്ന

നിൻ കവിളുകൾ  വിളറിയതെന്തേ?

ആരോ കണ്ട ദു:സ്വപ്നം

ഒഴുകിയെത്തുന്ന കാറ്റു

നിൻ ചെവിയിലോതിയോ?

അഭിശപ്തമാണു സ്ത്രീജന്മമെന്നു

നിനക്കു തോന്നിയോ?

ഒന്നു പറഞ്ഞോട്ടേ?

നിനക്കു ധൈര്യം പകരാൻ എനിയ്ക്കാവില്ലെങ്കി

ലും എനിയ്ക്കു പറയാനുള്ളത് കേൾക്കുക .

സ്ത്രീ അബലയെന്നോ ചപലയെന്നോ

ആരുമോതിക്കോട്ടെ!  പക്ഷേ …

സ്ത്രീ ശക്തി കൂടിയാണെന്നറിയുക.

സ്വയം വിശ്വസിയ്ക്കാൻ

നീ തയ്യാറാണെങ്കിൽ

നിനക്കു വെട്ടിപ്പിടിയ്ക്കാൻ

ഒട്ടേറെ ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *