രണ്ടായിരത്തൊന്‍പതിനു സ്വാഗതം!

Posted by & filed under കവിത.

വന്നിടുന്നു നവവത്സരമിന്നെനി-
യ്ക്കെന്തോ മനസ്സിന്നു തെല്ലുമില്ലുത്സാഹ-
മെന്‍ മനമിന്നും കരയുന്നുവോ, പോയ
നല്ല ദിനങ്ങള്‍ തിരിച്ചു വരില്ലയോ?
ഇല്ലായ്മയെന്നു മറീഞ്ഞിടുന്നോരല്ല
വല്ലായ്മ തെല്ലുമറിയാത്തവര്‍കളു-
മിന്നീദിനത്തിന്നു സ്വാഗതമോതുവാ-
നെന്തേ മടിയ്ക്കുന്നു, തെല്ലും മറക്കുവാ-
നില്ല കഴിവെന്നു ചൊല്ലുന്നുവോ, സ്വയം
പല്ലിളിച്ചെത്തിയ ദുര്‍വ്വിധിയെയോര്‍ത്തു
പിന്നെയും പിന്നെയും കേഴുന്നുവോ, തനി-
യ്ക്കില്ലാത്ത ശക്തിയെയോര്‍ത്തു പരിതപി-
ച്ചിന്നീദിനത്തെ പ്രിയര്‍തന്റെ കൂട്ടത്തി-
ലൊന്നു ചിലവിടാനാഗ്രഹിയ്ക്കുന്നുവോ?
ഇല്ല ഞാന്‍  ദു:ഖം മറക്കട്ടെ , നാളെ തന്‍
നല്ല പുലരി തരട്ടെ സുഖങ്ങളു-
മിന്നലെ തന്‍ ചീത്ത സ്വപ്നങ്ങളെ മറ-
ന്നിന്നിനും നാളെയ്ക്കുമര്‍ത്ഥമുണ്ടായ്‌വരാന്‍.
എന്നുമുണ്ടായില്ലെ മന്നില്‍ കൊടുംചോര
തന്നെ ഭുജിപ്പവ,രന്നൊക്കെ വന്നില്ലെ-
യന്നവരെക്കൊന്നു രക്ഷിപ്പതിന്നായി
വിണ്ണില്‍  നിന്നും പല, രിന്നുമതുപോലെ-
യൊന്നു  വരാതിരിക്കില്ല, വഴിയൊന്നു-
മിങ്ങു കാണാതെ വരില്ല, യതു ദൃഢം.
എങ്ങുമാഹ്ലാദത്തുടിപ്പില്ലയെങ്കിലു-
മെങ്ങും മനസ്സുകളോതുന്നു സ്വാഗതം
ഇന്നലെ ദു:സ്വപ്നമായി മാറീടട്ടെ,
നാളെയൊരു നല്ല മാറ്റമായീടട്ടെ,
നോവുകള്‍ മായട്ടെ, മോഹം വളരട്ടെ,
കാലം മുറിപ്പാടതെല്ലാമുണക്കട്ടെ,
നാടൊട്ടു നന്നായി നന്മ വളരട്ടെ,
നേരിട്ടിടാന്‍ ശക്തിയേവര്‍ക്കുമേകട്ടെ!

ഓതുന്നു ഞാന്‍ നവവത്സരമേവര്‍ക്കും
സ്വാഗതം രണ്ടായിരത്തൊന്‍പതേ വന്നിടൂ!

4 Responses to “രണ്ടായിരത്തൊന്‍പതിനു സ്വാഗതം!”

 1. Bhagavathy

  nalla kavitha

 2. കാസിം തങ്ങള്‍

  പുതുവത്സരം നന്‍‌മകളുടേതാവട്ടെ. സന്തോഷത്തിന്റെയും.
  നവവത്സരാശംസകള്‍

 3. Sureshkumar Punjhayi

  Happy New Year…!!!

 4. Chandramohan Nair

  A good and regular chat friend of Unnimax…. Good mam.. I am also based here in BOMBAY and staying in Goregaon. May be we can meet to deliver you some good books.

Leave a Reply

Your email address will not be published. Required fields are marked *