ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-4

Posted by & filed under Yathravivaranangal.

ഇല്‍ത്തുമിഷിന്റെ ശവക്കല്ലറയിലേയ്ക്കു…..

 

മനോഹരം എന്ന വാക്കു പലയിടത്തും ഞാന്‍ വീണ്ടും വീണ്ടും എഴുതുന്നു, അല്ലേ? ഊഹിയ്ക്കാമല്ലൊ എത്രമാത്രം ഇവയെല്ലാം മനസ്സിനെ ആകര്‍ഷിച്ചുകാണുമെന്നു. ഇനി നമുക്കു ഇല്‍ത്തുമിഷിന്റെ ശവക്കല്ലറ കാണാന്‍ പോകാം.

 

       ഇല്‍ത്തുമിഷിന്റെ ശവക്കല്ലറ ചതുരാകൃതിയിലുള്ള ഒരു ചേംബര്‍ ആണ്. ഇതിനു മുകളിലായി പണ്ടു

താഴികക്കുടം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇല്ല. ആകാശമാണ് മുകളില്‍. ഇസ്ലാം  വാസ്തുകലയില്‍  ഹിന്ദു പണിക്കാര്‍ക്കുള്ള വിരുതിന്റെ കുറവായിരിയ്ക്കാം അതു വീണുപോകാന്‍ കാരണം. പീന്നീട് ഇതിനെ സ്ഥാപിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായില്ലത്രേ!ഇതു സ്ഥിതി ചെയ്യുന്നതു പള്ളിയുടെ വടക്കു ഭാഗത്തായാണു. 1235 ല്‍ പണികഴിപ്പിയ്ക്കപ്പെട്ടു. ഉള്‍ഭാഗം മുഴുവനായും എന്നു തന്നെ പറയാം അറബിക് പാറ്റേണിലുള്ള കൊത്തുപണികളാല്‍ അലംകൃതമാണു. പ്രധാനമായും കൊത്തിയിരിയ്ക്കുന്നതു വിശുദ്ധഖുറാനിലെ വരികള്‍ തന്നെ. നക്ഷ്,കുഫിക്, ടുഘ്ര എന്നീ രീതികളിലുള്ള പണികളാ‍ണു  കാണാന്‍ കഴിയുന്നത്. നടുവിലായുള്ള സമാധി(സിനോട്ടാഫ്) യില്‍ മാത്രം മാര്‍ബിള്‍ ഉപയോഗിച്ചിരിയ്ക്കുന്നു. ഉള്‍വശം ഇത്രയേറെ അലംകൃതമാണെങ്കിലും പുറംഭാഗം വളരെ ലളിതമാണു. 

 

        അലാവുദ്ദിന്റെ ശവക്കല്ലറയും മദ്രസ്സയും

 

   പള്ളിയുടെ തെക്കു -പടിഞ്ഞാറായി L ആകൃതിയില്‍ ഉള്ള കുറച്ചു മുറികളും ഹാളും കാണാം. ഇതു അല്ലാവുദ്ദിന്‍ പണി കഴിപ്പിച്ചതാണു, ഇസ്ലാം മതത്തെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമുള്ള പഠനത്തിനായി. ഇതിനെ മദ്രസ്സയെന്നു പറയുന്നു. തെക്കേയറ്റത്തു നടുവിലായുള്ള  മുറിയാണു അദ്ദേഹം അന്ത്യവിശ്രമം ചെയ്യുന്ന സ്ഥലം.

 

       ഇമം സമിന്റെ ശവക്കല്ലറ

 

   അലൈ ദര്‍വാസയ്ക്കടുത്തായി വലതു ഭാഗത്തായാണു ഇമാം സമീന്റെ ശവക്കല്ലറ. ഇമാം സമീം പള്ളിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. സിക്കന്ധര്‍ ലോധിയുടെ ഭരണകാലത്തു തുര്‍ക്കിസ്ഥാനില്‍ നിന്നും ദല്‍ഹിയിലെത്തിയ ഇദ്ദേഹത്തിന്റെ ശവക്കല്ലറ ചെറുതും ഭംഗിയുള്ളതും കല്ലില്‍ കൊത്തിയ വലകള്‍ പോലെയുള്ള സ്ക്രീനുകളാല്‍ അലംകൃതവുമാണു.

       

       എന്നാലിനി അലൈ മിനാര്‍ കാണാം, വരൂ….

 

അലൈ മിനാര്‍

 

        വിജയഗോപുരങ്ങളുയര്‍ത്തുന്നതില്‍ അതീവ സന്തുഷ്ടനായ അലാവുദ്ദിന്റെ മറ്റൊറു പരീക്ഷണമായിരുന്നു അലൈ

