അന്യ

Posted by & filed under കവിത.

വിതുമ്പും മനം സത്യമെന്നാണറിഞ്ഞെ-

ന്നെനിയ്ക്കാക തെല്ലും പറഞ്ഞുതന്നീടാന്‍

ഒരിയ്ക്കലും മാറാത്ത നഷ്ടബോധത്താ-

ലുരുക്കിഞാനെന്‍ ഹൃത്തമെന്തിനാണാവോ?

എനിയ്ക്കില്ല കെട്ടിദൃഢമായി വെയ്ക്കാ‍-

നടുക്കിപ്പിടിയ്ക്കാന്‍, കരത്തിലൊതുക്കാന്‍

നടക്കാത്തമോഹത്തിനെന്തിനാണാശ-

യെനിയ്ക്കു ഞാന്‍ മാത്രമതെന്നും നിനച്ചു.

കുളിര്‍കാറ്റേ നീയിന്നു വന്നാലിംഗനത്താ-

ലെനിയ്ക്കെന്തിനായ് തെല്ലു മോഹം വളര്‍ത്തി?

തടുക്കാനെന്നിയ്ക്കാവതില്ലെന്ന സത്യ-

മൊടുക്കമെനിയ്ക്കും ദു:ഖമായ് വന്നതില്ലെ?

നിനായ്ക്കത്തതല്ലെ നടക്കുന്നു ഭൂവില്‍

നിനച്ചാല്‍ പലതും നടക്കുമെന്നാലും

ഒരുക്കിയെന്‍ മാനസമെന്നിട്ടുപോലും

തികച്ചുമിന്നല്ലോ തപിയ്ക്കുന്നു ഞാനും

കടുപ്പം മനസ്സിന്നു നന്നെന്നിരിയ്ക്കെ

ക്കടുപ്പിച്ചു ചൊല്ലാന്‍ കഴിവില്ലെനിയ്ക്കു

വെറുക്കാനതാകാ, മറക്കുവാനൊട്ടും

എനിയ്ക്കു ഞാനന്യ, യതായ് മാറി സത്യം.

മിഴിക്കോണില്‍ നിന്നും തുളുമ്പും കണങ്ങ-

ഴൊഴുക്കിന്‍ ഗതിയ്ക്കൊത്തു നീങ്ങുന്നു ഞാനോ

പറക്കാന്‍ കഴിയാത്ത കാകനെപ്പോലെ

തനിച്ചീ വിരഹത്തിലാഴുന്നു വീണ്ടും

തനിച്ചാക്കിയെങ്ങൊ മറഞ്ഞിതെല്ലാരും

ഒരിയ്ക്കലും  കേള്‍ക്കാന്‍ കഴിയുമോ വീണ്ടൂം

ഇരിയ്ക്കുന്നു ശംഖനിനാദം ചെവിയോര്‍-

ത്തൊരിക്കല്‍ വരാതെങ്ങു പോവാന്‍ പ്രിയാ നീ..

4 Responses to “അന്യ”

 1. Sharath

  “Anya” kollaam.
  Oru samsayam…”Kulirkaatte neeyinnu vann aalinganathaal enikkenthinaay thellu moham valarthi” ennathinu pakaram…”aalinganathaal ennilenthinaay thellu moham valarthi” ennathaano sukham..?

  Veruthe ente oru pottatham kond angine thonni enne ulloo…kshami…

 2. Jyothi

  നല്ലൊരു തിരുത്തലാണതു. എന്നില്‍ മോഹം വളര്‍ത്തി എന്നതാണു ശരിയായ പ്രയോഗമെന്നു തോന്നുന്നു.എനിയ്ക്കെന്തിനായ് തെല്ലുമോഹമതേകി …എന്നുമാവാം, അല്ലെ?

 3. mydreams

  kavitha kollam keto

 4. sabithabala

  nalla kaavyabhangi

Leave a Reply

Your email address will not be published. Required fields are marked *