ഹാപ്പ്യ് ന്യൂ ഇയര്‍ മുംബൈ…

Posted by & filed under മുംബൈ ജാലകം.

ഹാപ്പി ന്യൂ ഇയര്‍ മുംബൈ…..

OrkutPix.com™
]
കഴിഞ്ഞ ഒരു വര്‍ഷം മുംബൈ വളരെയേറെ സഹിച്ചു. 2008 തുടങ്ങിയതു തന്നെ പല വേദനിപ്പിയ്ക്കുന്ന വാര്‍ത്തകളുമായാണു. കടന്നു പോയതോ ഒരു വലിയ മുറിവുണ്ടാക്കിയിട്ടും. ഒരുപാടു കഷ്ടതകള്‍ തന്ന 2008 വേഗം കടന്നുപോകട്ടേയെന്നാശിയ്ക്കുകയാണു മുംബൈ. പുതുവത്സരത്തില്‍ എല്ലാം നല്ലതുമാത്രം വരട്ടെയെന്നു പ്രത്യാശിയ്ക്കുകയും.
 കഴിഞ്ഞ വര്‍ഷപ്പുലരിതന്നെ മുംബൈ കാണാത്ത ദൃശ്യങ്ങളാണു കാണിച്ചുതന്നതു. പുതുവത്സരമാഘോഷിയ്ക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന ആക്രമണം. ഇങ്ങനെയൊന്നു പൊതുവേ മുംബൈയില്‍ പതിവുള്ളതല്ല. അല്ലെങ്കിലും സ്ത്രീകള്‍ക്കു പഴയതുപോലെ സുരക്ഷിതത്വമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. മതപരമായും രാഷ്ട്രീയപരമായും പലപല സംഭവവികാസങ്ങളും പിന്നീടുണ്ടായി. പല മേഖലകളിലും അരക്ഷിതത്വം ഇതോടെ കാണാന്‍ തുടങ്ങി. പക്ഷേ എല്ലാത്തിനേയും വളരെ പെട്ടെന്നു മറക്കാനും ദൈനം ദിന ജീവിതത്തിനെ അതു ബാധിയ്ക്കാതെ ന്നോക്കാനുംനും മുംബൈറ്റി പഠിച്ചു തുടങ്ങിയിരിയ്ക്കുന്നു. രാജ്യത്തിന്റെ കമ്മേറ്സിയല്‍ കാപ്പിറ്റല്‍ അല്ലേ,  ഇവിടെയുണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങള്‍ രാജ്യ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിയ്ക്കുമല്ലോ? നഗരം പലതും കണ്ടു, സഹിച്ചു, പൊറുത്തു. പക്ഷേ അതെല്ലാം തന്നെ ഒരു പക്ഷേ ആഭ്യന്തരമായ പ്രശ്നങ്ങള്‍ മാത്രമായിരുന്നല്ലോ? അന്നു പരസ്പരം കുറ്റം പറഞ്ഞവര്‍ പോലും ഭീകരരുടെ ആക്രമണകാര്യത്തില്‍ ഒന്നായി. അതു പിന്നെ അങ്ങിനെയാണല്ലോ മഹാഭാരതത്തിലും പഞ്ചപാണ്ഡവരും കൌരവരും പറയുന്നതു…

നമ്മള്‍  തമ്മിലെതിര്‍ക്കുമ്പോള്‍
 നമ്മളഞ്ച,വര്‍ നൂറ്റുവര്‍.
മറ്റുള്ളോര്‍ വന്നെതിര്‍ത്തീടില്‍
നമ്മള്‍ നൂറ്റഞ്ചു പേര്‍കളാം……

ഇതാണിന്നു മുംബൈറ്റിയുടെ സ്ഥിതി. തമ്മിലുള്ള മത്സരങ്ങള്‍ മറക്കാനും ഒന്നിച്ചുനിന്നു ശത്രുവിനെ നേരിടാനും മുംബൈ തയ്യാറായിക്കഴിഞ്ഞു. പല സ്ഥലങ്ങളിലും ആഹ്വാനമുയരുന്നുണ്ടു, പാക്കിസ്ഥാനൊരു മറുപടി കൊടുക്കണമെന്നും പറഞ്ഞു. ഒരു യുദ്ധമുണ്ടായാല്‍ മുംബൈറ്റികള്‍ മുഴുവനും ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണു വിശ്വാസം.