മിനാര്‍. അറിയാമോ കുത്ബ് മിനാറില്‍ ‘അലാവുദ്ദിന്റെ വിജയസ്തംഭം‘ എന്നു നാഗരി ഭാഷയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടു. പക്ഷേ മറ്റൊരു കഥ കുത്ബ് മിനാര്‍ ആദ്യമായി നിര്‍മ്മിച്ചതു പൃത്ഥ്വിരാജ് ചൌഹാന്‍ ആണെന്നാണു. അദ്ദേഹത്തിന്റെ മകള്‍ക്കു അതിന്റെ മുകളില്‍ നിന്നും യമുനയെ ആരാധിയ്ക്കുന്നതിനു വേണ്ടിയാണത്രെ ഇതു ഉണ്ടാക്കപ്പെട്ടതു. കുത്ബ് മിനാറ് നിര്‍മ്മാണം തുടങ്ങി വച്ചത് കുത്തബ്ദ്ദിന്‍ ആണെന്നും പിന്നീടുള്ള നിലകള്‍ അദ്ദേഹത്തിന്റെ പിന്‍ ഗാ‍മിയായ ഇല്‍ത്തുമിഷ് ആണു നിര്‍മ്മിച്ചതെന്നും ഓര്‍ക്കുമല്ലോ! അപ്പോള്‍ അതിനും മുന്‍പായി ദല്‍ഹിയുടെ അവസാന രാജാവായ പൃത്ഥ്വിരാജ് ചൌഹാന്‍ അവിടെ നിര്‍മ്മാണം നടത്തിയിരുന്നോ വല്ലതും? വിശ്വസിയ്ക്കാന്‍ പ്രയാസം.  കാരണം ഇസ്ലാം ആര്‍ക്കിടെക്ചറിന്റെ സാ‍ാന്നിദ്ധ്യം തന്നെ, ദേവനാഗരി ലിപിയിലെ ആലേഖനങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി. എന്തു തന്നെയാകട്ടേ, തന്റെ മുന്‍ഗാമികളേക്കാള്‍ കേമമായ സൃഷ്ടികളായിരുന്നു അലാവുദ്ദിന്റെ ഉന്നം. മോസ്കിനെ വളരെ വലുതാക്കലും കുത്തബ് മിനാരീനു സമാന്തരമായി അതിനേക്കാള്‍ പടുകൂറ്റനാ‍യി മറ്റൊരു മിനാറും അദ്ദേഹത്തിന്റെ സ്വപ്നമായിരൂന്നു. കുത്ബ്മിനാരിനു വടക്കു ഭാ‍ഗത്താ‍യാണിതിന്റെ നിര്‍മ്മാണം തുടങ്ങിയതു.മോസ്ക്കിന്റെ വലുപ്പം അദ്ദേഹം ഇരട്ടിയാക്കിയിരുന്നു.അതിനു അനുയോജ്യമായി  പുതിയ അലൈ മിനാറിനു കുത്ബ് മിനാരിന്റെ രണ്ടിരട്ടി വലുപ്പമാണദ്ദേഹം ഉദ്ദേശിച്ചിരുന്നതത്രേ! പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഒന്നാം നിലയുടെ പണി കഴിയുന്നതിനു മുന്‍പു തന്നെ അദ്ദേഹം മരണപ്പെടുകയും ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കപ്പെടുകയും ചെയ്തു.

 

         ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ഗോപുരമായ കുത്ബ്മിനാറിന്റെ ഉയരം 72.5 മീറ്റര്‍ ആണു. ഒന്നാം നില മാത്രം പൂര്‍ത്തിയായ അലൈ മിനാറിന്റെ ഉയരം 24.5 മീറ്റര്‍ ആണു.  അലവൂദ്ദിന്റെ പ്ലാന്‍ അനുസരിച്ചു കുത്ബ്മിനാറിനു ഇരട്ടിയായി  പണി തീര്‍ന്നിരുന്നുവെങ്കിലുള്ള ചിത്രമൊന്നാലോചിച്ചു നോക്കൂ. ഇപ്പോള്‍ കണ്ടാല്‍ ഒരു തകര്‍ന്ന കല്‍ക്കൂമ്പാരം പോലെയുണ്ടെങ്കിലും വിദഗ്ദ്ധര്‍ക്കു ഇതിന്റെ നിര്‍മ്മാണത്തിലെ കുശലത മനസ്സിലാക്കാവുന്നതേയുള്ളൂ. പുറത്തെ ഘടനയും ഉള്ളില്‍ കയറുന്നതിനു പടികള്‍ക്കു പകരമായി ചരിവുകളും ഒക്കെ ഇതിന്റെ സൃഷ്ടിയുടെ പ്രത്യേകതയാണു. മുഴുവനും പണികഴിഞ്ഞിരുന്നുവെങ്കില്‍ ഇന്നു കുത്ബ് മിനാറിനു കിട്ടുന്ന കീര്‍ത്തി അലൈ മിനാര്‍ തട്ടിയെടുത്തേനെ!

3 Responses to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-4”

 1. Sreekumar

  Nice Blog, Jyothi edatthy. This is Sreekumar one of your co-moderator in the orkut group.
  Pakshe enikyu malayalam vaayikyan kure samam uddukum 🙂
  But the layout and design is really good.
  Good Luck

 2. mohandas

  NYAAN ELLAM VAAYIKYUNNUNDU. VISHADHAMAAYA ABHIPRAAYAM ETTAVUM AVASAANAM TARAAM.CHARITRA VIDHYARTHIGALKKU REFER CHEYYAN PATTATHAKKA REETIYILAANU JYOTHIETTATHI EZHUTHUNNATHU.NALLA BHASHA. “ATHRE ATHRE” ENNA PADAM CHILA STHALANGALIL KOODIYILLYE ENNU ORU SHANKA……ITHU KARYAMAKKENDA..VALARE NISSAARAMAAYA ORABHIPRAAYAM MAATRAM..ADUTHA LAKKATHINNAAYI KAATHIRIKKUNNU.

 3. Sureshkumar Punjhayi

  Best Wishes Chechy…!!!

Leave a Reply

Your email address will not be published. Required fields are marked *