റംസാന്‍ നൊയന്‍പു

Posted by & filed under കവിത.

പകലോനിഹ വന്നു ചേര്‍ന്നുവെന്നാല്‍
മതിയാക്കേണമിവര്‍ക്കു ഭോജനം
ഒരു തുള്ളി ജലം, ശിവ!സ്വന്തമാം
ഉമിനീരും കുടിയായ്ക കഷ്ടമേ!

നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!

5 Responses to “റംസാന്‍ നൊയന്‍പു”

 1. ഇത്തിരിവെട്ടം

  🙂
  ജ്യോതിടീച്ചറേ… ഉമിനീരാവാം.

 2. jyothirmayi

  നന്ദി, പക്ഷെ…ടീച്ചറല്ല…ഇതു ആളു വേറെ…

 3. ഏ.ആര്‍. നജീം

  അവസരോചിതമായ പോസ്റ്റ്..വളരെ സന്തോഷം..
  പക്ഷേ..
  വായിച്ചു വന്നപ്പോള്‍ ഒരു സഹതാപത്തിന്റെ ലക്ഷണം..
  നോയമ്പു പിടിക്കാന്‍ ആരും നിര്‍‌ബന്ധിക്കേണ്ടതില്ലെന്നും രോഗം ദീര്‍‌ഘയാത്ര, അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ക്ക് ഒഴവുകള്‍ അനുവദിച്ചിട്ടും ഉണ്ടെന്നും ഓര്‍ക്കുക.
  നന്ദി… 🙂

 4. Umesh::ഉമേഷ്

  വൈകിയാണു് ഈ ബ്ലോഗു കാണുന്നതു്. ആദ്യം സംസ്കൃതം ടീച്ചര്‍ ജ്യോതിര്‍മയിയാണെന്നു കരുതി.

  നല്ല ശ്ലോകങ്ങള്‍. പല ശ്ലോകങ്ങളിലും വൃത്തഭംഗമുണ്ടല്ലോ. ഉദാഹരണത്തിനു്, ഇതു വിയോഗിനിയില്‍ എഴുതിയതാണെന്നു തോന്നുന്നു. ആദ്യത്തെ വരിയുടെ അവസാനത്തില്‍ ഒരക്ഷരം കൂടുതലുണ്ടു്. (വസന്തമാലികയാണെങ്കില്‍ കുഴപ്പമില്ല.) മൂന്നാം വരിയില്‍ “ശിവ സ്വന്തമാം” എന്നിടത്തു് ഇടയില്‍ ഒരു അക്ഷരം കൂടി.

  അല്പം കൂടി ശ്രമിച്ചാല്‍ വൃത്തഭംഗമില്ലാതെ കഴിക്കാം. മറ്റു ശ്ലോകങ്ങളില്‍ ചിലതിലും ഇങ്ങനെ ചില കുഴപ്പങ്ങള്‍ കണ്ടു. ചൂണ്ടിക്കാട്ടുന്നതില്‍ വിരോധമില്ലെങ്കില്‍ ഇനിയും ചെയ്യാം.

 5. jyothirmayi

  valare santhoshamundu, ningaludeyokke response kandittu…theerchayayum thettu choondikkaniykkanam.am n mumbai…oru paadu varshangalkku sesham malayalmezhuthumpol ithu swaabhaavikamaanallo?vaakkukal thanne ormayil ninnum thennippokunnu, pinneyalle vruththaththinte katha? but so many frnds r ready to help, so oru kayyu nokkunnathil thettillennu thonnunnu….laptopil lipi dwnlod cheyyathththinal englishilezhuthiyathaanu, tto….

Leave a Reply

Your email address will not be published. Required fields are marked *