ആചാരങ്ങള്‍ മാത്രമായി കടന്നുപോയി മതപ്രാധാന്യമുള്ള ബക്രീദും ക്രിസ്തുമസ്സും. ആര്‍ക്കും സംശയം തന്നെയുണ്ടായില്ല, ആഘോഷിയ്ക്കേണമോ വേണ്ടയോ എന്നു. ഇതാ ഇപ്പോള്‍ എല്ലാവരും ഒരുപോലെ ആഘോഷിയ്ക്കുന്ന നവവത്സരത്തിന്റെ വരവായി. ഇപ്പോള്‍ ഒരിത്തിരി കണ്‍ഫ്യൂഷനിലാണു മുംബൈറ്റി. എന്തു ചെയ്യണം? ആഘോഷിയ്ക്കണമോ? ഭീകരരുടെ ആക്രമണത്തിലെ ചോരയുടെ ഗന്ധം വിട്ടു മാറിയിട്ടല്ല,അപ്പോഴാണു  പുതുവത്സരത്തിനു സ്വാഗതമോതണമോയെന്നു സംശയിയ്ക്കുന്നതു. നിസ്സഹായതയുടെ മറ്റൊരു മുഖം. നഗരത്തിനു കിട്ടിയ നടുക്കത്തിനെ മറന്നു പ്രത്യാശയോടെ വരും ദിനങ്ങളെ എതിരേല്‍ക്കാനുള്ള മോഹം കൊണ്ടു മാത്രം. മുംബൈറ്റി ഇപ്പോഴും മനസ്സില്‍ കണ്ണീരൊലിപ്പിയ്ക്കുക തന്നെയ്യാണു. ഇനി വയ്യ. ഇതൊന്നുമില്ലാത്ത ഒരു നല്ല നാളെയെ സ്വപ്നം കാണാനുള്ള വഴിയൊരുക്കുകയാണു. ഒപ്പം ഒരു കൂട്ടായ്മയുടെ സൌഖ്യം അനുഭവിയ്ക്കുകയും.

സ്വാഭാവികമായും സാധാരണ കാണാറുള്ള ഉത്സാഹവും തിമര്‍പ്പും കാണാനില്ല. പറ്റിയ നഷ്ടം എല്ലാവരുടെതുമാണെന്ന തോന്നല്‍. ഒന്നും അതിനെതിരെ ചെയ്യാന്‍ പറ്റാത്തതിലുള്ള നിരാശ.അതാകുമോ ഈ ഉത്സാഹക്കുറവിനു പുറകില്‍? എനിയ്ക്കറിയില്ല, വാങ്ങി വച്ച ഡസന്‍ കണക്കിനു കാര്‍ഡുകളില്‍ ഒന്നുപോലും എഴുതി പോസ്റ്റുചെയ്യാന്‍ എനിയ്ക്കായില്ല. മറന്നിട്ടല്ല, അതിനുള്ള ധൈര്യക്കുറവു. നിര്‍ത്താതെ കിട്ടുമായിരുന്ന എസ്.എം.എസ്സുകളിലെ സുന്ദരവും രസകരവുമായ പല സന്ദേശങ്ങളും അത്യധികം ഹൃദ്യമായിത്തോന്നാറുണ്ടു. ഇത്തവണ മുംബൈറ്റി അതിനുള്ള മൂഡിലല്ല. ഇ-മെയില്‍ വഴിയും ഓര്‍ക്കൂട്ടു വഴിയും കിട്ടുന്ന ആശംസകള്‍ക്കു യാന്ത്രികമായി തിരിച്ചുള്ള  ആശംസകള്‍ നല്‍കാനേ എനിയ്ക്കും ആകുന്നുള്ളൂ. ഒരു കുറ്റബോധം മനസ്സിലെവിടെയോ തലപൊക്കുന്നില്ലേ?

