ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍- 3

Posted by & filed under Yathravivaranangal.

സ്ക്രീന്‍

 

1198ല്മോസ്കിന്റെ നിര്മ്മാണം പൂര്ത്തിയായി. അതിനുശേഷമാണു പ്രാര്ത്ഥനാഹാളിനു മുന്വശത്തായി ചുവന്ന സാന്ഡ്സ്റ്റോണ്കൊണ്ടുള്ള പടുകൂറ്റന്സ്ക്രീന്ഉണ്ടാക്കപ്പെട്ടതു. നടുവില്ഒരു വലിയ ആര്ച്ചും രണ്ടു ഭാഗത്തും അല്പം ചെറിയതായ ആര്ച്ചുകളും ചേര്ന്നതാണു സ്ക്രീന്‍. വലിയ ആര്ച്ചിനു 16 മീറ്റര്ഉയരവും 6.7 മീറ്റര്വീതിയുമുണ്ടു. സ്ക്രീനില്മനോഹരമായ കൊത്തുപണികളും ലിഖിതങ്ങളും ഉണ്ടു.  ഇന്ത്യന്ആര്കിടെക്ചറും ഇസ്ലാം ആര്കിടെക്ചറും കൂടിയുള്ള സങ്കലനം പലയിടത്തും ദൃശ്യമാണു. മദീനയിലെ പ്രവാചക്ന്റെ പള്ളിയിലെ സ്ക്രീന്ആണ് മാതൃകയായിട്ടെടുത്തിട്ടുള്ളതു.  ഖുതുബ്ദ്ദീനു ശേഷം ഇല്ത്തുമിഷ് നിര്മ്മിച്ച സ്ക്രീന്അതിന്റെ മനോഹാരിതയാലും കൊത്തുപണികളാലും പ്രസിദ്ധമാണു. മെഴുകില്പ്പോലും കൊത്താനാകാത്ത തരം ശില്പ്പവേലകളും ആലേഖനങ്ങളും ഇവിടെക്കാണാം. വിശുദ്ധഖുറാനിലെ വരികള്മനോഹരമായി ആരോഹണാവരോഹണക്രമത്തില്മനോഹരമായി കൊത്തീവച്ചിരിയ്ക്കുന്നതുകണ്ടാല്അവ ആകാശത്തുനിന്നും ഭൂമിയിലേയ്ക്കിറങ്ങിവന്നു ആകാശത്തേയ്ക്കുതന്നെ തിരിച്ചുപോകുകയാണോയെന്നു തോന്നിപ്പോകും.മനോഹരം എന്നല്ലാതെ എന്തു പറയാന്‍?

 

അലൈ ദര്‍വാസ             

 

 പള്ളിയുടെ തെക്കുഭാഗത്തുള്ള പ്രവേശനകവാടമാണിതു. അലാവ്ദ്ദിന്‍ ഖാല്‍ജിയാണിതു പണിതതു. അതിനാല്‍ അലൈ ദര്‍വാസ എന്നു പറയപ്പെടുന്നു. ശരിയായ ഇസ്ലാമിക രീതിയിലുള്ള താഴികക്കുടങ്ങളും കമാനങ്ങളുമൊക്കെ ഇവിടെക്കാണാം. പക്ഷേ അവയൊക്കെ പണിതീര്‍ത്തിട്ടുള്ളത് ഇന്ത്യന്‍ വംശജരായ പണിക്കാരായതിനാല്‍ മികവുറ്റതെന്നു പറയാനാവില്ല.   പല പാകപ്പിഴകളും ഇതുകൊണ്ടു ഉണ്ടായിട്ടുണ്ടു. പൊതുവെ ഇന്ത്യന്‍-ഇസ്ലാമീക സങ്കലനം തന്നെയാണു കാണാന്‍ കഴിഞ്ഞതു.   ഇതും ചുവന്ന സാന്‍ഡ് സ്റ്റോണ്‍ കൊണ്ടുതന്നെയാ‍ണു ഉണ്ടാക്കിയീട്ടുള്ളതു. ഉള്ളില്‍ മാര്‍ബ്ബിള്‍ ഫലകങ്ങളും കഷ്ണങ്ങളുമൊക്കെ മനോഹരമായി അലങ്കരിയ്ക്കാനായി ഉപയോഗിച്ചിരിയ്ക്കുന്നു. ആകപ്പാടെ ആകര്‍ഷകമാ‍യിത്തോന്നി.

2 Responses to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍- 3”

  1. sethulakshmi

    “ഒരു ഉത്തരേന്ത്യന്‍ യാത്രാക്കുറിപ്പുകള്‍” എന്ന തലക്കെട്ട് തെറ്റാണ്. ‘ഒരു ഉത്തരേന്ത്യന്‍ യാത്രാക്കുറിപ്പ്‘ അല്ലെങ്കില്‍ ‘ഉത്തരേന്ത്യന്‍ യാത്രാക്കുറിപ്പുകള്‍‘ എന്നതോ ആണ് ശരി.

  2. Jyothi

    എന്നു തോന്നുന്നില്ല. കാരണം ഇതൊരു ഒറ്റക്കുറിപ്പല്ലാത്തതിനാല്‍.ഞാന്‍ അറിഞ്ഞുകൊണ്ടുതന്നെ ഇട്ടപേരാണിതു. യാത്ര ഒന്നും കുറിപ്പുകള്‍ പലതും എന്നേ ഞാനര്‍ത്ഥമാക്കിയുള്ളൂ.നന്ദി, സുഹൃത്തേ!

Leave a Reply

Your email address will not be published. Required fields are marked *