എവിടെ നിന്റെ വാലെന്റെയ്ൻ?

Posted by & filed under കവിത.

തിരഞ്ഞു കാണും ഇല്ലേ പേടി തോന്നിയപ്പോൾ

എവിടെ നിന്റെ വാലെന്റെയ്ൻ എന്നു?

ലേഡീസ് കമ്പാർട്ടുമെന്റിൽ കാണാഞ്ഞപ്പോൾ

കരുതി അല്ലേ ജനറൽ കമ്പാർട്ടുമെന്റിലെങ്കിലും കാണുമെന്ന്?

അറിയുനു, അവിടെ ഉണ്ടായിരുന്നെന്ന്

കൈ പൊക്കിയതുമായിരുന്നു, നിനക്കായി

ആരോ വിലക്കി , സ്വാർത്ഥൻ, ആണത്തമില്ലാത്തവൻ

അതാവും സ്ത്രീയുടെ ഇന്നത്തെ ഏറ്റവും വലിയ ശാപം

നഷ്ടപ്പെട്ടത് നിനക്കല്ല, അവർക്കാണെന്നതാണു സത്യം

അപമാനവും നിനക്കല്ലെന്നറിയുക

പുരുഷവർഗ്ഗത്തിന്റെ മുഖത്തു മാത്രമേ

എനിക്ക് കരി കാണാനാകുന്നുള്ളൂ

തുടച്ചു മാറ്റാനും വേണമെങ്കിൽ യത്നിയ്ക്കട്ടെ!

സ്നേഹത്തിന്റെ ഊഷ്മളതയുമായി

വാലെന്റെയിനേയും കാത്തിരിയ്ക്കുന്ന

ഫിബ്രവരിയിലെ കുളിരുള്ള

ഈ സുപ്രഭാതത്തിൽ തന്നെ ഉറക്കെവിളിച്ചു പറയാം

ഞങ്ങൾക്കാവശ്യമില്ല ഒരു വാലെന്റെയിൻ എന്ന്

ഇല വന്നു മുള്ളിൽ വീണാൽ ഇലയ്ക്കു ദോഷമെങ്കിലും

മുള്ള് മുള്ളല്ലാതാവില്ലല്ലോ?

വലിച്ചെറിയാം നമുക്ക് സമൂഹത്തിലെ മുള്ളുകളെ

സ്വയം തുനിഞ്ഞിറങ്ങാമെങ്കിൽ..

ആരും അതിനായി

വലെന്റെയ്ന്മാരെ കാത്തിരിയ്ക്കാതിരിയ്ക്കുക.

One Response to “എവിടെ നിന്റെ വാലെന്റെയ്ൻ?”

  1. mohan

    വഴിവിട്ട നിമിഷങ്ങള്‍ക്കുള്ള മറ്റൊരു ലൈസന്‍സ് മാത്രമായിരിക്കുന്നു ആ ദിവസം.ഈ വരികള്‍ വായിക്കുന്നവര്‍ക്ക് അത്തരമൊരു പ്രചോദനം കിട്ടട്ടെ. ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *