നിഴൽ രൂപങ്ങൾ

Posted by & filed under കവിത.

ഉറങ്ങുവാൻ ഭയമാണെനിയ്ക്ക്

ഉണരാതെ പോയാലോ?

ചിരിയ്ക്കുവാൻ ഭയമാണെനിയ്ക്ക്

കരയേണ്ടി വന്നാലോ?

വെളിച്ചത്തെ ഭയമാണെനിയ്ക്ക്

ഇരുട്ടു വന്നാലോ?

ജയിയ്ക്കാൻ ഭയമാണെനിയ്ക്ക്

പരാജയപ്പെട്ടാലോ?

സുഖത്തെ ഭയമാണെനി യ്ക്ക്

ദു:ഖിയ്ക്കേണ്ടി വന്നാലോ?

ഓർമ്മകളെ ഭയമാണെനിയ്ക്ക്

മറക്കേണ്ടി വന്നാലോ?

ഇഷ്ടപ്പെടാൻ ഭയമാണെനിയ്ക്ക്

പിരിയേണ്ടി വന്നാലോ?

എന്നിട്ടും ഞാൻ ഉറങ്ങുന്നു,ചിരിയ്ക്കുന്നു,

വെളിച്ചം എന്നെ നയിയ്ക്കുന്നു

വിജയത്തിനായി  പ്രയത്നിയ്ക്കുന്നു

സുഖത്തിൽ സന്തോഷം തേടുന്നു,

ഓർമ്മകളിൽ സായൂജ്യമടയുന്നു

എല്ലാം മറന്നു പ്രേമിയ്ക്കുന്നു

എന്തെന്നാൽ ഭയത്തെ എനിയ്ക്കു ഭയമില്ല,

അവളെന്റെ കൂടെപ്പിറപ്പാണെങ്കിൽക്കൂടി.

അവളെ എനിയ്ക്കു മനസ്സിലേറ്റാനുമാകില്ല,

അവളുടെ ചെറിയ രൂപത്തിന്

വലിയ നിഴൽ രൂപം നൽകാൻ

ഞാൻ തയ്യാറല്ല

എനിയ്ക്കു ജീവിയ്ക്കണമല്ലോ?

എന്റെ വർണ്ണച്ചിറകുള്ള സ്വപ്നങ്ങൾക്കു

സുഷിരങ്ങൾ തീർക്കാൻ

എനിയ്ക്കനുവദിയ്ക്കാനാകില്ല, തീർച്ച!.

4 Responses to “നിഴൽ രൂപങ്ങൾ”

 1. prakasan

  Very good one, liked it. Expect more of the sort.
  All the very best

 2. Uday Nambiar

  Dear Jyothy,

  Very nice, reflecting different facet of life.

  Uday Nambiar
  Ahmedabad

 3. asha

  Edatheee NAnnayittundu…

 4. Jyothi

  Thnkz Prakasan, Uday and Asha.ishtappettennarinjnjathil santhoshiykkunnu…….

Leave a Reply

Your email address will not be published. Required fields are marked *