മുംബൈയുടെ നെഞ്ചില്‍ കൊണ്ട ആഘാതം എത്ര പേരുടെ  ജീവിതസന്ധാരണത്തെ പ്രതികൂലമായി ബാധിച്ചുകാണുമെന്നോ? കടകളില്‍ കച്ചവടമാന്ദ്യം. ഇവെന്റുമാനേജുമെന്റു കമ്പനികളുടെ നഷ്ടം, ഹോട്ടലുകള്‍, മാളുകള്‍  എല്ലാം പല തരത്തിലുള്ളആനുകൂല്യങ്ങളുമായി ജnaങ്ങളെ ആകര്‍ഷിയ്ക്കുവാനായി ശ്രമം നടത്തുന്നു. ഷെയര്‍ മാര്‍ക്കറ്റിന്റേയും റിയല്‍ എസ്ടേറ്റ് രംഗത്തേയും മാന്ദ്യത അല്ലെങ്കില്‍ ത്തന്നെ ജനങ്ങളുടെ ജീവിതരീതിയെ ബാധിച്ചിരിയ്ക്കുന്ന സമയം. അണിഞ്ഞൊരുങ്ങാന്‍ മനസ്സും കൂട്ടാക്കുന്നില്ല. പക്ഷെ…മാറ്റം അനിവാര്യമാണു. ഇന്നല്ലെങ്കില്‍ നാളെ അതു വേണം തന്നെ. നവവത്സരദിനത്തില്‍ രാത്രി മുഴുവനും തുറന്നിരിയ്ക്കുന്ന ഭക്ഷണശാലകളും ബലൂണ്‍ വില്പനക്കാരും റോഡിലൂടെയൊഴുകുന്ന ജനസഹസ്രങ്ങളും ഒക്കെയില്ലാത്ത ഒരു നവവത്സരം മുംബൈറ്റിയ്ക്കു മനസ്സില്‍ കാണാനാകുമോ? അടിച്ചു പൊളിച്ചു ബഹളം വച്ചല്ലാതെ, മുംബൈയ്ക്കു പുറത്തെവിടെയെങ്കിലും പതിവു പോലെ പോകാതെ തന്നെ ചെറിയ രീതിയില്‍ വീട്ടുകാരോ കൂട്ടുകാരോ ഒത്തു  നവവത്സരത്തെ സ്വാഗതം ചെയ്യാനാണു ഇത്തവണ പലരും ഉദ്ദേശിയ്ക്കുന്നതു. ആംചി മുംബൈയ്ക്കു ഇതില്‍ക്കൂടുതലായെന്തുവേണം? ഇവിടെയുള്ളവരെല്ലാം ജാതി മതഭേദമെന്യേ ആശംസിയ്ക്കുകയാണു…ഹാപ്പി ന്യൂ ഇയര്‍ മുംബൈ…… നവവത്സരം എല്ലാനോവുകളേയും മറന്നു നന്മയുടേയും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായി വേഗം തന്നെ ആഗതമാകട്ടേ!

3 Responses to “ഹാപ്പ്യ് ന്യൂ ഇയര്‍ മുംബൈ…”

  1. Bhagavathy

    well written Jyothy.keep writing

  2. Sureshkumar Punjhayi

    Happy New year…!!!

  3. Sureshkumar Punjhayi

    Chechy, Ividam aarkkum ariyillennu thonnunnu. Kooduthal perilethikku…!!!

Leave a Reply

Your email address will not be published. Required fields are marked *