അകത്തളങ്ങൾ പാടുമ്പോൾ…

Posted by & filed under Uncategorized.

ശക്തിയുടെ  ഉറവിടം തേടുന്നവർ

എന്നു മറിഞ്ഞിരുന്ന സത്യത്തെ

കുഴിച്ചു മൂടാൻ നോക്കുന്നു

കാലം നുണ പറയില്ല

കുഴിച്ചു മൂടിയ നുണകൾ പുറത്തു വരും

വരുമ്പോൾ മനസ്സിലാക്കാം

ഞാനെന്നും നിന്റെ പിന്നിലുണ്ടായിരുന്നെന്ന്..

പിന്നിൽ തന്നെ, കാരണം

മുന്നിൽ നിൽക്കാൻ അവസരം

എനിയ്ക്കു നിഷേധിയ്ക്കപ്പെട്ടിരുന്നല്ലോ?

എന്നിട്ടും നീ കണ്ടല്ലോ

കണക്കു കൂട്ടലുകൾക്കൊടുവിൽ

തുലാസ്  ചെരിഞ്ഞതെങ്ങോട്ടെന്ന്?

അരിച്ചതും അളന്നതും നീയായിട്ടുകൂടി

അമർത്താനാവാത്ത സത്യങ്ങളായി

പലതും പുറത്തു വരുന്നു..

കാലത്തിന്നിനിയും പറയുവാനേറെക്കാണും

അവ സൃഷ്ടിയ്ക്കാൻ അവസരം നോക്കി

അണിയറയിൽ പലരുമുണ്ടു

കാലം  വരച്ച ചിത്രങ്ങൾ

നിന്റെ സ്വന്തമാണെന്നിനിയും

മുറവിളികൂട്ടാതിരിയ്ക്കുക

അവയിലെ രൂപങ്ങൾ

എന്റെ കൂടി  ചിന്തകളാണ്.

അവയുടെ സൌന്ദര്യം

എന്റെ കൂടി സ്വപ്നമാണ്

അവയുടെ നിറച്ചാർത്തു

ഞങ്ങളേകിയതല്ലേ?

ഇനിയും നിഷേധിയ്ക്കണമോ  എന്റെ  പങ്ക്?

Leave a Reply

Your email address will not be published. Required fields are marked *