ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-5

Posted by & filed under Yathravivaranangal.

പൃത്ഥ്വിരാജ് ചൌഹാന്‍…..റായ് പിഥോറ

പൃത്ഥ്വിരാജ് ചൌഹാനെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാവില്ല. ‘റായ് പിഥോറ’ എന്ന എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതു. ദല്‍ഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവായ ഹേമുവിനു തൊട്ടുമുന്‍പായി ഭരിച്ചിരുന്ന രാജാവു. ദല്‍ഹിയും അജ്മീറും അദ്ദേഹത്തിന്റെ ഭരണകേന്ദ്രങ്ങളാ‍യിരുന്നു. മുസ്ലിം ആക്രമണത്തിനെതിരെ ദെല്‍ഹി, രാജസ്ഥാന്‍ , ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലെ പടയെ അണിനിരത്തിയ ഇദ്ദേഹം തൊട്ടു കിടക്കുന്ന രാജ്യങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി, ഒരു പക്ഷേ ഉത്തരേന്ത്യയിലെ ഏറ്റവും ശക്തനായ രാജാവായി മാറിക്കഴിഞ്ഞിരുന്നു.

തൊമാര്‍ രാജാവായിരുന്ന അനംഗപാലിനെക്കുറിച്ചു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളായിരുന്നു, രൂപ്സുന്ദരിയും കമലാദേവിയും. കമലാദേവിയുടെയും അജ്മീര്‍ രാജാവായിരുന്ന സോമേശ്വര്‍ ചൌഹാന്റേയും മകനാണു പൃത്ഥ്വിരാജ്. ഇദ്ദേഹം വിവാഹം ചെയ്തതോ, രൂപ്സുന്ദരിയുടേയും കനൌജീലെ രാജാവായിരുന്ന വിജയ്പാലിന്റേയും മകനായ ജയ് ചന്ദ്രയുടെ മകള്‍ സംയുക്തയെ. വളരെ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന ഇവരുടെ പ്രണയ കഥ ഇന്ത്യന്‍ റൊമാന്റിക് പ്രണയകഥകളില്‍ മുന്‍പന്തിയില്‍ വരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഒരു സിംഹത്തിനെ വെറുംകൈകള്‍ കൊണ്ടു കൊന്നു വീരത തെളിയിച്ച പൃത്ഥ്വിരാജ് പതിമൂന്നാമത്തെ വയസ്സില്‍ രാജാവായി വാഴിയ്ക്കപ്പെട്ടു.

/കിലാ-പിഥോറ അഥവാ പിഥോഘര്‍

തൊമാര്‍ രാജാവായ അനംഗപാല്‍ തന്റെ രാജ്യത്തിന്റെ സംരക്ഷണാര്‍ത്ഥം അതിനു ചുറ്റുമായി കല്‍മതിലുകളും കൊത്തളങ്ങളുമായി നിര്‍മ്മിച്ച കോട്ടയാണു ലാല്‍-കോട്ട്. കുത്തബ്മിനാറിന്റെ മുകളിലെ ബാല്‍ക്കണിയില്‍ നിന്നാല്‍ ഇതിന്റെ മനോഹരമായ ദൃശ്യം ലഭ്യമാണത്രേ! ഇതിനുചുറ്റും പലസ്ഥലങ്ങളിലായി സുരക്ഷാര്‍ത്ഥം പടുകൂറ്റന്‍ ഗോപുരങ്ങളും വെള്ളം നിറച്ച കിടങ്ങുകളും ഉണ്ടാക്കിയിരുന്നു. പൃത്ഥ്വിരാജ് ഇതിനു ചുറ്റുമായി കനത്ത മതില്‍ക്കെട്ടുകള്‍ സൃഷ്ടിച്ചു കൂടുതല്‍ സുരക്ഷിതവും വിപുലവുമാക്കി .ഇങ്ങനെ വലുതാക്കപ്പെട്ട, ലാല്-കോട്ട് കേന്ദ്രമായുള്ള ,നഗരമാണു ‘കില റായ് പിഥോറ’ അഥവാ പിഥോഘര്‍ എന്നറിയപ്പെട്ടതു. ഇത് ദെല്‍ഹിയിലെ നഗരങ്ങളില്‍ ഒന്നാമത്തേതുമായി രൂപം കൊണ്ടു.

