നല്ലനാളെയെത്തേടി……

Posted by & filed under കവിത.

വിരസതയേറുന്നിതാവര്‍ത്തനത്താല്‍
വിരചിതം,ദുസ്സഹമെത്രയീ ജോലി
കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും
ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല.

ഇരുളും വെളിച്ചവും മാറി മാറുന്നൊ-
രറിയിപ്പു നല്‍കും സമയമാം തേരില്‍
ഒരുപാടു സ്വപ്നസാത്കാരത്തിന്നായി
പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ?

തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം
കഥയറിയാതെയിന്നാടുന്നു ഞാനും
ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!

5 Responses to “നല്ലനാളെയെത്തേടി……”

 1. ശ്രീ

  “തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
  കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം”

  🙂

 2. Shafeer

  കഥയറിയാതെയിന്നാടുന്നു ഞാനും
  ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!
  ———————–
  പലപ്പോഴും നമ്മുക്ക് ഒരു പായ്ക്കപ്പലിന്റെ റോള്‍ മാത്രമെയുള്ളൂ..
  ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!
  അത് മാത്രമാണ്‌ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്

 3. വേണു venu

  പ്രകൃതി തന്നെ ആവര്‍ത്തനത്തിന്‍റെ സത്യമാണല്ലോ.:)
  ഒ.ടോ. സാക്ഷാത്ക്കാരം എന്നല്ലേ.

 4. padmanabhan namboodiri

  ഒരു നല്ലനാളെയെന്‍ സ്വപ്നമല്ലൊ

  എന്നായാല്‍ നന്നായി.
  കല്ലുകടി ഒഴിവാവും
  ഒരു “ത” അധികം കിടക്കുന്നു

 5. jyothirmayi

  thank u all for the encouragement..

Leave a Reply

Your email address will not be published. Required fields are marked *