സ്യമന്തകം

Posted by & filed under കവിത.

 

 

രോഷാഗ്നിയെന്‍ മനസ്സിന്‍ താളമൊന്നിനെ-
ക്കൂട്ടാനതായാളി, കേട്ടു ഞാന്‍ ചുറ്റിലു-
മാര്‍ത്തു വിളിപ്പൂ പലരും, പലവിധ-
മാശ്വാസവാക്കിനാലെന്‍ നികടേ വന്നു
കൂട്ടരെന്നോടൊതി നിസ്സരമാമിതു
പേര്‍ത്തു നീയെന്തിനായ് സന്തപ്തയാകുന്നി-
തോര്‍ക്ക, കാലത്തിന്‍ കളിയിതു തന്നെയാം
എല്ലാം നിനക്കു നന്നായറിയാം നിന്നെ-
നന്നായറിയുന്നു നിന്‍ കൂട്ടുകാര്‍ ഞങ്ങ-
ളെന്തിനു നീ വൃഥാ വേദനിയ്ക്കുന്നു നിന്‍
സങ്കടമെല്ലാം പകുക്കില്ലെ ഞങ്ങളും?
ഉണ്ടായി പണ്ടുഭഗവന്‍ ശ്രീകൃഷ്ണനു-
മിണ്ട,ലപമാനഭീതി, വെറുതെ,യ-
ക്കൊണ്ടല്‍ നേത്രന്‍ മനസാ വിച്ചാരിച്ചില്ല
പണ്ടു സ്യമന്തകം കൈക്കലാക്കീടുവാന്‍!
കൊന്നു പ്രസേനനെക്കൈവശമാക്കിയ-
തെന്നു പറഞ്ഞില്ലെ, വിശ്വസിച്ചൂ ചിലര്‍
പിന്നെ വെളിച്ചത്തു വന്നില്ലെ സത്യവു-
മന്നുനന്നായില്ലെ വന്നതെല്ലാം സഖേ!
ഇന്നു നിന്‍ സത്യവുമൊട്ടു വെളിച്ചത്തു
വന്നു, നീ ഖേദം കളഞ്ഞു പുനരിനി-
യെന്തുവേണം മേലിലെന്നു ചിന്തിയ്ക്കുക-
യെല്ലാം നിന്‍ നന്മയ്ക്കു തന്നെയെന്നോര്‍ക്കുക!

6 Responses to “സ്യമന്തകം”

 1. snpayyoor

  kavithayute vruththam enthaa?pinnItu vaayikkam

 2. yesodharan

  kavitha kollam………ishtamayi…….

 3. sudheer(meghamalhar)

  nannaayittunT. for more vieweship, u can register in blogkut.com

 4. ആദര്‍ശ്

  ആധുനിക കവിതകളുടെ കാലത്ത് ആ പഴയ ശൈലി…കവിത ഇഷ്ടപ്പെട്ടു ..

 5. Sureshkumar Punjhayi

  Good one. Best wishes.

 6. subhadra,c,k,

  engane valla anubhavavum undayo? atho veruthew oru kavitha ezhuthiyathano? enthayalum athil paranjathu 100% um seriyanu.

Leave a Reply

Your email address will not be published. Required fields are marked *