1192ല്‍ കുത്തുബ്ദ്ദിന്‍ ഈ നഗരം പിടിച്ചെടുത്തു, തന്റെ തലസ്ഥാനമാക്കി. ലാല്‍-കോട്ടിലെ പലസ്ഥലങ്ങളും അമ്പലങ്ങളുമൊക്കെ തകര്‍ത്തു തരിപ്പണമാ‍ക്കി. കുത്തുബ്മിനാ‍ര്‍ നിര്‍മ്മിയ്ക്കപ്പെട്ടു. കോട്ടയ്ക്കുള്ളിലൂടെ ദെല്‍ഹി-കുത്ത്ബ്, ബദര്‍പുര്‍-കുത്തബ്, മെഹ്രൌളി-കുത്തബ് റോഡുകള് ഉണ്ടാക്കപ്പെട്ടു. ഇപ്പോള്‍ കുത്തബ്മിനാരും മറ്റു സ്മാരക്ങ്ങളും നില്‍ക്കുന്ന സ്ഥലമാണത്രെ പൃത്ഥ്വിരാജിന്റെ കാലത്തെ അമ്പലം സ്ഥിതി ചെയ്തിരുന്ന പ്രദേശം. തന്റെ മകള്‍ക്കു ദിവസവും ഗോപുരത്തിനു മുകളില്‍ നിന്നു
യമുനയെ ആരാധിയ്ക്കുന്നതിനായി പൃത്ഥ്വിരാജ് ചൌഹാന്‍ ഇവീടെ ഉണ്ടാക്കിയതാണു ഈ ഗോപുരമെന്നു ഒരു കഥയുണ്ടു. ഇതിന്റെ നിര്‍മ്മിതി ഹൈന്ദവ കൊത്തുപണിക്കാരാണെന്നു ചെയ്തിട്ടുള്ളതെന്നു ഇതിലെ ദേവനാഗരി ലിപി വ്യക്തമാക്കുന്നു. അമ്പലങ്ങളിലെ കൊത്തിയെടുത്ത രൂപങ്ങള്‍ പലസ്ഥലത്തും ഉറപ്പിച്ചിട്ടുണ്ടു. തൂണുകളില്‍ പലതും ഹിന്ദു ആര്‍കിടെക്ച്ചര്‍ അനുസരിച്ചുള്ളവയും ഇസ്ലാം സ്വാധീനം ഇല്ലാത്തവയുമാണു. അവ കില റൈ പിഥോറയിലെ 27 അമ്പലങ്ങളില്‍ നിന്നുമായിട്ടാണല്ലോ എടുത്തിട്ടുള്ളതു. ഈ വിവരം കുത്തുബ്ദ്ദിന്‍ തന്നെ ആലേഖനം ചെയ്തിട്ടുമുണ്ടു.

അങ്ങിനെ വളരെ കാലമായി മോഹിച്ചു കൊണ്ടിരുന്ന ഖുത്ത്ബ് മിനാര്‍ ദര്‍ശനം അവസാനിച്ചു. ചുറ്റുപാടുള്ള എല്ലാ സ്ഥലങ്ങളും നടന്നും കണ്ടും സമയം നീങ്ങിയതറിഞ്ഞില്ല. ഏതോ മാസ്മരിക ലോകത്തിലായിരുന്നു ഞാന്. ഹൈന്ദവ-ജൈനരീതിയും ഇസ്ലാമിക രീതിയും കൂടിച്ചേര്‍ന്ന പല വാസ്തു ശില്‍പ്പങ്ങളുടെ ഭംഗിയും കുത്തുബ്മിനാറിന്റെ പ്രൌഡിയും ഗാംഭീര്യവും തലയെടുപ്പും എല്ലാം മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. അറബിക് അക്ഷരങ്ങള്‍ ചുവന്ന സാന്‍ഡ്സ്റ്റോണില്‍ വിരിയിച്ച കവിത ഖുറാനിലൂടെയായിരുന്നു. ചരിത്രങ്ങളുറങ്ങുന്ന അങ്കണത്തില്‍ നിന്നും പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല.

അടുത്തതായി ഞങ്ങള് പോയതു. സഫ്ദര്‍ജംഗ്ടൂംബ് സ്തിതിചെയ്യുന്ന സ്ഥലത്തേയ്ക്കായിരുന്നു. ശവക്കല്ലറകളുടെ നഗരമാണല്ലോ ഇവിടം. എന്താണു ഈ സ്ഥലത്തിനെ പ്രത്യേകത, ആരാണീ സഫ്ദര്‍ജംഗ് എന്നെല്ലാം ഒന്നു നോക്കാം.

3 Responses to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-5”

 1. Senu Eapen Thomas

  പ്രിഥ്വിരാജ്‌, ഇന്ദ്രജിത്ത്‌ കേട്ടിട്ടുണ്ട്‌… നമ്മുടെ സുകുമാരന്റെ മക്കള്‍. നമ്മുടെ മല്ലികയുടെ മക്കള്‍.

  അപ്പോളാ കാര്യങ്ങള്‍ അങ്ങനെയല്ലയെന്ന് മനസ്സിലായത്‌.

  ജ്യോതി ചേച്ചിയെ… പത്തില്‍ ഹിസ്റ്ററി സാര്‍ ഈ ചങ്ങാതിയെ പറ്റി പറഞ്ഞത്‌ ഇപ്പോള്‍ ഓര്‍ക്കുന്നു. ആ പഴയ ഓര്‍മ്മയിലേക്ക്‌ എന്നെ കൂട്ടി കൊണ്ട്‌ പോയതിനു നന്ദി.

  സസ്നേഹം,
  പഴമ്പുരാണംസ്‌

 2. sudheer(meghamalhar)

  വിജ്ഞാനപ്രദം. പ്രിത്ഥ്വി രാജ്‌ ചൌഹാന്‍ ആളൊരുപുലിയാണെന്നറിയാമല്ലോ. നായാട്ടു കളിക്കുകയായിരുന്നത്രെ കുട്ടിക്കാലത്ത്‌ പുള്ളീടെ ഹോബി. ഇഷ്ടന്‍ തോക്കു ചൂണ്ടി ‘ഠായ്‌’ എന്നുപൊട്ടിക്കും. എന്നിട്ടു ‘പിഥോം’ എന്നു വീണു കാണിക്കും.
  കണ്ടു നിന്ന അചനമ്മമാര്‍ പരഞ്ഞു:- എന്തൊരു മിടുക്കന്‍ ഇവനെ നമുക്ക്‌ ‘ഠായ്‌ പിഥോം’ എന്നു വിളിക്കാം.

 3. Sureshkumar Punjhayi

  Nannayirikkunnu… Best wishes…!!!

Leave a Reply

Your email address will not be published. Required fields are marked *