ഗുണകാംക്ഷികള്‍

Posted by & filed under കവിത.

ഒരു സ്വപ്നതലത്തിലാരെയോ
ഒരു നോക്കു വിരുന്നു വന്നപോല്‍
ഹതഭാഗ്യ ലഭിച്ചു ദര്‍ശനം
സ്മൃതിയിന്നതു വന്നതെന്തിനോ?

ഇടവേള കഴിഞ്ഞിതോര്‍മ്മയെന്‍
തുടികൊട്ടിനു താളമേകിയോ?
അരുതാത്തവികാരമെന്നെയി-
ന്നെവിടെയ്ക്കു വലിച്ചിടുന്നിതോ?

ഇടയില്ലയെനിയ്ക്കു നിര്‍ണ്ണയം
കഠിനം, കഥ കേട്ടവാറെ ഞാന്‍
അതിദു:ഖിത, മൂകയായി ഞാന്‍
മനമൊട്ടു പിടഞ്ഞതെന്തിനോ?

സുഖലോലുപതയ്ക്കു മര്‍ത്ത്യനെ-
ക്കഴിവാകുമൊരൊട്ടു മാറ്റുവാന്‍
കരയുന്നുവതെങ്കിലും മനം
കുതികൊള്‍വതിനെന്തു കാരണം.

അറിവില്ല സഖേ നിനക്കു ഞാന്‍
പറയുന്നതു ദുസ്സഹം വരാം
ഒരുവേള വരുന്നതൊക്കെയും
ഇനി നിന്റെ ഗുണത്തിനായിടാം.

2 Responses to “ഗുണകാംക്ഷികള്‍”

  1. Sureshkumar Punjhayi

    Good One… Best wishes…!!!

  2. PALLIYARA SREEDHARAN

    very interesting .felt 2 b 1 amoung them . congrads

Leave a Reply

Your email address will not be published. Required fields are marked *